24.6 C
Kottayam
Friday, September 27, 2024

കേരളത്തിലുള്‍പ്പെടെ ഭീകരാക്രമണത്തിന്‌ പദ്ധതിയിട്ടു; ഏഴ്‌ പേര്‍ക്കെതിരേ എന്‍.ഐ.എ. കുറ്റപത്രം

Must read

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന കേസില്‍ അറസ്‌റ്റിലായ ഏഴു പേര്‍ക്കെതിരേ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു. ഇവര്‍ ഭീകര പ്രവര്‍ത്തനത്തിനു പണം ചെലവിട്ടതായി കുറ്റപത്രത്തിലുണ്ട്‌. ഐ.എസിന്‌ അനുകൂലമാണ്‌ അവരുടെ നിലപാടെന്നും എന്‍.ഐ.എ. വ്യക്‌തമാക്കി.

പിടിയിലായ ഏഴ്‌ പേരും മികച്ച വിദ്യാഭ്യാസം നേടിയവരാണെന്നു കുറ്റപത്രത്തിലുണ്ട്‌. അറസ്‌റ്റിലായ സുള്‍ഫിക്കര്‍ ബഹുരാഷ്‌ട്ര കമ്പനിയില്‍ സീനിയര്‍ പ്ര?ജക്‌ട്‌ മാനേജറായിരുന്നു. 31 ലക്ഷം രൂപയായിരുന്നു അയാളുടെ പ്രതിവര്‍ഷ ശമ്പളം. പ്രതിപ്പട്ടികയിലുള്ള ഷാനവാസ്‌ മൈനിങ്‌ എന്‍ജിനീയറായിരുന്നു. അയാള്‍ക്കു സ്‌ഫോടക വസ്‌തുക്കളെക്കുറിച്ചു വ്യക്‌തമായ ധാരണയുണ്ട്‌.

മറ്റൊരു പ്രതി കാദിര്‍ പത്താന്‍ ഗ്രാഫിക്‌ ഡിസൈനറായിരുന്നു.
അവര്‍ മഹാരാഷ്‌ട്രയിലെ പുനെയില്‍ യോഗം ചേര്‍ന്ന്‌ സംഘത്തിലേക്ക്‌ കൂടുതല്‍ പേരെ ചേര്‍ക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്‌തു. വാട്ട്‌സ്‌ആപ്പ്‌ ഗ്രൂപ്പുകള്‍ വഴിയാണ്‌ അവര്‍ സംഘത്തിലേക്ക്‌ പുതിയ ആളുകളെ ചേര്‍ക്കാന്‍ ശ്രമിച്ചത്‌.

വിദേശത്തുള്ള ഭീകരരുമായി അവര്‍ സമ്പര്‍ക്കത്തിലായിരുന്നു. ഇന്ത്യയിലെ ഐ.എസ്‌. പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്ന്‌ വിശദീകരിക്കുന്ന രേഖകളും പ്രതികളില്‍നിന്നു പിടിച്ചെടുത്തു. മുസ്ലിംകളെ ദ്രോഹിക്കുന്ന ഇതരവിഭാഗത്തില്‍പ്പെട്ടവരോട്‌ പ്രതികാരം ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നു കുറ്റപത്രത്തില്‍ എന്‍.ഐ.എ. വ്യക്‌തമാക്കി.

ഐ.എസ്‌. ഭീകരന്‍ അബു റയ്യാന്‍ അല്‍ ഹിന്ദിയുമായി ഭീകരര്‍ക്കു ബന്ധമുണ്ടെന്നും എന്‍.ഐ.എ. അറിയിച്ചു. മലയാളിയാണ്‌ അബു റയ്യാന്‍. അബു റവാഹ അല്‍ ഹിന്ദി, അബു നോവ അല്‍ ഹിന്ദി എന്നീ ഐ.എസ്‌. ഭീകരരും ദക്ഷിണേന്ത്യയില്‍നിന്നുള്ളവരാണ്‌.


സ്‌ഫോടകവസ്‌തുക്കള്‍ നിര്‍മ്മിക്കാനുള്ള രാസവസ്‌തുക്കള്‍ വാങ്ങാനായി കോഡ്‌ ഭാഷയാണ്‌ ഭീകരര്‍ ഉപയോഗിച്ചത്‌. സള്‍ഫ്യൂരിക്‌ ആസിഡിനെ “വിനാഗിരി” എന്നാണു സന്ദേശങ്ങളില്‍ കുറിച്ചിരുന്നത്‌. അസറ്റോണിന്‌ പനിനീര്‍, ഹൈഡ്രജന്‍ പെറോക്‌സൈഡിന്‌ സര്‍ബ്ബത്ത്‌ എന്നിങ്ങനെയാണ്‌ ഇവര്‍ ഉപയോഗിച്ച പേരുകള്‍.


കേരളം, കര്‍ണാടക, ഗോവ, തെലങ്കാന, മഹാരാഷ്‌ട്ര എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിലേക്ക്‌ പ്രതികള്‍ യാത്രനടത്തിയിട്ടുണ്ട്‌. സ്‌ഫോടനങ്ങള്‍ നടത്താനുള്ള സ്‌ഥലങ്ങള്‍ കണ്ടെത്താനായിരുന്നു യാത്രകളെന്നും എന്‍.ഐ.എയുടെ കുറ്റപത്രത്തിലുണ്ട്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

Popular this week