മലപ്പുറം:തിരുവനന്തപുരം വിമനത്താവളം വഴിയുള്ള ഡിപ്ലാമാറ്റിക് ബാഗേജ് വഴിയുള്ള കള്ളക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. റമീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. റമീസിനെ ഇന്നലെ തന്നെ കൊച്ചിയിലെത്തിച്ച് സരിത്തിനൊപ്പം ചോദ്യം ചെയ്തിരുന്നു. റമീസ് സന്ദിപുമായും സരിത്തുമായും അടുത്തബന്ധം പുലര്‍ത്തുന്ന ഇടനിലക്കാരനാണ്. സരിത്തിന്റെ മൊഴിയനുസരിച്ചാണ് വീട്ടില്‍ നിന്ന് കസ്റ്റംസ് സംഘം റമീസിനെ കസ്റ്റഡിയിലെടുത്തത്.
സ്വര്‍ണ്ണം മറിച്ച് വില്‍ക്കാന്‍ സരിത്ത് സ്വര്‍ണ്ണക്കടത്തുകാരുമായി ബന്ധമുണ്ടാക്കിയത് റമീസ് വഴിയാണെന്നാണ് സൂചന. റമീസുമായി മറ്റ് നാല് പേര്‍ക്കെങ്കിലും ഈ കേസില്‍ ബന്ധമുണ്ട്. അവരിലേക്കും അന്വേഷണം എത്തിയിട്ടുണ്ട്. നേരത്തെ ഒരു സ്വര്‍ണ്ണക്കടത്ത് കേസിലും മാന്‍ വേട്ടക്കേസിലും പ്രതിയാണ് റമീസ്. 2014ല്‍വാളയാറിലാണ് ഇയാള്‍ രണ്ട് മാനുകളെ മറ്റ് നാല് പേര്‍ക്കൊപ്പം വെടിവെച്ച് കൊന്നത്. ലൈസന്‍സുള്ള തോക്കുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. അന്തരിച്ച മന്ത്രി ചാക്കീരി അഹമ്മദ് കൂട്ടിയുടെ കുടുംബത്തിലെ ഇളയ തലമുറക്കാരനാണ് റമീസ്.മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണ് റമീസ്.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകരനായിരുന്ന ഇയാളുടെ കാര്യങ്ങള്‍ ദുരൂഹമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. അപരിചതരായ പലരും ഇയാളെത്തേടി രാത്രികാലത്തും മാറ്റും വീട്ടിലെത്തിയിരുന്നു. പലരുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. അതേച്ചൊല്ലി പരസ്യമായ തര്‍ക്കങ്ങള്‍ നടന്നപ്പോള്‍ പരിസരവാസികള്‍ ഇടപെട്ട് താക്കിത് നല്‍കിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.