30.6 C
Kottayam
Thursday, April 18, 2024

ഏറ്റുമാനൂരിൽ ലോറിയും ഓട്ടോറിക്ഷായും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Must read

ഏറ്റുമാനൂർ:പേരൂർ ചെറുവണ്ടൂരിൽ പെട്ടി ഓട്ടോറിക്ഷയും റാണി റൈസിന്റെ ലോറിയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. തിരുവഞ്ചൂർ സ്വദേശി അനന്തു കെ എസ് [19 ]ആണ് മരിച്ചത്. ഉച്ചയോടെ ഏറ്റുമാനൂർ – മണർകാട് ബൈപാസിലായിരുന്നു അപകടം. ഓട്ടത്തിനിടെ നിയന്ത്രണം വിട്ട ഓട്ടോ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഓട്ടോറിക്ഷയിൽ  അനന്തുവിനൊപ്പമുണ്ടായിരുന്ന 15 കാരനെ ഗുരുതരമായ പരുക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week