29.4 C
Kottayam
Sunday, September 29, 2024

‘ഡയമണ്ട് മൂക്കുത്തിയും ഏഴായിരം രൂപ ചെലവഴിച്ച് പിറന്നാൾ കേക്കും’ മഞ്ജു പിള്ളയ്ക്ക് കാര്‍ത്തിക്കിന്റെ പിറന്നാള്‍ സര്‍പ്രൈസ്‌

Must read

കൊച്ചി:എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നത് നടി മഞ്ജു പിള്ളയുടെ കാര്യത്തിൽ വളരെ ശരിയാണ്. വർഷങ്ങളായി മലയാള സിനിമയിൽ സജീവമാണെങ്കിൽ കൂടിയും അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങൾ മഞ്ജു പിള്ളയ്ക്ക് ഈ അടുത്ത കാലം മുതലാണ് കിട്ടി തുടങ്ങിയത്. ഹോം എന്ന സിനിമ അതിന് ഒരു കാരണമായിയെന്ന് മാത്രം. കോമഡി മാത്രമല്ല ഏത് കഥാപാത്രവും തനിക്ക് പക്കയാണെന്ന് മഞ്ജു പിള്ള പിന്നീട് അങ്ങോട്ട് തെളിയിക്കുകയായിരുന്നു. ഒട്ടുമിക്ക സിനിമകളിലും ഇപ്പോൾ മഞ്ജു പിള്ളയുടെ സാന്നിധ്യം കാണാറുണ്ട്.

സിനിമയിൽ എന്നപോലെ തന്നെ മഞ്ജു പിള്ള ടെലിവിഷനും സജീവമാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ ഒരു വിധി കർത്താവ് മഞ്ജു പിള്ളയാണ്. ഇക്കഴിഞ്ഞ മെയ് 10ന് ആയിരുന്നു മഞ്ജു പിള്ളയുടെ പിറന്നാൾ. നിരവധി പേരാണ് സോഷ്യൽമീഡിയ വഴിയും അല്ലാതെയും മഞ്ജുവിന് ആശംസകൾ നേർന്ന് എത്തിയത്.

മഞ്ജുവിന്റെ മകൾ ദയ സുജിത്ത് അടക്കം മനോഹരമായ കുറിപ്പിലൂടെയാണ് മഞ്ജു പിള്ളയ്ക്ക് ആശംസകൾ നേർന്നത്. ഇക്കഴിഞ്ഞ പിറന്നാൾ ദിനത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത തരത്തിൽ ഒരു പിറന്നാൾ സർപ്രൈസും മഞ്ജുവിന് കിട്ടിയിരുന്നു.

Manju Pillai

അത് നൽകിയത് മറ്റാരുമല്ല അവതാരകനും ലൈഫ്സ്റ്റൈൽ വ്ലോ​ഗറുമെല്ലാമായി സോഷ്യൽമീഡിയയിൽ തിളങ്ങി നിൽക്കുന്ന കാർത്തിക് സൂര്യയാണ്. ഒരു ചിരി ഇരു ചിരി ബംബര്‍ ചിരിയുടെ അവതാരകനാണ് കാർത്തിക് സൂര്യ. അങ്ങനെയാണ് മഞ്ജു പിള്ളയുമായി സൗഹൃദത്തിലായത്. കാർത്തിക് സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയ സ്പെഷ്യൽ പിറന്നാൾ കേക്കാണ് മഞ്ജു പിള്ള പിറന്നാൾ ദിനത്തിൽ മുറിച്ചത്.

മഞ്ജു പിള്ളയുടെ സർപ്രൈസ് പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ കാർത്തിക് സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചത്. ഇരുപത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള വ്ലോ​ഗറാണ് കാർത്തിക്.

Manju Pillai

മഞ്ജുവിന് വേണ്ടി കാര്‍ത്തിക് സൂര്യ പങ്കുവെച്ച പിറന്നാള്‍ ആശംസ പോസ്റ്റിന് താഴെ മഞ്ജു പിള്ള സര്‍പ്രൈസിന് നന്ദി കാര്‍ത്തി…. നീ എനിക്ക് വേണ്ടി എടുത്ത എഫേര്‍ട്ടിന് എത്ര നന്ദി പറഞ്ഞാലും തീരില്ല…. എന്നൊക്കെ പറഞ്ഞ് വന്നിരുന്നു. എന്നാല്‍ അതിന്റെ പൊരുള്‍ എന്താണെന്ന് ആ സമയത്ത് ആരാധകർക്ക് മനസിലായിരുന്നില്ല. കാര്‍ത്തിക് സൂര്യ തന്റെ പുതിയ വ്ലോ​ഗ് പുറത്ത് വിട്ടപ്പോഴാണ് പ്രേക്ഷകർ പെരുൾ മനസിലായത്.

