24.3 C
Kottayam
Saturday, September 28, 2024

ട്രോളിംഗ് കഴിഞ്ഞു, ചാകരയെത്തി.. നിറയെ മത്തിയും കോരയും അയലയും; മീന്‍വില താഴ്ന്നു

Must read

തിരൂർ: ട്രോളിം​ഗ് നിരോധനമൊക്കെ കഴിഞ്ഞ് മത്സ്യത്താെഴിലാളികളെല്ലാം കടലിൽ പോയി തുടങ്ങി. കഴിഞ്ഞ ദിവസം കടലിൽ പോയ മിക്ക ആളുകൾക്കും വള്ളം നിറയെ മത്തി ലഭിച്ചു. വലയെറിഞ്ഞ് കയറ്റുന്തോറും വലയിൽ നിറയെ മത്തി. ഒട്ടു മിക്ക ബോട്ടകാർക്കും വലനിറയെ മത്തി കിട്ടി. അയലയും കിളിമീനും ചെമ്മീനുമൊക്കെ ലഭിച്ചവരും ഉണ്ട്. ഹാർബറുകളിലും തീരങ്ങളിലും മീൻ ഇറക്കി മീൻ വിറ്റ് പിറ്റേന്ന് നേരം വെളുക്കാനായപ്പോഴാണ് തൊഴിലാളികളിൽ പലരും തിരിച്ച് പോയത്.

ട്രോളിം​​ഗ് നിരോധനമുണ്ടായിരുന്ന കാലത്ത് കടം വാങ്ങിയൊക്കെ ജീവിച്ച തൊഴിലാളികൾ ചാകര വലിയ ആശ്വാസമായി. ഇതുപോലെ തന്നെ ഇനിയുള്ള ദിവസം ചാകര ലഭിച്ചാൽ കഷ്ടപ്പാടൊക്കെ തീർന്ന് സാധരണനിലയിൽ നിലയിലാവും. നാല് ദിവസം മുൻപാണ് ട്രോളിം​ഗ് നിരോധനം കഴിഞ്ഞ് മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോവാൻ തുടങ്ങിയത്.

ആദ്യ ദിവസം തന്നെ ബോട്ട് നിറയെ മീനുമായി എത്തിയതോടെ മീനിന്റെ വിലയും കുറഞ്ഞു. 260 രൂപ വരെ ഉയർന്ന് നിന്നരുന്ന മത്തി വില 140 വരെയെത്തി. കഴിഞ്ഞ ദിവസം വിപണിയിൽ 140 വരെയാണ്. ശരാശരി വലിപ്പമുള്ള അയലക്ക് 100 രൂപയാണ് വില. നത്തോലിക്ക് ഒന്നര കിലോ 100 രൂപയാണ്, ചെറിയ മത്തിക്ക് ഒന്നര കിലോക്ക് 100 രൂപയാണ്. കിളി മീന് 160 രൂപയാണ് എന്നിങ്ങനെയാണ് മീനുകളുടെ വില.

അതേസമയം കോരയ്ക്ക് വിലയിടിഞ്ഞു. കോര മത്സ്യം ധാരാളം ലഭിച്ചതോടെയാണ് ഒറ്റ ദിവസം കൊണ്ട് തന്നെ കോരയുടെ വില കുത്തനെ ഇടിഞ്ഞത്. ഒരു കൊട്ട മീനിന് 2600 രൂപയിൽ തുടങ്ങി 1200 രൂപയിലേക്ക് കുറഞ്ഞു. കിലോയ്ക്ക് 40 രൂപയിലും താഴെയായിരുന്നു. പൊന്നാനിയിൽ ട്രോളിങ് നിരോധനം കഴിഞ്ഞ് മീൻ പിടിക്കാൻ പോയ മുഴുവൻ ബോട്ടുകാർക്കും കോരയാണു കിട്ടിയത്. ചിലർക്ക് അമൂറും കിട്ടിയിട്ടുണ്ട്. ഇതിനും വില കുറഞ്ഞു. 1500 രൂപയാണ് ഒരു കൊട്ടയക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week