29.4 C
Kottayam
Sunday, September 29, 2024

‘ക്ലാസെടുക്കുമ്പോള്‍ ലാലേട്ടനെ അനുകരിച്ചു, അതോടെ ജോലി പോയി’; വൈറല്‍ ടീച്ചര്‍ പറയുന്നു

Must read

കൊച്ചി:അധ്യാപികയും മോട്ടിവേഷണല്‍ സ്പീക്കറുമായ നിഷ റാഫേല്‍ സോഷ്യല്‍ മീഡിയയില്‍ സുപരിചിതയാണ്. അധ്യാപന രംഗത്ത് പുതുമകള്‍ കൊണ്ടുവന്ന നിഷ തൃശൂര്‍ സ്വദേശിനിയാണ്. ഇക്കണോമിക്‌സില്‍ എം എ, ബി എഡ്, സെറ്റ്, പി എച്ച് ഡി എന്നിവ കരസ്ഥമാക്കിയിട്ടുള്ള നിഷ റാഫേലിന് സോഷ്യല്‍ മീഡിയയില്‍ വലിയ ഫോളോവേഴ്‌സ് ആണുള്ളത്. ക്ലാസെടുക്കുമ്പോള്‍ മോഹന്‍ലാലിനെ അനുകരിച്ചാണ് നിഷ ശ്രദ്ധേയയാകുന്നത്.

എന്നാല്‍ ആ ശൈലി കാരണം തന്നെ നിഷയ്ക്ക് ജോലി നഷ്ടമാകുകയും ചെയ്തു. എന്നാല്‍ അതില്‍ നിന്നൊന്നും തളരാന്‍ നിഷ തയ്യാറായിരുന്നില്ല. ഒഴുക്കിനെതിരെ നീന്താനാണ് തനിക്ക് ഇഷ്ടമെന്നും അതിനാല്‍ തന്നെ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടുമെന്നുമാണ് നിഷ പറയുന്നത്. തന്റെ ജോലി നഷ്ടപ്പെട്ടതിനെ കുറിച്ച് തുറന്ന് പറയുകയാണ് നിഷ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍. നിഷയുടെ വാക്കുകള്‍ ഇങ്ങനെയാണ്…

nisha raphel

‘മോഹന്‍ലാലിനെ അനുകരിക്കുകയല്ല. ലാലേട്ടന്‍ ഫാനാണ് ഞാന്‍. ഭയങ്കരമായ ലാലേട്ടന്‍ ഫാനാണ്. ഏറ്റവും ആദ്യം ഞാന്‍ കണ്ടത് ഇരുപതാം നൂറ്റാണ്ട് എന്ന മൂവിയാണ്. ആ സമയത്ത് എനിക്ക് ആറ് വയസേ ഉള്ളൂ. അന്ന് ആ സിനിമ കണ്ടിറങ്ങുമ്പോള്‍ മനസില്‍ തോന്നിയ ഭയങ്കരമായ വികാരമുണ്ട്. അത് ഇപ്പോഴും ഇത്ര വര്‍ഷം കഴിഞ്ഞിട്ടും മനസില്‍ ഉണ്ട്. ലാലേട്ടന്റെ സിനിമകളോടുള്ള ആരാധന കൊണ്ട് അദ്ദേഹത്തിന്റെ സിനിമകളിലെ സീക്വലുകള്‍ ഡബ്‌സ്മാഷായിട്ട് ചെയ്യാറുണ്ട്.

ക്ലാസുണ്ടെങ്കില്‍ സ്റ്റുഡന്റ്‌സുമായി സിങ്ക് ചെയ്ത് അഭിനയിക്കും. അത് കുട്ടികളുടെ മനസില്‍ നില്‍ക്കും. ഉദാഹരണത്തിന് പ്രൊഡക്ഷന്‍ ആണ് പഠിപ്പിക്കുന്നതെങ്കില്‍ മിഥുനം സിനിമയുടെ ബാക്ക്ഗ്രൗണ്ടില്‍ നിന്ന് കൊണ്ട് അതിലെ ഒരു സ്വീകന്‍സ് ക്ലാസില്‍ അഭിനയിക്കും. അത് ഡബ്‌സ്മാഷാണ്. അത് പലരും പറഞ്ഞറിഞ്ഞ് മാനേജ്‌മെന്റിലേക്ക് എത്തും. അങ്ങനെ പലപ്പോഴും പല ഇഷ്യൂസ് ഉണ്ടായിട്ടുണ്ട്.

എന്നാലും കുട്ടികള്‍ക്ക് ക്ലാസിലിരിക്കാന്‍ ഭയങ്കര ഇഷ്ടമാണ്. ഞാന്‍ അധികവും പഠിപ്പിച്ചിട്ടുള്ള എഞ്ചിനീയറിംഗ് കോളേജിലാണ് അവിടത്തെ കുട്ടികള്‍ക്ക് എപ്പോഴും സ്‌കിപ്പ് ചെയ്യാന്‍ താല്‍പര്യമുള്ള സബ്ജക്ടാണ് ഇക്കണോമിക്‌സ്. ഇക്കണോമിക്‌സ് അറുബോറന്‍ സബ്ജക്ട് ആണെന്നും, കുട്ടികള്‍ക്ക് ബങ്ക് ചെയ്യാന്‍ ഇഷ്ടപ്പെട്ട വിഷയമാണെന്നുമാണ് പൊതുവെയുള്ള ഒരു കേട്ടുകേള്‍വി.

പക്ഷെ എന്റെ ക്ലാസില്‍ ഫുള്‍ ക്വാറമാണ്. ഒറ്റ ആളും ക്ലാസ് ചാടി പോകില്ല. അവര്‍ പറയുന്നത് ഒന്നുകില്‍ പിടി അല്ലെങ്കില്‍ നിഷ മിസിന്റെ ഹവര്‍ എന്നാണ്. ഇതെന്താണെന്ന് മാനേജ്‌മെന്റ് തേടിപ്പിടിച്ച് വന്നപ്പോള്‍ ഇവിടെ തമാശയും ചിരിയും കളിയുമാണ്. പക്ഷെ കുട്ടികള്‍ക്ക് എന്റെ വിഷയത്തില്‍ ഫുള്‍ മാര്‍ക്ക് കിട്ടും. അതൊന്നും അല്ലല്ലോ. നമ്മുടെ മലയാളികളുടെ ഒരു സംഭവം എന്ന് പറഞ്ഞാല്‍ കുറ്റം കണ്ടെത്തി അവരെ എങ്ങനെ പരിപോഷിപ്പിക്കാം എന്നാണ്.

ആ രീതിയില്‍ കുറച്ച് പ്രശ്‌നങ്ങളൊക്കെയുണ്ടായിട്ടുണ്ട്. പക്ഷെ അതുകൊണ്ട് ഇപ്പോള്‍ ജോലിയില്ല. എന്നാലും ഒരുപാട് കുട്ടികളുടെ സ്‌നേഹം ലഭിക്കാന്‍ സാധിച്ചിട്ടുണ്ട്. 2016 ലാണ് എനിക്ക് പിഎച്ച്ഡി ലഭിച്ചത്. എവിടേയും സ്ഥിരജോലിക്ക് കയറിയിട്ടില്ല. ഈ ഒരു വര്‍ഷം ഒരു ജോലിയിലും കയറിയിട്ടില്ല. സാമ്പത്തികവും സ്വാധീനവുമില്ലാത്തത് കൊണ്ട് എനിക്ക് എവിടേയും സ്ഥിരമായി കയറാന്‍ പറ്റിയിട്ടില്ല.’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിം കാർഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും...

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

Popular this week