തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ യുവാവ് ഒരു വർഷത്തിന് ശേഷം പൊലീസ് പിടിയിൽ. വഞ്ചിയൂർ പുതിയതടം കൃഷ്ണഭവനിൽ നിന്നും വെമ്പായം കൊഞ്ചിറ നരിക്കൽ ജങ്ക്ഷന് സമീപം തോട്ടിങ്കരവീട്ടിൽ താമസിക്കുന്ന ബാലകൃഷ്ണൻ മകൻ ഗോപകുമാറാണ് (37) ആണ് പോത്തൻകോട് ആണ്ടൂർക്കോണം കീഴാവൂരിലെ ഭാര്യ വീടിനു സമീപത്തുനിന്നും പോലീസ് പിടിയിലായത്. നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വഞ്ചിയൂർ, പട്ടള പുതിയതടം, രാലൂർക്കാവ് തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞവർഷം ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് സംഭവം.
ആളൊഴിഞ്ഞ സ്ഥലത്തു ഫോൺ ചെയ്യാനെന്ന വ്യാജന നിന്നശേഷം സ്കൂൾ വിട്ടു ഒറ്റയ്ക്ക് വീട്ടിലേക്കു പോകുന്ന വിദ്യാർത്ഥിനികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തുന്നതായിരുന്നു ഇയാളുടെ പ്രതിയുടെ സ്ഥിരം സ്വഭാവം. നഗ്നതാപ്രദർശനം കഴിഞ്ഞാൽ ഉടൻതന്നെ ഹെൽമറ്റും ധരിച്ചു സ്ഥലം വിടും. നാലഞ്ച് ദിവസം കഴിഞ്ഞു വീണ്ടും തിരികെ എത്തി നഗ്നതാപ്രദർശനം നടത്തി മുങ്ങുകയാണ് പതിവ്. പരാതികൾ വ്യാപകമായതോടെ പോലീസ് സ്ഥലത്തെ നാട്ടുകാരുമായി ചേർന്ന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടിക്കാൻ കഴിഞ്ഞില്ല.
പരിസരത്തെ CCTV കാമറകൾ പരിശോധിച്ചതിൽ അവ്യക്തമായ നമ്പർ ലഭിച്ചു. തുടർന്ന് മോട്ടോർവാഹനവകുപ്പുമായി സഹകരിച്ചു ആയിരത്തോളം സ്കൂട്ടറുകളിടെ നമ്പർ പരിശോധിച്ച് വാഹനം കണ്ടെത്തി. എന്നാൽ വാഹന ഉടമ വിദേശത്തായിരുന്നു. വിദേശത്തുള്ള വാഹന ഉടമയുമായി ബന്ധപ്പെട്ടപ്പോൾ വാഹനം ഉടമയുടെ സുഹൃത്താണ് ഉപയോഗിക്കുന്നതെന്നു മനസിലായി. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പ്രതി പുതിയതടത്തുള്ള വീടും വസ്തുവും മൂന്നു വർഷങ്ങൾക്ക് മുൻപ് വിറ്റു പോയതിനാൽ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് വെമ്പായം പോത്തൻകോട് ഭാഗങ്ങളിൽ പ്രതി താമസിക്കുന്നുണ്ടെന്നു വിവരം ലഭിച്ചു അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
പ്രതി മുൻപും സമാന കുറ്റകൃത്യം ചെയ്തതിനു ആറ്റിങ്ങൽ പോലീസ് പിടിയിൽ ആയിട്ടുണ്ട്.പ്രതി പോലീസ് വാഹനം അന്വേഷിക്കുന്ന വിവരം അറിഞ്ഞു OLX വഴി വാഹനം കഴക്കൂട്ടത്തുള്ള ഒരാൾക്കു വിറ്റിരുന്നു. പോലീസ് വാഹനം കണ്ടെടുത്തു കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്കുകിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ dysp യുടെ നിർദ്ദേശപ്രകാരം നഗരൂർ പോലീസ് സബ് ഇൻസ്‌പെക്ടർ എം സാഹിലിന്റെ നേതൃത്വത്തിൽ കുട്ടികൾക്കെതിരെ കുറ്റകൃത്യം ചെയ്യുന്നവരെ അറസ്റ്റുചെയ്യാനുള്ള പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ റീജ, സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, പ്രജീഷ്, സംജിത് തുടങ്ങിയവർ പോത്തൻകോട് നിന്നും പ്രതിയെ തന്ത്രപരമായി പിടിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു