24.6 C
Kottayam
Friday, September 27, 2024

T20 World Cup 2024: റിഷഭ് രക്ഷപ്പെട്ടത് 4 തവണ, എന്നിട്ടും 42 റണ്‍സ്; സഞ്ജുവെങ്കില്‍ നേടിയേനെയെന്ന് ആരാധകര്‍

Must read

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനേക്കാള്‍ ഭാഗ്യശാലിയായ താരം ലോക ക്രിക്കറ്റില്‍ വേറെ കാണുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ടി20 ലോകകപ്പിലെ വമ്പന്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേയുളള അദ്ദേഹത്തിന്റെ രക്ഷപ്പെടലുകള്‍ തന്നെയാണ് ഇതിനു കാരണം. ഒന്നും രണ്ടും തവണയല്ല, മറിച്ച് നാലു തവണയാണ് റിഷഭിന്റെ ക്യാച്ച് പാക് ഫീല്‍ഡര്‍മാര്‍ താഴെയിട്ടത്. ഇത്രയേറെ ഭാഗ്യം തുണച്ചിട്ടും അതു ഫിഫ്റ്റി പോലുമാക്കി മാറ്റിയെടുക്കാന്‍ അദ്ദേഹത്തിനായില്ല. 31 ബോളില്‍ നിന്നും 42 റണ്‍സെടുത്ത് റിഷഭ് പുറത്താവുകയായിരുന്നു. ആറു ഫോറുകളടക്കമായിരുന്നു ഇത്.

സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് റിഷഭിനു നേരെ ഉയരുന്നത്. ഇത്രയുമധികം തവണ ജീവന്‍ തിരിച്ചുകിട്ടിയിട്ടും റിഷഭിനു എന്തുകൊണ്ടാണ് അതു വലിയൊരു ഇന്നിങ്‌സാക്കി മാറ്റാന്‍ കഴിയാതെ പോയതെന്നാണ് ആരാധകര്‍ തുറന്നടിക്കുന്നത്. റിഷഭിനു പകരം മലയാളി താരം സഞ്ജു സാംസണ്‍ ആയിരുന്നെങ്കില്‍ ഇത്രയും അവസരം കിട്ടിയാല്‍ അതു സെഞ്ച്വറിയാക്കി മാറ്റുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

വ്യക്തിഗത സ്‌കോര്‍ നാലില്‍ നില്‍ക്കെയാണ് റിഷഭ് ആദ്യം രക്ഷപ്പെട്ടത്. മുഹമ്മദ് ആമിര്‍ എറിഞ്ഞ ആറാം ഓവറിലായിരുന്നു ജീവന്‍ കിട്ടിയത്. ഡ്രൈവിനു ശ്രമിച്ച റിഷഭിന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ ഫസ്റ്റ് സ്ലിപ്പില്‍ ഇഫ്തിഖാര്‍ അഹമ്മദിന്റെ കൈയില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു. അതു ഫോറാവുകയും ചെയ്തു. തൊട്ടടുത്ത ബോളില്‍ റിഷഭിനു രണ്ടാമതും ആയുസ് നീട്ടിക്കിട്ടി. ഇത്തവണ ഉസ്മാന്‍ ഖാനാണ് അല്‍പ്പം ബുദ്ധിമുട്ടേറിയ ക്യാച്ച് താഴെയിട്ടത്.

ലെഗ്‌സൈഡിലേക്കു കളിക്കാന്‍ ശ്രമിച്ച ബോള്‍ എഡ്ജായ ശേഷം കവര്‍ ഏരിയയില്‍ ആകാശത്തേക്കുയര്‍ന്നു. ഉസ്മാന്‍ ഖാന്‍ പിറകിലേക്കു ഓടി റണ്ണിങ് ക്യാച്ചിനു തുനിഞ്ഞെങ്കിലും കൈകളിലില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു. മൂന്നു റണ്‍സ് കൂടി നേടുന്നതിനിടെ റിഷഭ് വീണ്ടും പുറത്താവലില്‍ നിന്നും രക്ഷപ്പെട്ടു. ഇഫ്തിഖാര്‍ അഹമ്മദാണ് ഇത്തവണ അദ്ദേഹത്തിനു ആയുസ് നീട്ടിക്കൊടുത്തത്.

