25.7 C
Kottayam
Sunday, September 29, 2024

‘സെക്‌സിനിടെ വേദനകൊണ്ട് കരഞ്ഞാൽ അടിക്കും, അ‍ഞ്ച് ദിവസം മോഷൻ പോയില്ല’; വിഷ്ണുകാന്തിനെ കുറിച്ച് സംയുക്ത

Must read

ചെന്നൈ:കഴിഞ്ഞ കുറച്ച് ദിവസമായി ഏറെ ചർച്ച ചെയ്യപ്പെടുന്നതും സോഷ്യൽമീഡിയയിൽ വൈറലാകുന്നതുമായ വിഷയമാണ് തമിഴ് സീരിയൽ താരങ്ങളും ദമ്പതികളുമായ വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള വേർപിരിയൽ.

വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനുള്ളിൽ തന്നെ ഇരുവരും വേർപിരിഞ്ഞു. നിരവധി ആരാധകരുള്ള ജോഡിയുടെ വേർപിരിയൽ പ്രേക്ഷകർക്കും അത്ഭുതമായിരുന്നു. പിരിഞ്ഞശേഷം സംയുക്തയും വിഷ്ണുവും പരസ്പരം ആരോപണങ്ങളുമായി എത്തി.

സംയുക്തയ്ക്ക് വേറെയും ബന്ധങ്ങളുണ്ടെന്നും ഫോൺ വിളികൾ ഉണ്ടായിരുന്നുവെന്നും പ്രണയിക്കുമ്പോൾ ഉണ്ടായിരുന്ന സ്വഭാവമായിരുന്നില്ല വിവാഹശേഷം സംയുക്ത പുറത്തെടുത്തതെന്നും വിഷ്ണുകാന്ത് ആരോപിച്ചു. സംയുക്തയുടേതെന്ന തരത്തിൽ‌ ചില കോൾ റെക്കോർഡുകളും വിഷ്ണുകാന്ത് പുറത്തുവിട്ടിരുന്നു.

ഇപ്പോഴിതാ സംയുക്ത വിഷ്ണുവിന് നേരെ ​ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ്. എസ്എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് വിഷ്ണുവിൽ നിന്നും നേരിട്ട ലൈം​ഗീക പീഡനത്തെ കുറിച്ച് സംയുക്ത വെളിപ്പെടുത്തിയത്.

സെക്സ് മാത്രമാണ് എപ്പോഴും വിഷ്ണുവിന്റെ ചിന്തയിലുള്ളതെന്നും പലതരം പോൺ വീഡിയോകൾ കൊണ്ട് വന്ന് കാണാൻ ആവശ്യപ്പെടുമെന്നും നിരന്തരമായി ലൈം​ഗീകമായി ഉപദ്രവിച്ചതിലൂടെ തനിക്ക് സ്വകാര്യ ഭാ​ഗത്ത് അലർജിയുണ്ടായിയെന്നും സംയുക്ത പറയുന്നു. വിവാഹം മുതൽ എല്ലാ ദിവസവും വിഷ്ണുകാന്ത് തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും സംയുക്ത അഭിമുഖത്തിൽ പറയുന്നു.

പ്രണയിച്ചിരുന്ന സമയത്ത് സിപ്പിക്കുൾ മുത്ത് സീരിയലിലെ കഥാപാത്രം പോലെ നല്ലവനായിരുന്നു വിഷ്ണുകാന്തെന്നും സംയുക്ത പറയുന്നു. ‘വിവാഹത്തോടെയാണ് എല്ലാം മാറിയത്. എല്ലാ ദിവസവും അവൻ എന്നെ ശാരീരികമായും മാനസീകമായും ഉപദ്രവിക്കും.’

‘ലൈംഗീകതയെക്കുറിച്ച് സംസാരിക്കും വീഡിയോകൾ കാണാൻ നിർബന്ധിക്കും. പോൺ വീഡിയോകൾ കാണാനും അതിൽ കാണുന്നത് പോലെ ചെയ്യാനും വിഷ്ണു എന്നോട് പറയുമായിരുന്നു. എനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞപ്പോൾ നമ്മൾ ചെയ്യുന്നത് വീഡിയോ എടുത്ത് പിന്നീട് കാണാമെന്ന് പറഞ്ഞു. അതിനോടും എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. ബെഡ്റൂമിൽ ക്യാമറ വെക്കാമെന്ന് വരെ പറഞ്ഞു.’

‘സെക്‌സിനിടെ അവൻ എന്നെ മർദ്ദിച്ചു. എന്നെ വല്ലാതെ വേദനിപ്പിക്കുമായിരുന്നു. വേദന കൊണ്ട് ഞാൻ നിലവിളിച്ചാലും എന്റെ ബുദ്ധിമുട്ട് മനസിലാക്കാതെ അവൻ എന്റെ വായ പൊത്തി പിടിച്ച് അവന്റെ സന്തോഷം മാത്രം ആസ്വദിക്കും.’

 Samyuktha

‘ജനനേന്ദ്രിയത്തിൽ അലർജിയുണ്ടായി ആശുപത്രിയിൽ പോയി. അ‍ഞ്ച് ദിവസത്തോളം മോഷൻ പോകാതെ ഞാൻ വിഷമിച്ചു. ഡോക്ടർ ചോദിച്ചപ്പോഴും അവന് പ്രശ്നമുണ്ടാകാതിരിക്കാൻ ഞാൻ എല്ലാം മറച്ചുവെച്ചു. ഞങ്ങളുടെ ആദ്യരാത്രി കഴിഞ്ഞ് അടുത്ത രണ്ട് ദിവസത്തേക്ക് എനിക്ക് പനിയായിരുന്നു. അത്ര പരുഷമായാണ് അവൻ എന്നോട് പെരുമാറിയത്. പനിക്കുമ്പോഴും എന്റെ വേദന അവന് മനസിലായില്ല’, സംയുക്ത പറയുന്നു.

മാതാപിതാക്കൾ കാണാൻ വരുന്നത് പോലും വിഷ്ണുവിന് ഇഷ്ടമായിരുന്നില്ലെന്നും എല്ലാ കാര്യങ്ങളിലും വിഷ്ണുവായിരുന്നു തീരുമാനം എടുത്തിരുന്നതെന്നും സംയുക്ത പറയുന്നു.

അച്ഛൻ വീട്ടിൽ വന്നാൽ പലതും പറഞ്ഞ് നാണംകെടുത്താറുണ്ട് വിഷ്ണുവെന്നും സംയുക്ത പറയുന്നു. താൻ ഇത്രയേറെ അനുഭവിച്ചിട്ടും പലരും വിഷ്ണു പുറത്ത് വിട്ട തന്റെ പഴയൊരു ഓഡിയ ക്ലിപ്പിലെ കുറ്റങ്ങളാണ് കണ്ടുപിടിക്കാൻ ശ്രമിക്കുന്നതെന്നും സംയുക്ത പറഞ്ഞു.

കാണാൻ ചെല്ലുമ്പോൾ മകൾ കരഞ്ഞ് തളർന്ന് അവശയായി ഇരിക്കുന്നത് കണ്ട് മാറ്റി നിർത്തി ചോദിച്ചിട്ടുണ്ടെന്നും അതും വിഷ്ണുവിന് ഇഷ്ടപ്പെടാതെ മോശമായി സംസാരിച്ചുവെന്നും സംയുക്തയുടെ പിതാവ് പറഞ്ഞു.

വിഷ്ണുവിന് 32 വയസും സംയുക്തയ്ക്ക് 22 വയസുമാണ് പ്രായം. ഇരുവരും പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ചപ്പോൾ മുതൽ നിരവധി ഫാൻപേജുകളും ഇരുവരുടേയും പേരിൽ സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. സംയുക്തയുടെ മാതാപിതാക്കൾ തങ്ങളുടെ ജീവിതത്തിൽ ഇടപെട്ട് തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് വിഷ്ണുകാന്ത് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

സി.പി.എമ്മിനെ ഞെട്ടിച്ച് അൻവർ, നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി  

മലപ്പുറം : പി.വി.അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി വൻ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്. സിപിഎം...

ടൂത്ത് പേസ്റ്റ് കവറിൽ ചെറിയ അനക്കം, തുറന്നപ്പോൾ പുറത്ത് ചാടിയത് മുതലക്കുഞ്ഞുങ്ങൾ, അറസ്റ്റ്

മുംബൈ: ടൂത്ത് പേസ്റ്റ് കവറിനുള്ളിൽ ചെറിയ അനക്കം. കസ്റ്റംസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് മുതലകൾ. മുംബൈ വിമാനത്താവളത്തിലാണ് മുതല കുഞ്ഞുങ്ങളുമായി എത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി പൊലീസിന് കൈമാറി. ഹാൻഡ് ബാഗിൽ...

Popular this week