30.2 C
Kottayam
Friday, September 27, 2024

ദിലീപുമായുള്ള തർക്കം: രണ്ട് വർഷം സിനിമ ചെയ്യാനായില്ലെന്ന് തുളസീദാസ്, വന്‍ നഷ്ടങ്ങള്‍; പിന്നീടെന്ത് സംഭവിച്ചു

Must read

കൊച്ചി:ഒരു സംവിധായകന്‍ എന്ന നിലയില്‍ താരങ്ങളില്‍ നിന്നെല്ലാം മികച്ച രീതിയിലുള്ള പെരുമാറ്റങ്ങളാണ് തന്നോട് ഉണ്ടായിട്ടുള്ളതെന്ന് തുളസീദാസ്. സംവിധായകന്‍ ആർട്ടിസ്റ്റിനോട് എങ്ങനെ പെരുമാറുന്നു എന്നത് പോലെയാണ് തിരിച്ച് ഇങ്ങോട്ട് കിട്ടുന്നതും. ആ ഒരു ക്വാളിറ്റിയിലാണ് ഞാന്‍ പെരുമാറിയത് എന്നത് കൊണ്ടായിരിക്കാം തിരിച്ച് ഇങ്ങോട്ടും നല്ല രീതിയിലുള്ള പെരുമാറ്റമുണ്ടായതെന്നും അദ്ദേഹം പറയുന്നു.

ദിലീപുമായി ഉണ്ടായത് ചെറിയ സൗന്ദര്യ പ്രശ്നമാണ് ഉണ്ടായിരുന്നത്. അദ്ദേഹവുമായി ഇനിയൊരു സിനിമ ചെയ്യാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ തീർച്ചയായും ചെയ്യും. ഞങ്ങള്‍ തമ്മില്‍ ആദ്യമായി ചൊയ്യുന്ന സിനിമ മായപൊന്മാനാണ്. അതൊരു നല്ല സിനിമയായിരുന്നു. അതിന് ശേഷമാണ് ദോസ്ത് ചെയ്യുന്നത്. ദോസ്ത് പോലൊരു സിനിമ ചെയ്യുമോയെന്ന് പലരും ഇപ്പോഴും ചോദിക്കുന്നുണ്ട്.

ദിലീപുമാ ഇടക്ക് ഒരു സൗന്ദര്യ പിണക്കം ഉണ്ടായി എന്നത് ശരിയാണ്. ഒരു കുടുംബമാകുമ്പോള്‍ സഹോദരന്മാർ തമ്മിലൊക്കെ പിണക്കം ഉണ്ടാകുമല്ലോ? അത് പിന്നീട് അങ്ങ് മാറുകയും ചെയ്യും. അങ്ങനെ ഒരു വിഷയം ഞങ്ങള്‍ക്ക് ഇടയിലുണ്ടായി. രണ്ടു പേർക്കും വാശിയായിരുന്നു. അതില്‍ ഒരുപാട് പരാജയം ഞാന്‍ ഏറ്റുവാങ്ങിയെന്നും തുളസീദാസ് പറയുന്നു.

ദിലീപുമായി വിഷയം ഉണ്ടായതിനെ തുടർന്ന് ഒന്ന് രണ്ട് വർഷം എനിക്ക് സിനിമ ചെയ്യാന്‍ സാധിച്ചില്ല. അഡ്വാന്‍സ് തന്നെ നിർമ്മാതാക്കള്‍ വരെ മാറിപ്പോയി. അങ്ങനെ വലിയ പ്രശ്നം അന്ന് ഞാന്‍ നേരിട്ടു. എന്നാല്‍ ഇപ്പോള്‍ ആ പ്രശ്നമില്ല. ദിലീപുമായി നല്ല ബന്ധത്തിലാണ്. എപ്പോഴും കാണുകയും സംസാരിക്കാറുമുണ്ട്.

ദിലീപുമായി സിനിമ ചെയ്യാനുള്ള സാഹചര്യം ഒരുങ്ങി വന്നാല്‍ ഒരുപക്ഷെ വീണ്ടും ചെയ്യും. ഇങ്ങനേയുള്ള വിരോധമൊന്നും ജീവിതകാലമൊന്നും മുന്നോണ്ട് കൊണ്ടുപോകാന്‍ സാധിക്കില്ല, പ്രത്യേകിച്ച് സിനിമയിലെന്നും തുളസീദാസ് അഭിമുഖത്തില്‍ പറയുന്നു.

