25.5 C
Kottayam
Friday, September 27, 2024

കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം ടാപ്പിങ് തൊഴിലാളി മുഹമ്മദലിക്ക്

Must read

മലപ്പുറം; വരാനുള്ളതാണെങ്കിൽ ഭാഗ്യം നിങ്ങളെ തേടി വരിക തന്നെ ചെയ്യും, മലപ്പുറം വേങ്ങൂർ വാളയപ്പുറത്തെ കുരിക്കാടൻ മുഹമ്മദലി (52)യുടെ ജീവിതത്തിൽ സംഭവിച്ചത് പോലെ. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷമാണ് മുഹമ്മദലിയെ തേടിയെത്തിയത്, അതും നറുക്കെടുപ്പിന് മണിക്കൂറുകൾക്ക് മുൻപെടുത്ത ടിക്കറ്റിന്.

ശനിയാഴ്ചയായിരുന്നു കാരുണ്യ ലോട്ടറി നറക്കെടുപ്പ്. അന്നേദിവസം മേലാറ്റൂരിലെ കെ മുരളീധരന്റെ ന്യൂസ്റ്റാർ ലോട്ടറി ഏജൻസിയിൽ നിന്നും 12 ടിക്കറ്റുകളാണ് മുഹമ്മദലി എടുത്തത്. അതിൽ KR 674793 സീരിയൽ നമ്പറിനാണ് സമ്മാനം അടിച്ചത്. ഇതിനൊപ്പം ഇതേ നമ്പറിലെടുത്ത പതിനൊന്ന് ടിക്കറ്റുകളിൽ 8000 രൂപ വീതം സമാശ്വാസ സമ്മാനവും മുഹമ്മദലിക്ക് ലഭിച്ചു.

അപ്രതീക്ഷിതമായി ഭാഗ്യം തേടിയെത്തിയതിന്റെ ഞെട്ടലിലാണ് മുഹമ്മദലി. സ്ഥിരമായി ലോട്ടറി എടുക്കാറുള്ളയാളാണ് ഇദ്ദേഹം. മുൻപ് ചെറിയ സമ്മാനങ്ങൾ മുഹമ്മദലിക്ക് ലഭിച്ചിട്ടുണ്ട്. എങ്കിലും ഇത്രയും വലിയ തുക ഇതാദ്യമായാണ് അടിക്കുന്നത്. സമ്മാനം അടിച്ച തുക കൊണ്ട് കടം വീട്ടുമെന്ന് മുഹമ്മദലി പറയുന്നു. ‘ബാങ്കിലെ വായ് അടക്കണം. ഓടുമേഞ്ഞ വീട് പുതുക്കി പണിയണം’, ആഗ്രഹം മുഹമ്മദലി പങ്കുവെച്ചു.

KK 825018 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. 5 ലക്ഷമാണ് സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. സമ്മാനാർഹമായ മറ്റ് നമ്പറുകൾ ഇതാ

മൂന്നാം സമ്മാനം [1 ലക്ഷം]

KA 475169 ,KB 409947, KC 579050, KD 109003, KE 151254, KF 868921, KG 919245
KH 147212, KJ 679583, KK 832260, KL 686019, KM 248726

നാലാം സമ്മാനം [5,000 രൂപ]

0628 0692 1345 1538 2681 3366 3457 4356 4532 4606 4953 5196 5949 6535 8668 8728 9411 9755

അഞ്ചാം സമ്മാനം [2,000 രൂപ]

0382 2421 2543 2599 2614 3173 3179 4711 5353 9116

ആറാം സമ്മാനം [1,000 രൂപ]

0376 0795 1195 1506 2280 2985 3620 3965 3971 4950 5748 7147 7463 9081

ഏഴാം സമ്മാനം [500 രൂപ]

0085 0516 0520 0657 0881 0893 1014 1257 1271 1429 1719 1789 1853 2104 2158 2188 2448 2617 2673 2831 3095 3248 3300 3474 3630 3839 4016 4092 4192 4297 4439 4474 4563 4621 4936 5009 5154 5306 5376 5792 5806 6062 6391 6457 6525 6653 6736 7044 7108 7222 7288 7480 7494 7519 7719 7947 7951 7980 7997 8008 8180 8183 8217 8266 8470 8517 8560 8803 8811 8813 8912 9011 9049 9134 9260 9332 9398 9599 9924 9945

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week