ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജി ഭാര്യയ്‌ക്കൊപ്പം സാമ്പത്തിക നൊബേല്‍ പങ്കിട്ടു, പുരസ്‌കാരം വീണ്ടും ഇന്ത്യയിലേക്കെത്തിയത് ദാരിദ്രനിര്‍മ്മാര്‍ജ്ജന പഠനങ്ങളിലൂടെ

ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജിക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. പത്‌നി എസ്തര്‍ ഡുഫ്‌ലോ, മൈക്കിള്‍ ക്രെമര്‍ എന്നിവര്‍ക്കൊപ്പം അഭിജിത് പുരസ്‌കാരം പങ്കിടും. ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി നടത്തിയ പഠനങ്ങളും പദ്ധതികളുമാണ് ഇവരെ നൊബേല്‍ സമ്മാനത്തിന് അര്‍ഹരാക്കിയത്. കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്നാണ് സാമ്പത്തികശാസ്ത്രത്തില്‍ എം.എ. പൂര്‍ത്തിയാക്കിയത്. അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഫസറാണ് അഭിജിത് ഇപ്പോള്‍