സിനിമയുടെ കാര്യത്തില്‍ ഞാന്‍ തികച്ചും അപ്ഡേറ്റഡാണ്. റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും കാണും. ഒരു സിനിമ പോലും ബാക്കി വെക്കാറില്ല. മോശമായ സിനിമ ആയാലും നല്ല സിനിമ ആയാലും ഞാന്‍ പോകും. മോശം എന്ന് പറയുന്ന സിനിമകളാണ് കൂടുതലായി കാണാന്‍ ശ്രമിക്കുന്നത്. എന്തുകൊണ്ടാണ് ആ സിനിമ മോശമായി പോയത് എന്ന് ഞാന്‍ പഠിക്കും.

ചില നല്ല സിനിമകള്‍ തിയേറ്ററില്‍ ഓടാതെയായിട്ടുണ്ട്. എന്തുകൊണ്ട് ഈ സിനിമ ഓടിയില്ലെന്ന് തോന്നും. പറഞ്ഞ് വന്നത് ഞാന്‍ അപ്ഡേറ്റഡ് ആയിട്ട് തന്നെയാണ് ചിന്തിക്കുന്നത്. അങ്ങനെയുള്ള തിരക്കഥ തന്നെയാണ് പ്ലാന്‍ ചെയ്യുന്നത്. അതുപോലെയുള്ള ആർട്ടിസ്റ്റുകളെയാണ് ചൂസ് ചെയ്യുന്നത്.

സിനിമയില്‍ പ്രവർത്തിക്കാന്‍ കുറേക്കൂടെ എളുപ്പം ഇപ്പോഴാണ് എന്നാണ് എനിക്ക് തോന്നുന്നത്. സാങ്കേതികപരമായി ഒരുപാട് സാധ്യതകളാണ് ഇക്കാലത്ത് നമുക്ക് മുന്നില്‍ തുറന്നിടുന്നത്. അന്നൊന്നും അത് ഇല്ലായിരുന്നുവെന്നും തുളസീദാസ് കൂട്ടിച്ചേർക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃശൂരിലെ എടിഎം കൊള്ളയടിച്ച സംഘം പിടിയിൽ; ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു, പണം കടത്തിയത് കണ്ടെയ്നർ ലോറിയില്‍

തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ച സംഘം പിടിയില്‍. ഹരിയാനക്കാരായ സംഘം നാമക്കല്ലിൽ വെച്ചാമ് പൊലീസിന്‍റെ പിടിയിലായത്. നേരത്തെ കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊള്ള നടത്തിയ അതേസംഘമാണ് ഇതെന്ന് പൊലീസ് പറയുന്നു. പണം കണ്ടയ്നറിൽ കെട്ടുകെട്ടായി കൊണ്ടുപോവുകയായിരുന്നു. കവർച്ച...

സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ചികിത്സയിലാണ്. വിദേശത്ത് നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ യുഎഇയില്‍ നിന്ന്...

ഹിസ്ബുള്ളയുടെ ഡ്രോൺ കമാൻഡറെ വധിച്ചു; ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരുമെന്ന് ഇസ്രായേൽ

ടെല്‍ അവീവ്: ബെയ്റൂത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ മറ്റൊരു കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു. ഡ്രോണ്‍ വിഭാഗം തലവന്‍ മുഹമ്മദ് ഹുസൈന്‍ സ്രോര്‍ ആണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമാക്കി ഈ...

അർജുൻ്റെ മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും, ഡിഎൻഎ ഫലം കാത്ത് ബന്ധുക്കൾ

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും. ഇന്ന് വൈകിട്ടോടെ ഡിഎൻഎ താരതമ്യ പരിശോധന പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനാണ് ജില്ലാ...

ആംബുലൻസിൽ പൂരപ്പറമ്പിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ പരാതി

തൃശ്ശൂര്‍: പൂരം അലങ്കോലമാക്കിയെന്ന വിവാദത്തിനുപിന്നാലെ സുരേഷ് ഗോപി പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയതിനെച്ചൊല്ലി പരാതിയും. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്ന് കാണിച്ച് അഭിഭാഷകനായ കെ. സന്തോഷ് കുമാറാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും...

Popular this week