24.3 C
Kottayam
Saturday, September 28, 2024

ഞാൻ അവിടെ നിന്നിരുന്നെങ്കിൽ അവിടെ നാത്തൂൻ പോര് ഉണ്ടായേനെ…. അന്ന് അച്ഛൻ പറഞ്ഞാത് കേട്ട് ൻ മാറിയത് കൊണ്ട് എന്റെ ആങ്ങളമാർക്കും എന്നെ കൊണ്ട് ഉപദ്രവും ഒന്നും ഉണ്ടായിട്ടില്ല ;നിഷ

Must read

കൊച്ചി:ഉപ്പും മുളകും എന്ന പരമ്പരയിലൂടെ അഞ്ചുമക്കളുടെ അമ്മയായി എത്തി പ്രേക്ഷക ശ്രദ്ധ കവര്‍ന്ന നടിയാണ് നിഷ സാരംഗ്. ജീവിതത്തിലും അമ്മയും അമ്മായി അമ്മയും അമ്മൂമ്മയും ഒക്കെയാണ് ഈ താരം. അഗ്‌നിസാക്ഷിയെന്ന സിനിമയിലൂടെയാണ് നിഷ അഭിനയരംഗത്തേക്ക് കടക്കുന്നത്. വര്‍ഷങ്ങളായി സഹനടിയായുള്ള റോളുകള്‍ കൈകാര്യം ചെയ്തുവന്ന നിഷയ്ക്ക് പക്ഷെ ഉപ്പും മുളകും ആണ് കരിയര്‍ ബ്രേക്ക് നല്‍കിയത്.

എന്നാല്‍ സ്വകാര്യ ജീവിതത്തില്‍ ഒട്ടേറെ സങ്കടങ്ങള്‍ നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് താരം കടന്നുപോയത്. താരത്തിന്റെ ആരാധകർക്ക് ഇപ്പോഴും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ താല്പര്യമേറെയാണ്. ഇപ്പോഴിതാ താരം തന്റെ കഴിഞ്ഞ കാല ജീവിതത്തിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ തന്നെ എന്റെ കല്യാണം കഴിഞ്ഞു.

എന്റെ അപ്പച്ചിയുടെ മകനുമായാണ് തന്റെ വിവാഹം നടന്നത്. അപ്പച്ചിയുടെ മോന് എന്നെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ അച്ഛൻ ആ വിവാഹം നടത്തുകയായിരുന്നു. വളരെ ആർഭാട പൂർവം തന്നെ ആണ് എന്റെ വിവാഹം നടത്തിയത്. വിവാഹം കഴിപ്പിച്ച് വിട്ട് എന്റെ മാതാപിതാക്കൾക്ക് അവരുടെ ബിസിനെസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആയിരിക്കും ആ പ്രായത്തിലെ എന്നെ വിവാഹം കഴിപ്പിച്ച് വിട്ടത്. എന്നാൽ രണ്ടാമത്തെ കുട്ടിക്ക് രണ്ടു വയസ്സ് ആയ സമയം മുതൽ ഞങ്ങൾ തമ്മിൽ പ്രശ്നം ഉണ്ടായി ഞാൻ കുട്ടികളുമായി വീട്ടിൽ വന്നു നിന്നു.

എന്നാൽ കുറച്ച് നാളുകൾ കഴിഞ്ഞു പിന്നെയും ഞാൻ ഭർത്താവിന്റെ വീട്ടിലേക്ക് പോയി. എന്നാൽ രണ്ടാമതും ഞങ്ങൾ തമ്മിൽ പ്രശ്നമായി ഞാൻ വീട്ടിൽ വന്നു. അതിനു ശേഷം ഞാൻ പിന്നെ തിരികെ അങ്ങോട്ട് പോയില്ല. ആ വഴക്ക് പിന്നെ വിവാഹ മോചനത്തിൽ ആണ് അവസാനിച്ചത്.

പിന്നീട് ഞാൻ അച്ഛന്റെ ഒപ്പം എന്റെ വീട്ടിൽ ആയിരുന്നു താമസിച്ചത്. അച്ഛന്റെ ബിസിനെസ്സ് ഒക്കെ സഹായിച്ച് ഞാൻ മുന്നോട്ട് പോയി. ആ സമയത്ത് ആണ് എന്റെ ആങ്ങളമാരുടെ കല്യാണം നോക്കി തുടങ്ങിയത്. അപ്പോൾ അച്ഛൻ എന്നോട് പറഞ്ഞത് നിനക്കു നിന്റേതായ ഒരു വീട് വേണം എന്നും അതിന് എന്ത് സഹായവും അച്ഛൻ ചെയ്യാമെന്നും പറഞ്ഞു. അങ്ങനെ ഞാൻ ഒരു വർഷത്തിനുള്ളിൽ വേറെ വീട് വെച്ച് മാറി. കാരണം മറ്റൊരു പെൺകുട്ടി വരുമ്പോൾ അവിടെ വിവാഹമോചനം നേടിയ സഹോദരി നിൽക്കുന്നത് എല്ലാ പെൺകുട്ടികൾക്കും ദഹിക്കണമെന്നില്ല.

ഞാൻ അവിടെ നിന്നിരുന്നെങ്കിൽ അവിടെ നാത്തൂൻ പോര് ഉണ്ടായേനെ എന്നത് ഉറപ്പായിരുന്നു. അന്ന് അച്ഛൻ പറഞ്ഞാൽ കേട്ട് ഞാൻ മാറിയത് കൊണ്ട് എന്റെ ആങ്ങളമാർക്കും എന്നെ കൊണ്ട് ഉപദ്രവും ഒന്നും ഉണ്ടായിട്ടില്ല നിഷ പറഞ്ഞു. അച്ഛന്‍ മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പാണ് നിഷ കുട്ടികളെയും കൊണ്ട് വാടക വീട്ടിലേക്ക് മാറുന്നത്. അച്ഛന്റെ മരണം നിഷയെ ഏറെ തളര്‍ത്തിയിരുന്നു.

അച്ഛന്‍ മരിച്ച് ആറു ദിവസത്തിനുള്ളില്‍ ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കായി നിഷയെ വിളിച്ചു. അത് വലിയൊരു വഴിത്തിരിവായി. അതിനു മുന്‍പ് അഗ്‌നിസാക്ഷി എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നു. ശോഭനയ്‌ക്കൊപ്പം ഒരു ചെറിയ ഡയലോഗ് ഉള്ള കഥാപാത്രമായിരുന്നു ചെയ്തത്.

അച്ഛനുള്ളപ്പോഴായിരുന്നു ആ അവസരം വന്നത്. എന്നാല്‍ അഭിനയം ഒരു തൊഴിലാക്കണമെന്ന് കരുതിയിരുന്നില്ല. എന്നാല്‍, പിന്നീട് നാടകങ്ങളിലും ചില സിനിമകളിലും മറ്റും അഭിനയിക്കാന്‍ വിളിച്ചു. നാടക സമിതിയില്‍ നിന്നും ലഭിച്ചതല്ല സാരംഗ് എന്ന പേര്. അച്ഛന്റെ പേര് ശാരംഗധന്‍ എന്നാണ്. അതില്‍ നിന്നാണ് സാരംഗ് എന്ന പേര് സ്വീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week