29.4 C
Kottayam
Sunday, September 29, 2024

‘അടിമുടി വ്യാജമെന്ന് തെളിഞ്ഞത്’: പുതുപ്പള്ളിയിലെ പിരിച്ചുവിടല്‍ വിവാദത്തില്‍ ജെയ്ക്ക് സി തോമസ്

Must read

കോട്ടയം: തിരഞ്ഞെടുപ്പിൽ ഒരു നാട് ചർച്ച ചെയ്യേണ്ടത് ആ നാടിന്റെ ഭാവിയെക്കുറിച്ചും വർത്തമാനത്തെക്കുറിച്ചുമാണെന്ന് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്. അതിനാലാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങളെക്കുറിച്ചാണെന്ന് തുടക്കത്തിലേ ഇടതുമുന്നണി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കഴിഞ്ഞ 53 വർഷം കൊണ്ട് പുതുപ്പള്ളിയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് വികസന സംവാദത്തിന് യു ഡി എഫ് സ്ഥാനാർത്ഥിയെ ക്ഷണിച്ചതും അതിനു വേണ്ടിയാണ്. എന്നാൽ ആ സംവാദക്ഷണത്തെ നാലാം തരം കാര്യമായും ട്രാപ് ആയിട്ടുമൊക്കെയാണ് യു ഡി എഫിലെ ചിലർക്ക് തോന്നിയതെന്നും ഇടത് സ്ഥാനാർത്ഥി വ്യക്തമാക്കുന്നു.

പുതുപ്പള്ളിയിലെ ജനം വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ യുഡിഎഫ് അതിനെ ആസൂത്രിതമായി ഗതിമാറ്റാനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു. അതിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. കരാർ തൊഴിലാളിയായ ഒരു വ്യക്തിയെ ആദരണീയനായ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിൽ ജോലിയിൽ നിന്നും പിരിച്ചു വിട്ടു എന്ന കള്ളവാർത്ത ആ ശ്രമങ്ങളിൽ ഏറ്റവും ഒടുവിലത്തേതായിരുന്നു.

സത്യാവസ്ഥ എല്ലാവർക്കും ബോധ്യമായെങ്കിലും പല മാധ്യമ സുഹൃത്തുക്കളും ഇപ്പോഴും ആ വിഷയത്തിലുള്ള എന്റെ പ്രതികരണം ചോദിക്കുന്നുണ്ട്. അടിമുടി വ്യാജമെന്ന് തെളിയിക്കപ്പെട്ട ഒന്നിനെക്കുറിച്ചാണ് ഇപ്പോഴും പ്രതികരണം വേണ്ടത്. ജോലി കൊടുക്കണമെന്ന് പറഞ്ഞു ഉദ്യോഗസ്ഥരെ മാധ്യമങ്ങളുടെ മുന്നിൽ വച്ച് ഭീഷണിപ്പെടുത്തിയ മുൻ ആഭ്യന്തര മന്ത്രിക്കെതിരെയോ ജോലി കൊടുക്കും വരെ സമരം ചെയ്യുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിനോടും ആർക്കും ഒന്നും ചോദിക്കാനില്ലെന്നും ജെയ്ക്ക് സി തോമസ് പറയുന്നു.

മലപ്പുറം തുവ്വൂരിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവമുണ്ടായത് കഴിഞ്ഞ ദിവസമാണ്. കൊല നടത്തിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ യുവതിയുടെ തിരോധാനം അന്വേഷിക്കാൻ പോലീസ് സ്റ്റേഷൻ മാർച്ച് വരെ പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് കൊലയാളിയും സംഘവും പോലീസ് പിടിയിലാകുന്നത്.

സിനിമയിൽ മാത്രം നാം കണ്ടു ശീലിച്ച ഇത്തരം കാര്യങ്ങൾക്ക് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായ വിഷ്ണുവിനെക്കുറിച്ച് യൂത്ത്കോൺഗ്രസിന്റെ നേതാവായ എതിർ സ്ഥാനാർത്ഥിക്ക് മുൻപിൽ ഒരു മാധ്യമത്തിന്റെയും ചോദ്യങ്ങൾ ഉയരുന്നില്ല. യൂത്ത് കോൺഗ്രസിന്റെ മിക്ക സംസ്ഥാന നേതാക്കളും ഇപ്പോൾ പുതുപ്പള്ളിയിലുണ്ട്. അവർക്കാർക്കും എന്ത് കൊണ്ടാകും തുവ്വൂരിലെ അതിനിഷ്ഠൂര കൊലപാതകത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരാത്തത്? ആ കൊലപാതകത്തെ അപലപിക്കാൻ പോലും അവർ തയ്യാറായിട്ടുമില്ല.

പ്രതിസ്ഥാനത്തു ഒരു സിപിഐ എം പ്രവർത്തകൻ ആയിരുന്നെങ്കിൽ മാധ്യമങ്ങൾ കാണിക്കുന്ന ശുഷ്‌കാന്തി എത്രത്തോളം ആയിരുന്നിരിക്കും എന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാകില്ല. പുതുപ്പള്ളിയിലെ സാധാരണ മന്യഷ്യർ, തൊഴിലാളികൾ, അമ്മമാർ, ചെറുപ്പക്കാർ അവർ പുതുപ്പള്ളിയുടെ വികസനമുരടിപ്പിനെക്കുറിച്ചും മാറ്റം വേണ്ടതിനെക്കുറിച്ചും ചർച്ച ചെയ്തു തുടങ്ങിയിരിക്കുന്നു. ആ ചർച്ചയെ ഗതിമാറ്റാൻ മാധ്യമങ്ങളെ കൂട്ട് പിടിച്ചു നടത്തുന്ന ശ്രമങ്ങളെയും പുതുപ്പള്ളിയിലെ ജനങ്ങൾ തിരിച്ചറിയും. പുതുപ്പള്ളിയിൽ ഈ നാടിന്റെ വികസനം തന്നെയാകും ചർച്ചയാവുകയെന്നും ജെയ്ക്ക് സി തോമസ് കൂട്ടിച്ചേർക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിം കാർഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും...

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

Popular this week