24.6 C
Kottayam
Saturday, September 28, 2024

മിസ് യൂണിവേഴ്‌സ് കിരീടം നിക്കരാഗ്വേക്ക്; ഷെയ്‌നിസ് പലാഷ്യോസ് വിശ്വസുന്ദരി

Must read

എല്‍ സാല്‍വഡോർ : 72-ാമത് മിസ് യൂണിവേഴ്‌സ് കിരീടം നിക്കരാഗ്വേക്ക്. നിക്കരാഗ്വേയുടെ ഷെയ്‌നിസ് പലാഷ്യോസ് ആണ് വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ സാല്‍വഡോറിലെ സാന്‍ സാല്‍വഡോറിലെ ജോസ് അഡോള്‍ഫോ പിനേഡ അരീനയില്‍ നടന്ന ചടങ്ങില്‍ 2022 ലെ മിസ് യൂണിവേഴ്‌സ് ആയ അമേരിക്കയിടെ ആര്‍’ ബോണി ഗബ്രിയേല്‍ ഷെയ്‌നിസിന് കിരീടമണിയിച്ചു. മിസ് യൂണിവേഴ്‌സ് കിരീടം നേടുന്ന ആദ്യ നിക്കരാഗ്വന്‍ വനിതയാണ് ഷെയ്‌നിസ് പലാഷ്യോസ്. തായ്ലന്‍ഡിന്റെ അന്റോണിയ പോര്‍സില്‍ഡ് ഫസ്റ്റ് റണ്ണര്‍ അപ്പായപ്പോള്‍ ഓസ്ട്രേലിയയുടെ മൊറയ വില്‍സണ്‍ സെക്കന്‍ഡ് റണ്ണറപ്പായി.

ഈ വര്‍ഷം 84 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് ലോകസുന്ദരി പട്ടത്തിന് മത്സരിച്ചത്. അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയായ മരിയ മെനൗനോസിനെ കൂടാതെ ജീനി മായിയും 2012ലെ മിസ് യൂണിവേഴ്‌സ് ഒലിവിയ കുല്‍പ്പോയുമാണ് ചടങ്ങുകള്‍ക്ക് ആതിഥേയത്വം വഹിച്ചത്. മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആരംഭിച്ചതിന് ശേഷം ആദ്യമായി, വിവാഹിതരായ സ്ത്രീകളെയും കുട്ടികളുള്ള സ്ത്രീകളെയും മത്സരിക്കാന്‍ ഈ വര്‍ഷം അനുവദിച്ചിരുന്നു.

പാകിസ്ഥാന്‍ വിശ്വസുന്ദരി പട്ടത്തിനുള്ള മത്സരത്തിന് അരങ്ങേറിയതും ഡെന്മാര്‍ക്ക്, ഈജിപ്ത്, ഗയാന, ഹംഗറി, അയര്‍ലന്‍ഡ്, കസാക്കിസ്ഥാന്‍, ലാത്വിയ, മംഗോളിയ, നോര്‍വേ, സിംബാബ്വെ എന്നീ രാജ്യങ്ങളുടെ തിരിച്ചുവരവും ഈ എഡിഷന്റെ മാറ്റ് കൂട്ടുന്നതായി. 2001 ലാണ് സിംബാബ്വെ അവസാനമായി മത്സരിച്ചത്. ലാത്വിയ അവസാനമായി മത്സരിച്ചത് 2006 ലാണ്. 2017 ലാണ് ഗയാന അവസാനമായി മത്സരിച്ചത്.

ഈജിപ്തും മംഗോളിയയും അവസാനമായി മത്സരിച്ചത് 2019 ലാണ്. അതേസമയം മറ്റുള്ളവര്‍ അവസാനമായി മത്സരിച്ചത് 2021 ലാണ്. മറ്റൊരു സ്ത്രീയുടെ കീഴില്‍ നിങ്ങള്‍ക്ക് ഒരു വര്‍ഷം ജീവിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ ആരെ തിരഞ്ഞെടുക്കും, എന്തുകൊണ്ട്? എന്നതായിരുന്നു മിസ് യൂണിവേഴ്‌സ് 2023-ന്റെ അവസാന ചോദ്യം. ഓസ്‌ട്രേലിയയുടെ മൊറയ വില്‍സണ്‍ തന്റെ അമ്മക്ക് കീഴില്‍ എന്ന് പറഞ്ഞപ്പോള്‍ മറ്റ് രണ്ട് പേരുടെ ഉത്തരം വ്യത്യസ്തമായിരുന്നു.

എന്നാല്‍ തായ്ലന്‍ഡിന്റെ പ്രതിവനിധി മലാല യൂസഫ്സായി എന്നായിരുന്നു മറുപടി പറഞ്ഞത്. അവരുടെ പോരാട്ടവും നേട്ടങ്ങളും തന്നെ വളരെയധികം പ്രചോദിപ്പിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. ഷെയ്‌നിസ് പലാഷ്യോസ് വനിതാ വിമോചന പ്രവര്‍ത്തകയും ഫെമിനിസത്തിന്റെ മാതാവുമായി അറിയപ്പെടുന്ന മേരി വോള്‍സ്റ്റോണ്‍ക്രാഫ്റ്റിന്റെ പേരാണ് പറഞ്ഞത്.

ലോകസുന്ദരി മത്സരത്തില്‍ ഈ വര്‍ഷം ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം. 23 കാരിയായ ശ്വേത ശാര്‍ദയായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചത്. ചണ്ഡിഗഡ് സ്വദേശിയായ ശ്വേതക്ക് ആദ്യ 10-ലും തുടര്‍ന്നുള്ള റൗണ്ടുകളിലും ഇടം നേടാനായില്ല. എന്നാല്‍ ആദ്യ 20 എത്താന്‍ ശ്വേത ശാര്‍ദക്ക് സാധിച്ചു. മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച ശ്വേത നൃത്തത്തിലും മികവ് പ്രകടിപ്പിച്ചിരുന്നു.

ഡാന്‍സ് ഇന്ത്യ ഡാന്‍സ്, ഡാന്‍സ് ദീവാനെ, ഡാന്‍സ് പ്ലസ് തുടങ്ങിയ റിയാലിറ്റി ഷോകളില്‍ ശ്വേത പങ്കെടുത്തിട്ടുണ്ട്. ഓഗസ്റ്റില്‍ മിസ് ദിവാ യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ടു. മിസ് ബോഡി ബ്യൂട്ടിഫുള്‍, മിസ് ടാലന്റഡ് എന്നീ ബഹുമതികളും ലഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week