സ്വന്തമായി ഉണ്ടാക്കിയ കേക്കുമായി പാതിരാത്രി പന്ത്രണ്ട് മണിക്ക് മഞ്ജുവിന്റെ വീട്ടില്‍ പോയി സര്‍പ്രൈസ് കൊടുക്കുകയായിരുന്നു കാർത്തിക്കും കൂട്ടുകാരും. കേക്ക് ഉണ്ടാക്കാനുള്ള സാധനങ്ങള്‍ എല്ലാം വാങ്ങാന്‍ പോകുന്നതടക്കം എല്ലാം വ്‌ളോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേക്കിന് വേണ്ട സാധനങ്ങള്‍ എല്ലാം വാങ്ങിയപ്പോഴേക്കും ഏഴായിരം രൂപയോളം ബില്ല് വന്നിരുന്നു.

കേക്ക് ഉണ്ടാക്കാന്‍ തുടങ്ങുമ്പോള്‍ ഇലട്രിക് ബീറ്ററിന്റെ അപകാത മനസിലാക്കി അതും വാങ്ങിയിരുന്നു കാർത്തിക്. കേക്കിന് വേണ്ട സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ തന്നെ മറ്റൊരു സര്‍പ്രൈസ് സാധനം കൂടെ കാര്‍ത്തിക് സൂര്യ മഞ്ജു പിള്ളയ്ക്ക് വേണ്ടി വാങ്ങി. ചേച്ചിയ്ക്ക് മൂക്കുത്തി ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് ഒരു മൂക്കുത്തി സമ്മാനമായി കൊടുക്കാം എന്നായിരുന്നു പ്ലാന്‍ എന്നാണ് കാർത്തിക് വീഡിയോയിൽ പറഞ്ഞത്.

നല്ല ഭംഗിയുള്ള ഒരു ഡയമണ്ട് മൂക്കുത്തിയാണ് കാര്‍ത്തിക് മഞ്ജുവിന് വേണ്ടി വാങ്ങിയത്. വീഡിയോയില്‍ അത് വളരെ ഇഷ്ടപ്പെട്ടുവെന്ന് മഞ്ജു തന്നെ പറയുന്നുണ്ട്. കേക്ക് ഉണ്ടാക്കുന്ന രംഗമെല്ലാം വൈറലാണ്. രാത്രി 11.45 ആയപ്പോഴേക്കും കേക്ക് റെഡിയായി. അതുമായി നേരിട്ട് പോയി മഞ്ജുവിന്റെ വീടിന്റെ ഡോറിന് മുട്ടുകയായിരുന്നു കാർത്തിക്കും ഫ്രണ്ട്സും.

കേക്കും സര്‍പ്രൈസും സമ്മാനവും എല്ലാം കണ്ടപ്പോള്‍ മഞ്ജു പിള്ളയും ഹാപ്പിയായി. കേക്ക് കാര്‍ത്തിക് സ്വന്തമായി ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞപ്പോള്‍ മഞ്ജു ആദ്യം വിശ്വസിച്ചില്ല. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം മഞ്ജുവിന്റെ മുഖത്ത് നിന്ന് വായിച്ച് എടുക്കാമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടൂത്ത് പേസ്റ്റ് കവറിൽ ചെറിയ അനക്കം, തുറന്നപ്പോൾ പുറത്ത് ചാടിയത് മുതലക്കുഞ്ഞുങ്ങൾ, അറസ്റ്റ്

മുംബൈ: ടൂത്ത് പേസ്റ്റ് കവറിനുള്ളിൽ ചെറിയ അനക്കം. കസ്റ്റംസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് മുതലകൾ. മുംബൈ വിമാനത്താവളത്തിലാണ് മുതല കുഞ്ഞുങ്ങളുമായി എത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി പൊലീസിന് കൈമാറി. ഹാൻഡ് ബാഗിൽ...

സിം കാർഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും...

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

Popular this week