25.5 C
Kottayam
Friday, September 27, 2024

പൂരപ്പറമ്പിൽ ആനയെത്തിയാൽ ആളു കൂടും; അതുപോലെയാണ് ഗവർണറുടെ കാര്യം: മന്ത്രി കെ രാജൻ

Must read

കൊല്ലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മന്ത്രി കെ രാജൻ. ഗവർണർ സർക്കാറിനെതിരെ പോർമുഖം തുറക്കുകയാണെന്നും അദ്ദേഹം കരുതിയത് സംസ്ഥാന സർക്കാരിനെ ആക്രമിക്കാമെന്നാണെന്നും കെ രാജൻ പറഞ്ഞു. സംസ്ഥാന സർക്കാരിനെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം. അതിനാണ് ഗവർണർ കോഴിക്കോട് നഗരത്തിൽ ഇറങ്ങിയത്.

പൂരപ്പറമ്പിൽ ആനയെത്തിയാൽ ആളു കൂടും. അതുപോലെയാണ് ഗവർണറുടെ കാര്യമെന്നും മന്ത്രി പരിഹസിച്ചു. കെ എസ് യു ഉൾപ്പെടെ ഗവർണർക്കെതിരെ സമര രംഗത്തിറങ്ങണം. സമരത്തിന് ഇറങ്ങിയില്ലെങ്കിൽ നാളെ കേരളം അവരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി വിഷയത്തിൽ പാർട്ടിയിൽ രണ്ട് അഭിപ്രായമില്ലെന്നും ഏകാഭിപ്രായമാണ് ഉള്ളതെന്നും കെ രാജൻ വ്യക്തമാക്കി. കെ ഇ ഇസ്മയിലിന്റെ വിമർശനത്തോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ സംസ്ഥാന ഘടകത്തിൻെറ പുതിയ സെക്രട്ടറിയെ 28-ന് തിരഞ്ഞെടുക്കും. സെക്രട്ടറിയെ നിശ്ചയിക്കൽ അജണ്ടയാകുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ, ആനി രാജ, രാമകൃഷ്ണ പണ്ഡെ എന്നിവർ പങ്കെടുക്കും. ബിനോയ് വിശ്വം തന്നെ സെക്രട്ടറി സ്ഥാനത്ത് തുടരട്ടെയെന്നാണ് താൽപര്യമെങ്കിലും ആരുടെയും പേരുകൾ നിർദ്ദേശിക്കേണ്ടെന്നാണ് ദേശീയ നേതൃത്വത്തിലെ ധാരണ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week