25.7 C
Kottayam
Sunday, September 29, 2024

ആറന്മുള ഉതൃട്ടാതി വള്ളംകളിക്കിടെ മൂന്ന് പള്ളിയോടങ്ങള്‍ മറിഞ്ഞ് നാലുപേരെ കാണാതായതായി പരാതി; പിന്നാലെ കണ്ടെത്തി

Must read

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലമേളക്കിടെ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു. മുതവഴി, വന്മഴി, മാലക്കര എന്നീ പള്ളിയോടങ്ങളാണ് മറിഞ്ഞത്. വാമഴി സ്റ്റാർട്ടിങ് പോയിന്‍റിലും മറ്റ് രണ്ടെണ്ണം ഫിനിഷ് പോയിന്‍റിലുമാണ് മറിഞ്ഞത്. ജലനിരപ്പ് ഉയർന്ന പമ്പയിലെ അപകടം ആശങ്ക ഉയർത്തിയെങ്കിലും പെട്ടെന്ന് നടത്തിയ രക്ഷാപ്രവർത്തനം ഫലം കണ്ടു. പള്ളിയോടത്തിൽനിന്ന് നദിയിലേക്ക് വീണ് കാണാതായ അരുൺ, ഉല്ലാസ്, വൈഷ്ണവ്, അനന്തു എന്നിവരെ അധികം വൈകാതെ രക്ഷപെടുത്തി കരക്കെത്തിച്ചു.

പള്ളിയോടങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി പറയുന്നു. അപകടത്തിൽ ഒടിയുന്ന പള്ളിയോടങ്ങൾ പൂർവസ്ഥിതിയിലാക്കാൻ വലിയ തുക കരയ്ക്ക് വേണ്ടിവരും. തോരാതെ പെയ്ത മഴയിൽ നദിയിലെ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്.

അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമും പോലീസും പള്ളിയോട സേവാസംഘം പ്രവർത്തകരും പെട്ടെന്ന് തന്നെ പള്ളിയോടങ്ങൾ മറിഞ്ഞ സ്ഥലത്തേക്ക് എത്തി. വെള്ളത്തിൽ വീണവരെ കരയിലേക്ക് എത്തിക്കുകയും മറിഞ്ഞ പള്ളിയോടങ്ങൾ വെള്ളത്തിൽനിന്ന് ഉയർത്തി തിരിക്കുകയും ചെയ്തു. ബോട്ടുകളും ഇതിൽ പങ്കെടുത്തു.

ബി ബാച്ച് പള്ളിയോടങ്ങളുടെ ആദ്യ പാദ മത്സരങ്ങൾ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുൻകാലങ്ങളിലും ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ വാട്ടർ സ്റ്റേഡിയത്തിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശാനുസരണം പള്ളിയോട സേവാസംഘവും പോലീസും ഫയർ ഫോഴ്സും ഏർപ്പെടുത്തിയിട്ടുണ്ട്.

പള്ളിയോടത്തിൽ കയറുന്ന തുഴച്ചിൽകാരുടെയും പാട്ടുകാരുടെയും അടക്കം വിശദാംശങ്ങൾ ഇത്തവണ ശേഖരിക്കുകയും പുറമെ നിന്നുള്ളവർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സി.പി.എമ്മിനെ ഞെട്ടിച്ച് അൻവർ, നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി  

മലപ്പുറം : പി.വി.അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി വൻ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്. സിപിഎം...

ടൂത്ത് പേസ്റ്റ് കവറിൽ ചെറിയ അനക്കം, തുറന്നപ്പോൾ പുറത്ത് ചാടിയത് മുതലക്കുഞ്ഞുങ്ങൾ, അറസ്റ്റ്

മുംബൈ: ടൂത്ത് പേസ്റ്റ് കവറിനുള്ളിൽ ചെറിയ അനക്കം. കസ്റ്റംസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് മുതലകൾ. മുംബൈ വിമാനത്താവളത്തിലാണ് മുതല കുഞ്ഞുങ്ങളുമായി എത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി പൊലീസിന് കൈമാറി. ഹാൻഡ് ബാഗിൽ...

സിം കാർഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും...

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

Popular this week