ബെംഗളുരു: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യ നില വഷളായ സാഹചര്യത്തില്‍ ബെംഗളുരുവിലെ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് പിഡിപി. പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മദനി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. മദനിയുടെ ആരോഗ്യം മോശമാണെന്നും ഇനിയും വിചാരണ നീട്ടരുതെന്നും പിഡിപി ആവശ്യപ്പെടുന്നു.
വിചാരണ പൂര്‍ത്തിയാക്കുന്നതില്‍ സുപ്രീം കോടതിയില്‍ നല്കിയ ഉറപ്പ് കര്‍ണാടക സര്‍ക്കാര്‍ ലംഘിച്ചെന്നും നടപടികള്‍ നീളുന്നത് വിദഗ്ധ ചികിത്സ നേടാന്‍ തടസ്സമാകുന്നുവെന്നും പിഡിപി നേതാക്കള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണും.