24.6 C
Kottayam
Saturday, September 28, 2024

ഈ റെക്കോഡിന് ഉടമ ഇനി ഷമി മാത്രം ,​ ലോകകപ്പിൽ ചരിത്രനേട്ടം ,​സ്വന്തമാക്കിയത് ഒരു പിടി റെക്കാഡുകൾ

Must read

മുംബയ് : ഏകദിന ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു ഇന്ത്യൻ ബൗളർമാർക്കുമില്ലാത്ത റെക്കാഡ് സ്വന്തമാക്കി മുഹമ്മദ് ഷമി .ശ്രീലങ്കയ്ക്കെതിരെ ഇന്ന് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്‌ത്തിയ താരം എന്ന റെക്കോഡ് ഷമി സ്വന്തം പേരിലാക്കി.

ജവഗൽ ശ്രീനാഥ്,​ സഹീർ ഖാൻ എന്നിവരുടെ പേരിലുണ്ടായിരുന്ന 44 വിക്കറ്റുകളുടെ റെക്കോഡാണ് ഷമി തകർത്തത്. 45 വിക്കറ്റുകളാണ് ഷമി ലോകകപ്പ് മത്സരങ്ങളിൽ നിന്ന് മാത്രമായി ഇന്ത്യക്ക് വേണ്ടി വീഴ്‌ത്തിയത്. 14 മത്സരങ്ങളേ ഷമിക്ക് ഈ നേട്ടത്തിന് വേണ്ടി വന്നൂള്ളൂ. സഹീർഖാന് 44 വിക്കറ്റിന് വേണ്ടി വന്നത് 23 ലോകകപ്പ് മത്സരങ്ങളും ശ്രീനാഥിന് 34 മത്സരങ്ങളുമാണ്.

ശ്രീലങ്കയ്ക്കെതിരെ വെറും അ‍‍‍ഞ്ചോവറിൽ 18 റൺസ് മാത്രം വഴങ്ങിയാണ് ഷമി അഞ്ചു വിക്കറ്റെടുത്തത്. ഇതോടെ ലോകകപ്പിൽ മൂന്നുതവണ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബൗളറായി ഷമി മാറി. കപിൽദേവ്,​ വെങ്കിടേഷ് പ്രസാദ്,​ റോബിൻ സിംഗ്,​ ആശിഷ് നെഹ്റ,​ .യുവരാജ് സിംഗ് എന്നിവർ ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി ഓരോ തവണ അഞ്ചുവിക്കറ്റ് നേടിയിരുന്നു. ഈ റെക്കോ‌ഡ‌് നേരത്തെ ന്യൂസിലാൻഡിനെതിരായ മത്സരത്തിലെ അഞ്ച് വിക്കറ്റ് നേട്ടത്തിലൂടെ ഷമി മറികടന്നിരുന്നു.

ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തംമാക്കിയ ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിന്റെ റെക്കാഡിനൊപ്പവും ഷമി എത്തി. ഇരുവരും മൂന്നുതവണ വീതം അഞ്ചുവിക്കറ്റ് നേടിയിട്ടുണ്ട്. നാലോ അതിൽ കൂടുതലോ വിക്കറ്റ് വീഴ്‌ത്തുന്നവരിൽ ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിന് പിന്നിൽ മൂന്നാംസ്ഥാനത്തും ഷമി എത്തി.

22 ഇന്നിംഗ്സുകളിൽ നിന്നായി സ്റ്റാർക്ക് ആറ് തവണ നാലോ അതിൽ കൂടുതലോ വിക്കറ്റുകളെടുത്തു. ഷമി 14 ഇന്നിംഗ്‌സുകളിൽ നിന്ന് ആറു തവണ നാലോ അതിൽ കൂടുതലോ വിക്കറ്റ് നേടി . മറ്റൊരു ഇന്ത്യൻ ബൗളർക്കും രണ്ട് തവണയിൽ കൂടുതൽ നാലോ അതിൽ കൂടുതലോ വിക്കറ്റ് നേടാനായിട്ടില്ല.

ഇന്നത്തെ പ്രകടനത്തിന്റെ മികവിൽ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഷമി എട്ടാംസ്ഥാനത്തെത്തി. 39 മത്സരങ്ങളിൽ നിന്ന് 71 വിക്കറ്റെടുത്ത ഗ്ലെൻ മക്‌ഗ്രാത്താണ് പട്ടികയിൽ ഒന്നാമത്. 68 വിക്കറ്റുള്ള മുത്തയ്യ മുരളീധരൻ രണ്ടാമതും ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക് 56 വിക്കറ്റുകളുമായി മൂന്നാമതുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

Popular this week