News

‘പണ്ട് സ്ത്രീകളുടെ ഇടുപ്പ് എട്ടുപോലെ, ഇപ്പോള്‍ പാല്‍ കുടിച്ച് അരക്കെട്ട് വീപ്പ പോലെയായി’: അശ്ലീലപരാമര്‍ശവുമായി നടന്‍

കോയമ്പത്തൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീകളെ അപമാനിച്ച ഡി.എം.കെ പ്രവര്‍ത്തകനും നടനും ടെലിവിഷന്‍ അവതാരകനുമായ ദിണ്ടിഗുള്‍ ലിയോണിയുടെ പ്രസംഗം വിവാദമാകുന്നു. വിദേശ പശുക്കളുടെ പാല്‍ കുടിച്ച് സ്ത്രീകള്‍ തടിച്ച് വീപ്പ പോലെയായി എന്നായിരുന്നു ലിയോണിയുടെ പ്രസംഗം. കോയമ്പത്തൂരില്‍ ഡി.എം.കെ സ്ഥാനാര്‍ത്ഥി കാര്‍ത്തിയേക ശിവസേനാപതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ലിയോണിയുടെ വിവാദ പരാമര്‍ശം.

‘പണ്ട് സ്ത്രീകള്‍ മെലിഞ്ഞവരായിരുന്നു. അന്ന് സ്ത്രീകള്‍ക്ക് ആകൃതിയൊത്ത ഇടുപ്പുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പശുത്തൊഴുത്തുകളില്‍ വിദേശ പശുക്കളെ കറക്കുന്നതിനായി മെഷിന്‍ ഉപയോഗിക്കുന്നു. ആ പശുക്കളുടെ പാല്‍ കുടിച്ച് സ്ത്രീകള്‍ തടിച്ച് ശരീരത്തിന്റെ ആകൃതി നഷ്ടപ്പെട്ടു. പണ്ട് കാലത്ത്, ഒരു സ്ത്രീയുടെ ഇടുപ്പ് എട്ടിനോട് സാമ്യമുള്ളതായിരുന്നു. ചെറിയ കുട്ടി അരക്കെട്ടില്‍ ഇരുന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ അവര്‍ ഒരു ബാരല്‍ പോലെയായിത്തീര്‍ന്നിരിക്കുന്നു. അതിനാല്‍ സ്ത്രീകള്‍ക്ക് മക്കളെ അരക്കെട്ടില്‍ കയറ്റാന്‍ കഴിയാത്ത അവസ്ഥയാണ്’. ലിയോണി പറഞ്ഞു. പ്രസംഗത്തിനിടെ ഒരു പാര്‍ട്ടിയംഗം തടഞ്ഞെങ്കിലും ലിയോണി വിവാദപ്രസംഗം തുടര്‍ന്നു. പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ലിയോണിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ലിയോണിയുടേത് ലജ്ജാകരമായ പരാമര്‍ശമാണെന്നും, പ്രസവത്തിന് ശേഷവും ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ഫലമായും സ്ത്രീകളുടെ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ എന്നും ബിജെപിയുടെ കലാ,സാംസ്‌കാരിക വിഭാഗം പ്രസിഡന്റായ ഗായത്രി രഘുരാം ചോദിച്ചു. കനിമൊഴി ഇത്തരത്തിലുള്ള മെയില്‍ ഷോവനിസ്റ്റുകളോട് എന്താണ് പറയാന്‍ ആഗ്രഹിക്കുന്നത്. ഇതാണോ നിങ്ങളുടെ പാര്‍ട്ടി സ്ത്രീകള്‍ക്ക് കൊടുക്കുന്ന ബഹുമാനമെന്നും ഗായത്രി ട്വിറ്ററില്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker