25.7 C
Kottayam
Sunday, September 29, 2024

‘ഇത് ജീവിതം മുഴുവനുമുള്ള ഇന്നിങ്സ്’; ലെനയെ ചേർത്തണച്ച് മുത്തം നൽകി പ്രശാന്ത്

Must read

കൊച്ചി:ലയാളത്തിന്റെ പ്രിയ നടിയാണ് ലെന. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ നായികയായും സഹനടിയായും ഒരുപിടി മികച്ച സിനിമകളും കഥാപാത്രങ്ങളും സമ്മാനിച്ച ലെനയുടെ ഏറ്റവും വലിയ സന്തോഷ നാളുകളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. താനും ഗഗൻയാന്‍ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‍ണനുമായി വിവാഹം കഴിഞ്ഞതായി രണ്ട് ദിവസം മുൻപാണ് താരം അറിയിച്ചത്.

ഓരോ ദിവസം കഴിയുന്തോറും ഈ വിവാഹചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും പുറത്തുവരികയാണ്. അത്തരത്തിലൊരു വീഡിയോ ശ്രദ്ധനേടുകയാണ് ഇപ്പോൾ. ഷെഫ് പിള്ളയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

വിവാഹ സത്‍ക്കാരത്തിൽ പങ്കെടുത്ത വീഡിയോയാണ് ഷെഫ് പിള്ള പങ്കുവച്ചത്. വളരെ സന്തോഷത്തോടെ കേക്ക് മുറിക്കുന്ന ലെനയേയും പ്രശാന്തിനെയും വീഡിയോയിൽ കാണാം. കേക്ക് മുറിച്ച് പരസ്പരം കൈമാറിയ ശേഷം ലെനയെ ചേർത്തണച്ച് സ്നേഹചുബനമേകുകയും ചെയ്യുന്നുണ്ട് പ്രശാന്ത്. 

‘വിലപ്പെട്ട സമയം ഞങ്ങൾക്കായി മാറ്റിവച്ച് ഈ മനോഹര നിമിഷത്തില്‍ പങ്കുചേർന്നതിൽ നിങ്ങളോട് നന്ദി പറയുകയാണ്. ഇത് ഞങ്ങളുടെ സെക്കന്‍ഡ് ഇന്നിങ്സാണ്. പക്ഷേ നിങ്ങളെ എല്ലാവരെയും ഒരുമിച്ച് കാണുമ്പോള്‍ ഇത് ജീവിതകാലം മുഴുവനുള്ള ഇന്നിങ്സ് ആയി തോന്നുകയാണ്. ഞങ്ങൾ അത്രത്തോളം ഇഷ്ടപ്പെടുന്നു’, എന്നാണ് ലെനയെ ചേര്‍ത്തുപിടിച്ച് പ്രശാന്ത് പറഞ്ഞത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രം​ഗത്ത് എത്തുന്നത്. 

മലയാളിയായ പ്രശാന്ത് പാലക്കാട് സ്വദേശിയാണ്. പ്രശാന്തിനെ ഗഗൻയാന്‍ ക്യാപ്റ്റൻ ആയി പ്രധാനമന്ത്രി തെര‍ഞ്ഞെടുത്തതിന് പിന്നാലെ ആയിരുന്നു തങ്ങള്‍ വിവാഹിതയായ വിവരം ലെന അറിയിച്ചത്. 2024 ജനുവരി 27നാണ് ഇരുവരും വിവാഹിതരായത്. ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന് പ്രശാന്തിന്റെ അച്ഛനമ്മമാർ മാത്രമാണുണ്ടായിരുന്നതെന്നും ലെന പറഞ്ഞിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടൂത്ത് പേസ്റ്റ് കവറിൽ ചെറിയ അനക്കം, തുറന്നപ്പോൾ പുറത്ത് ചാടിയത് മുതലക്കുഞ്ഞുങ്ങൾ, അറസ്റ്റ്

മുംബൈ: ടൂത്ത് പേസ്റ്റ് കവറിനുള്ളിൽ ചെറിയ അനക്കം. കസ്റ്റംസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് മുതലകൾ. മുംബൈ വിമാനത്താവളത്തിലാണ് മുതല കുഞ്ഞുങ്ങളുമായി എത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി പൊലീസിന് കൈമാറി. ഹാൻഡ് ബാഗിൽ...

സിം കാർഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും...

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

Popular this week