18 റണ്‍സില്‍ വച്ച് റിഷഭിനു നാലാമതും ആയുസ്സ് നീട്ടിക്കിട്ടി. ഇമാദ് വസീമെറിഞ്ഞ ഒമ്പതാം ഓവറിലായിരുന്നു ഇത്. ഓഫ്സ്റ്റംപിന് പുറത്തൊരു ബോളായിരുന്നു ഇടംകൈയന്‍ സ്പിന്നറായ വസീം എറിഞ്ഞത്. സ്വീപ്പ ഷോട്ടിനു റിഷഭ് ശ്രമിച്ചെങ്കിലും ടോപ്പ് എഡ്ജായ ബോള്‍ മിഡ് വിക്കറ്റ് ഏരിയയിലേക്കുയരുകയായിരുന്നു. ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ നിന്നും ഓടിയെത്തി ഉസ്മാന്‍ ഖാന്‍ ക്യാച്ചിനു തുനിഞ്ഞെങ്കിലും കൈപ്പിടിയിലൊതുക്കാനായില്ല.

42 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായെങ്കിലും റിഷഭിന്റെ ഇന്നിങ്‌സ് ഒട്ടും ആധികാരികമല്ലായിരുന്നു. ലക്കും ലഗാനുമില്ലാതെ കണ്ണും പൂട്ടിയടിക്കുന്ന റിഷഭിനെയാണ് കളിയിലുടനീളം കണ്ടത്. ഒരുപാട് തവണ ജീവന്‍ തിരികെ കിട്ടിയതുകൊണ്ടു മാത്രമാണ് താരം 40 പ്ലസ് റണ്‍സിലെത്തിയത്. അല്ലായിരുന്നെങ്കില്‍ രണ്ടക്കം പോലും തികയ്ക്കും മുമ്പ് തന്നെ റിഷഭ് പവലിയനില്‍ തിരിച്ചെത്തുമായിരുന്നു.

തീര്‍ത്തും നിരുത്തരവാദപരമായ ഷോട്ട് കളിച്ചാണ് റിഷഭ് ഒടുവില്‍ തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞത്. 14 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു 96 റണ്‍സിലേക്കു വീണിരുന്നു. റിഷഭിനൊപ്പം പുതുതായി ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു റണ്ണൊന്നുമെടുക്കാതെ അപ്പോള്‍ ക്രീസില്‍.

അതുകൊണ്ടു തന്നെ ക്രീസില്‍ നിലയുറപ്പിച്ച റിഷഭ് അവസാനം വരെ തുടരേണ്ടത് ആവശ്യവുമായിരുന്നു. എന്നാല്‍ ആമിര്‍ എറിഞ്ഞ 15ാം ഓവറിലെ ആദ്യ ബോളില്‍ വമ്പന്‍ ഷോട്ടിനു തുനിഞ്ഞ് താരം വിക്കറ്റ് നഷ്ടപ്പെടുത്തി. മിഡ് ഓഫില്‍ പാക് നായകന്‍ ബാബര്‍ ആസമാണ് സിംപിള്‍ ക്യാച്ചെടുത്തത്.

സോഷ്യല്‍ മീഡിയയില്‍ റിഷഭിനെതിരേ ആരാധകര്‍ ആഞ്ഞടിക്കുകയാണ്. റിഷഭ് പന്ത് എത്ര ഭാഗ്യവാനായ താരമാണ്. ഇത്രയുമധികം ഭാഗ്യം ഒപ്പമുണ്ടായിട്ടും അതു മുതലാക്കാന്‍ താരത്തിനായില്ല. ഇതിനു പകുതിയെങ്കിലും ഭാഗ്യമുണ്ടെങ്കില്‍ സഞ്ജു സാംസണ്‍ വലിയ സ്കോറുമായി തനിച്ചു കളി ജയിപ്പിച്ചേനെയെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

സംസ്ഥാനത്ത്‌ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാർഥി ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കുട്ടി...

എ.ടി.എം ഗൂഗിൾമാപ്പിലൂടെ കണ്ടെത്തും,മെഷീൻ അടക്കം കടത്തും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’

തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചാ കേസില്‍ പിടിയിലായത് 'ഗ്യാസ് കട്ടര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവര്‍ മോഷണം പതിവാക്കിയിരുന്നത്. 2021-ല്‍ കണ്ണൂരിലെ എ.ടി.എം....

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

Popular this week