കോട്ടയം: മാന്നാനം കുട്ടിപ്പടി അല്‍ഫോണ്‍സാ കുരിശടിയ്ക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി ഡോക്ടര്‍ക്ക് പരുക്ക്.കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന ബയോകെമിസ്ട്രി വിഭാഗത്തിലെ ഡോക്ടര്‍ ജിമ്മിനാണ് പരുക്കേറ്റത്.കുട്ടിപ്പടിയിലെ താമസസ്ഥലത്തേക്ക് വരികയായിരുന്നു അദ്ദേഹം.
മാന്നാനം ഭാഗത്തും നിന്നും കുട്ടിപ്പടി വളവുകഴിഞ്ഞ ശേഷം നിയന്ത്രണം വിട്ട് എതിര്‍ ദിശയിലേക്ക് മാറുകയായിരുന്നു കാര്‍.ഇടിയുടെ ആഘാതത്തില്‍ ഡോക്ടര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ അന്തരീക്ഷത്തില്‍ ആറടിയോളം ഉയര്‍ന്നുപൊങ്ങിയ ശേഷം താഴേക്ക് പതിയ്ക്കുകയായിരുന്നു.
നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തിന് തൊട്ടുപിന്നാലെ സ്ഥലത്തുകൂടി കടന്നുപോയ മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ ഡോക്ടര്‍ ആര്‍.പി രഞ്ജിനും മകനും ചേര്‍ന്ന് ഡോക്ടറെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മന്ത്രി വി.എന്‍.വാസവന്റെ ബന്ധുവാണ് ഡോക്ടര്‍ രഞ്ജിന്‍.പരുക്കേറ്റ ഡോക്ടറെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
ഗാന്ധി നഗര്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.ചുങ്കം സ്വദേശിയായ വീട്ടമ്മയും സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകനുമാണ് വാഹനത്തിലുണ്ടായിരുന്നത് എയര്‍ബാഗ് പൊട്ടിയതിനാല്‍ ഇരുവരും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഡ്രൈവിംഗ് സീറ്റില്‍ നിന്നും ആണ്‍കുട്ടി ആദ്യം പുറത്തിറങ്ങിയതായി കണ്ടെന്ന് അപകടത്തിന് സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു.താനാണ് വാഹനമോടിച്ചതെന്ന് വീട്ടമ്മ പോലീസിനോട് പറഞ്ഞു.