33.2 C
Kottayam
Sunday, September 29, 2024

ബൈജൂസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; കണ്ടന്റ്, മാർക്കറ്റിങ് ടീമിൽനിന്ന് പുറത്തായത് 600 പേർ

Must read

കൊച്ചി: കമ്പനിക്ക് ഉയര്‍ന്ന മൂല്യം ലഭിക്കുന്നതിനായി വരുമാനം പെരുപ്പിച്ചുകാണിച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ എജ്യു-ടെക് കമ്പനി ‘ബൈജൂസില്‍’ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. കണ്ടന്റ്, മാര്‍ക്കറ്റിങ് ടീമിലെ 600-ഓളം പേരെയാണ് തിരുത്തല്‍ നടപടികളുടെ ഭാഗമായി കമ്പനി ഒക്‌ടോബറില്‍ പിരിച്ചുവിട്ടത്. എന്നാല്‍, 60-ഓളം പേരെ മാത്രമാണ് പിരിച്ചുവിട്ടതെന്ന് കമ്പനി വക്താവ് അറിയിച്ചു

വീഡിയോ, കണ്ടന്റ് വിഭാഗങ്ങളിലെ ജീവനക്കാരുടെ പിരിച്ചുവിടല്‍ മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് കമ്പനിയുടെ ഉള്ളടക്കത്തെ ബാധിച്ചതായാണ് വിലയിരുത്തല്‍. കമ്പനി പുനസംഘടനയുടെ ഭാഗമായി 4000-ഓളം ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് പുതുതായി നിയമിക്കപ്പെട്ട ബൈജൂസ് ഇന്ത്യ സിഇഒ അര്‍ജുന്‍ മോഹന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു

കണ്ടന്റ് പ്രൊഡക്ഷന്റെ ഭാഗമായി പ്രവര്‍ത്തിച്ച അധ്യാപകരടക്കമുള്ളവരുടെ കാര്യവും ആശങ്കയിലാണ്. കമ്പനിയുടെ മാര്‍ക്കറ്റിങ് ഹെഡ് ആതിത് മേത്ത, കണ്ടന്റ് ഹെഡ് ആഷീഷ് ശര്‍മ്മ, മറ്റ് വെര്‍ട്ടിക്കല്‍ മേധാവികള്‍ എന്നിവര്‍ നേരത്തേ രാജിവെച്ചിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് ബെംഗളൂരുവിലെ വന്‍കിട കെട്ടിട സമുച്ചയങ്ങളില്‍നിന്ന് ഓഫീസ് സ്‌പേസ് ഒഴിഞ്ഞതും വാര്‍ത്തയായിരുന്നു.
ബെംഗളൂരുവില്‍ തന്നെ പ്രസ്റ്റീജ് ടെക് പാര്‍ക്കിലെ രണ്ടുനിലകളും ഒഴിഞ്ഞു. ഒന്‍പതുനിലകളിലായിരുന്നു അവിടെ പ്രവര്‍ത്തിച്ചിരുന്നത്. വാടകച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായിരുന്നു നടപടി

2022 ഒക്ടോബറില്‍ 2,200 കോടി ഡോളര്‍ (1.80 ലക്ഷം കോടി രൂപ) മൂല്യവുമായി ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ടെക്നോളജി കമ്പനിയും ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പുമായിരുന്നു ബൈജൂസ്. ഓഹരി മൂലധനം സമാഹരിക്കാന്‍ കഴിയാതെയായതോടെ, വിദേശങ്ങളില്‍നിന്ന് വായ്പയെടുത്തിരുന്നു.

എന്നാല്‍, പ്രതിസന്ധി രൂക്ഷമായതോടെ തിരിച്ചടവ് മുടങ്ങി. ദുബായില്‍നിന്ന് 100 കോടി ഡോളര്‍ (8,200 കോടി രൂപ) സമാഹരിക്കാനായി വിവിധ നിക്ഷേപകരുമായി ബൈജു രവീന്ദ്രന്‍ നേരിട്ടു ചര്‍ച്ച നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. മൂലധന സമാഹരണത്തിനായി അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുമായി ചര്‍ച്ച നടത്തിവരികയാണ് കമ്പനി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു? യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ബന്ധുക്കൾ

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ.  സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം....

നെഹ്രു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിൽ അട്ടിമറി; പരാതിയുമായി വില്ലേജ് ബോട്ട് ക്ലബ്ബ്

ആലപ്പുഴ:*നെഹ്രു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിൽ അട്ടിമറി നടന്നുവെന്ന് രണ്ടാം സ്ഥാനത്തെത്തിയ വില്ലേജ് ബോട്ട് ക്ലബ്ബ്..ജേതാക്കളായി പ്രഖ്യാപിച്ച കാരിച്ചാലും വീയപുരവും ഫോട്ടോ ഫിനിഷിംഗിലും തുല്യമായിരുന്നു. മൈക്രോ സെക്കൻ്റ് സമയതട്ടിപ്പ് പറഞ്ഞു കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു...

Popular this week