24.3 C
Kottayam
Saturday, September 28, 2024

കൈക്കൂലി വാങ്ങിയ പണം വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥന്‍, ആശുപത്രിയിലെത്തിച്ച് തൊണ്ടി പുറത്തെടുത്ത് ലോകായുക്ത

Must read

കട്നി: കൈക്കൂലി വാങ്ങിയതിന് പിടി വീഴുമ്പോള്‍ രക്ഷപ്പെടാനായി വിവിധ മാര്‍ഗങ്ങളാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. തൊണ്ടി നശിപ്പിക്കാനായി ഏതറ്റം വരെ പോകാനും ചിലര്‍ ശ്രമിക്കാറുണ്ട്. ഇത്തരത്തില്‍ കൈക്കൂലി വാങ്ങിയ പണം പിടി വീണതോടെ വിഴുങ്ങിയ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ച് തൊണ്ടി പിടിച്ചെടുത്ത് അഴിമതി വിരുദ്ധ സ്ക്വാഡ്. മധ്യപ്രദേശിലെ കട്നി എന്ന സ്ഥലത്ത് നിന്നുള്ളതാണ് വേറിട്ട കാഴ്ച.

ജബല്‍പൂരിലെ ലോകായുക്ത സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആണ് റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടിയത്. എന്നാല്‍ പിടിവീണതോടെ ഗജേന്ദ്ര സിംഗ് എന്ന ഉദ്യോഗസ്ഥന്‍ കൈക്കൂലി പണം ചവച്ച് വിഴുങ്ങി. ഭൂമി സംബന്ധിയായ പ്രശ്നവുമായി എത്തിയ ചന്ദന്‍ സിംഗ് ലോധി എന്ന കര്‍ഷകനോട് അയ്യായിരം രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. പണം നല്‍കാന്‍ ഇല്ലാതിരുന്ന കര്‍ഷകന്‍ ജബല്‍പൂരിലെ ലോകായുക്ത ഓഫീസില്‍ പരാതി നല്‍കുകയായിരുന്നു.

അന്വേഷണത്തില്‍ ലോകായുക്ത അംഗങ്ങള്‍ ബില്‍ഹരിയിലെ ഓഫീസിലെത്തി ഗജേന്ദ്ര സിംഗിനെ കയ്യോടെ പിടികൂടുകയായിരുന്നു. തന്‍റെ സ്വകാര്യ ഓഫീസില്‍ വച്ച് 4500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഇയാളെ പിടികൂടുകയായിരുന്നു. എന്നാല്‍ ലോകായുക്ത ഓഫീസര്‍മാരാണ് എന്ന് തിരിച്ചറിഞ്ഞതോടെ ഇയാള്‍ പണം വായിലിട്ട് ചവയ്ക്കുകയായിരുന്നു.

എന്നാല്‍ തൊണ്ടി മുതല് പോയെന്ന് കണ്ട് ഉദ്യോഗസ്ഥനെ വെറുതെ വിടാന്‍ ഒരുക്കമായിരുന്നില്ല ലോകായുക്ത ഉദ്യോഗസ്ഥര്‍. അവര്‍ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ച് ഇത്തിരി പാട് പെട്ടാണെങ്കിലും രൂപ പള്‍പ്പ് രൂപത്തില്‍ പുറത്തെടുക്കുകയായിരുന്നു. കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടക്കുകയാണെന്നും തുടര്‍ നടപടികള്‍ ഉറപ്പാക്കുമെന്നും സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് എസ് പി സഞ്ജയ് സാഹു വിശദമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week