24.6 C
Kottayam
Friday, September 27, 2024

ഇന്നലെ റൺ മല കേറിയവർ ഇന്ന് സ്പിൻ കുഴിയിൽ വീണു,ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 214 വിജയലക്ഷ്യം

Must read

കൊളംബൊ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 214 വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ അഞ്ച് വിക്കറ്റ് നേടിയ ദുനിത് വെല്ലാലഗെ, നാല് വിക്കറ്റ് നേടിയ ചരിത് അസലങ്ക എന്നിവരാണ് തകര്‍ത്തത്. 53 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍ (39), ഇഷാന്‍ കിഷന്‍ (33) എന്നിവരാണ് ചെറുത്തുനിന്ന് മറ്റുതാരങ്ങള്‍. 49.1 ഓവറില്‍ ഇന്ത്യ എല്ലാവരും പുറത്താവുകയായിരുന്നു. സൂപ്പര്‍ ഫോറില്‍ ഇരുവരുടേയും രണ്ടാം മത്സരമാണിത്.

വെല്ലാലഗെ പന്തെറിയാന്‍ വരുന്നത് വരെ മികച്ച നിലയിലായിരുന്നു ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ 80 റണ്‍സാണ് രോഹിത് – ശുഭ്മാന്‍ ഗില്‍ (19) കൂട്ടിചേര്‍ത്തത്. ഗില്ലിനെ ബൗള്‍ഡാക്കി വെല്ലാലഗെ ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. പാകിസ്ഥാനെതിരെ സെഞ്ചുറി നേടിയ വിരാട് കോലിക്ക് 12 പന്ത് മാത്രമായിരുന്നു ആയുസ്. മൂന്ന് റണ്‍സെടുത്ത താരത്തെ വെല്ലാലഗെ, ദസുന്‍ ഷനകയുടെ കൈകളിലെത്തിച്ചു. 15-ാ ഓവറില്‍ രോഹിത്തിനേയും വെല്ലാലഗെയും ബൗള്‍ഡാക്കി.  48 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ രണ്ട് സിക്‌സും ഏഴ് ഫോറും നേടി. ഇതോടെ ഇന്ത്യ മൂന്നിന് 91 റണ്‍സ് എന്ന നിലയിലായി.

പിന്നീല്‍ രാഹുല്‍ – ഇഷാന്‍ സഖ്യം 63 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രാഹുലിനെ പുറത്താക്കി വെല്ലാലഗെ വീണ്ടും ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. റിട്ടേണ്‍ ക്യാച്ചിലൂടെയാണ് രാഹുല്‍ മടങ്ങുന്നത്. കിഷനെ അസലങ്കയും മടക്കിയതോടെ ഇന്ത്യ അടിയുലഞ്ഞു. പിന്നീടെത്തിയവരില്‍ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. ഹാര്‍ദിക് പാണ്ഡ്യ (5), രവീന്ദ്ര ജഡേജ (4) എന്നിവര്‍ നിരാശപ്പെടുത്തി. ജസ്പ്രിത് ബുമ്ര (5), കുല്‍ദീപ് (0) എന്നിവര്‍ വന്നത് പോലെ മടങ്ങി. മുഹമ്മദ് സിറാജിനെ (പുറത്താവാതെ 4) കൂട്ടുപിടിച്ച് അക്‌സര്‍ പട്ടേല്‍ (26) നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 200 കടത്തിയത്. 

നേരത്തെ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഷാര്‍ദുല്‍ താക്കൂറിന് പകരം അക്‌സര്‍ പട്ടേല്‍ ടീമിലെത്തി. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചായതുകൊണ്ടാണ് അക്‌സറിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

സംസ്ഥാനത്ത്‌ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാർഥി ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കുട്ടി...

എ.ടി.എം ഗൂഗിൾമാപ്പിലൂടെ കണ്ടെത്തും,മെഷീൻ അടക്കം കടത്തും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’

തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചാ കേസില്‍ പിടിയിലായത് 'ഗ്യാസ് കട്ടര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവര്‍ മോഷണം പതിവാക്കിയിരുന്നത്. 2021-ല്‍ കണ്ണൂരിലെ എ.ടി.എം....

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

Popular this week