24.6 C
Kottayam
Saturday, September 28, 2024

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: കസ്റ്റഡിയിലായവരിൽ ഒരാളെ കുട്ടി തിരിച്ചറിഞ്ഞു?

Must read

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തമിഴ്നാട്ടിലെ പുളിയറയിൽ നിന്ന് പിടിയിലായവരുടെ ചിത്രം കുട്ടിയെ കാണിച്ചു. കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ വീട്ടിലെത്തി ചിത്രം കാണിച്ചത്. കുട്ടി പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞെന്നാണ് സ്ഥലത്തുണ്ടായിരുന്നവരിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

നേരത്തെ കുട്ടിയുടെ അച്ഛന്റെ  മൊഴിയെടുത്ത് മടങ്ങിയവരാണ്  വീണ്ടും കുട്ടിയുടെ വീട്ടിലേക്ക് പോയത്. വിദേശത്തേക്ക് കൊണ്ടുപോകാൻ പണം വാങ്ങി കുട്ടിയുടെ അച്ഛൻ റെജി തട്ടിച്ചതിലെ പ്രതികാരമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് വിവരം. നഴ്സിങ് റിക്രൂട്ട്മെന്റിന് വേണ്ടി കുട്ടിയുടെ അച്ഛൻ റെജി പണം വാങ്ങിയെന്നും എന്നാൽ ജോലി ലഭിക്കാത്തതിലുള്ള വിരോധമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.

ആര്യങ്കാവ്‌ അതിർത്തി കടന്നാൽ എത്തുന്ന സ്ഥലമാണ് പുളിയറ. പ്രതികൾ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ് എന്നാണ് വിവരം. പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന നീല കാറും പ്രതികളെയും പത്തനംതിട്ട ജില്ലയിലെ അടൂര്‍ കെഎപി ക്യാംപിലെത്തിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

Popular this week