തിരുവനന്തപുരം: കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് സംജാതമായ പാലാ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 23ന് നടത്താന്‍ തീരുമാനമായി. 27നാണ് വോട്ടെണ്ണല്‍. ബുധനാഴ്ച്ച മുതല്‍ അടുത്ത മാസം നാലാം തീയതി വരെ പത്രിക സമര്‍പ്പിക്കാം. കേരളാ കോണ്‍ഗ്രസ് എം നേതാവ് കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പാലയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ജോസ് കെ മാണി വിഭാഗവും, പിജെ ജോസഫ് വിഭാഗവും രണ്ട് ചേരിയായി തിരിഞ്ഞ ഈ സാഹചര്യത്തില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഉപതെരഞ്ഞെടുപ്പാണ് ഇത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്. അടുത്ത മാസം അഞ്ചിനാണ് സൂക്ഷ്മ പരിശോധന.
കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റിയോഗം തൊടുപുഴയില്‍ ചേര്‍ന്നിരുന്നുവെന്നും പാലാ ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്മാന് പിജെ ജോസഫിന്റെയും ഡെപ്യൂട്ടി ചെയര്മാന് സിഎഫ് തോമസിന്റെയും സാനിധ്യത്തില്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും മോന്‍സ് ജോസഫ് പറഞ്ഞു. യുഡിഎഫ് നേതൃത്വവുമായി പാലാ ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൂട്ടായി ആലോചിക്കാനാണ് തീരുമാനിച്ചതെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. നാളെ യുഡിഎഫ് സംസ്ഥാന നേതൃയോഗം തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ട്. യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുമെന്നും അതില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു.
പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 23ന്; വോട്ടെണ്ണല്‍ 27ന്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News