24.3 C
Kottayam
Saturday, September 28, 2024

80കാരിയുടെ കഴുത്തിൽ കത്തിവച്ച് മാല പൊട്ടിച്ചത് റമ്മി കളിച്ച് നഷ്ടമായ 3 ലക്ഷം നികത്താൻ; യുവാവ് പിടിയിൽ

Must read

പത്തനംതിട്ട: ഓണ്‍ലൈന്‍ റമ്മി കളിച്ചുണ്ടായ നഷ്ടം നികത്താന്‍ മാല പിടിച്ചുപറിച്ച യുവാവ് പിടിയില്‍. പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്. റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപ നഷ്ടമായ അമല്‍, 80കാരിയുടെ കഴുത്തിൽ കത്തി വച്ച് മാല പിടിച്ചുപറിക്കുകയായിരുന്നു. ഇലവുംതിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്.

പത്തനംതിട്ട നെടിയകാലയില്‍ നവംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം. സിസിടിവി തെളിവുകളുടെയും പ്രതി സഞ്ചരിച്ച സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് അമലിനെ പിടികൂടിയത്. മറ്റൊരാള്‍ മോഷ്ടിച്ചതാണെന്ന തോന്നലുണ്ടാക്കി ഇതിനുമുന്‍പ് സ്വന്തം വീട്ടില്‍നിന്നും അമൽ 35,000 രൂപ മോഷ്ടിച്ചിരുന്നു. ഇതും റമ്മി കളിക്കാണ് ഉപയോഗിച്ചത്.

സ്ത്രീകള്‍ ഒറ്റയ്ക്കു നടത്തുന്ന കടകളിലും മോഷണം നടത്താനായി ഇയാള്‍ ശ്രമിച്ചിരുന്നു. ഇതിനുശേഷമാണ് ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ മാല മോഷ്ടിച്ചത്.  പ്രതിയും അച്ഛനും സഹോദരിയുടെ വീടിനടുത്ത് റബര്‍ ടാപ്പിങ് ജോലിയുടെ ഭാഗമായി വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week