25.5 C
Kottayam
Friday, September 27, 2024

എന്തുകൊണ്ട് കേരളം വിടുന്നു,വിശദീകരണവുമായി ബിന്ദു അമ്മിണി

Must read

കൊച്ചി:താൻ കേരളം വിടുന്നു എന്നത് ഇന്നോ ഇന്നലെയോ എടുത്ത തീരുമാനമല്ലെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. പണ്ടേ താൻ ഈ വിഷയത്തിൽ ചില മാധ്യമങ്ങൾക്ക് കൊടുത്ത അഭിമുഖവും ബിന്ദു പുറത്ത് വിട്ടു. പക്ഷേ കേരളത്തിലെ താത്കാലിക ജോലി ആണ് എന്നെ ഒരു പരിധി വരെ എന്നെ ഇവിടെ പിടിച്ചു നിർത്തിയിരുന്നത്. തീരുമാനം പെട്ടെന്ന്‌ എടുത്തതല്ല എന്ന് പറയാൻ വേണ്ടി പഴയ വാർത്ത ഷെയർ  ചെയ്യുകയും ചെയ്തു .

ബിന്ദു അന്ന് മാധ്യമങ്ങളോട് പറഞ്ഞത്,

ശബരിമലയിൽ കയറിയതിനു ശേഷം, ശബരിമല പ്രവേശനത്തിന്റെ പേരിൽ താൻ നിരന്തരമായി ആക്രമിക്കപ്പെട്ടിട്ടും പൊലീസ് പ്രതികൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. കേരളത്തിൽ താൻ സുരക്ഷിതയല്ല. ഏതു നിമിഷവും വധിക്കപ്പെട്ടേക്കും. സംഘപരിവാർ ആക്രമണം തുടർച്ചയായി നടക്കുകയാണ്. അതുകൊണ്ടുതന്നെ രാജ്യം വിടാനാണ് തീരുമാനമെന്നും ബിന്ദു അമ്മിണി പറഞ്ഞു.

പോലീസ് സ്റ്റേഷനു മുന്നിൽ, ബസിൽ യാത്ര ചെയ്യുന്നതിനിടെ, പൊതു ഇടമായ ബീച്ചിൽ, വഴിയിൽ അങ്ങനെ ഞാനെന്ന ദളിത് സ്ത്രീ ആക്രമിക്കപ്പെടാത്ത ഇടങ്ങളില്ല. പൊതു ഇടങ്ങളിൽ തുടർച്ചയായി ആക്രമിക്കപ്പെട്ടിട്ടും ഭരണ പ്രതിപക്ഷ നേതാക്കൾ മിണ്ടിയിട്ടില്ല. വിശ്വാസികൾ തങ്ങളിൽ നിന്നും അകലുമെന്ന ഭയം മൂലം ഇടതുപക്ഷം അടക്കമുള്ള പ്രബലർ മൗനം പാലിക്കുകയാണ്. ആക്രമിക്കുന്നതിന്റെ ഭാഗമായി അവർക്ക് കാശ് കിട്ടും സ്വീകരണം കിട്ടും, എല്ലാ സുരക്ഷയും കിട്ടും, പോലീസിന്റെ ഭാഗത്തു നിന്നും സംരക്ഷണവും കിട്ടും. പല ഗ്രൂപ്പുകളിലും എന്റെ ഫോൺ നമ്പർ ഷെയർ ചെയ്തിട്ടുണ്ട്.

സ‍ര്‍ക്കാരിന്റെ ആവശ്യപ്രകാരമല്ല ഞാൻ ശബരിമല കയറിയിട്ടുള്ളത്. ഞങ്ങൾ സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് കയറിയത്. അത് പ്രകാരം ഞങ്ങൾക്ക് സുരക്ഷ നൽകാനുള്ള ബാധ്യത സ‍‍ർക്കാരിനുണ്ട്. സ‍ര്‍ക്കാര്‍ കയ്യൊഴിഞ്ഞു എന്നുള്ളതല്ല, സ‍ര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്വത്തിൽ നിന്നും മാറി നിൽക്കുന്നതാണ് പ്രശ്നം. വിശ്വാസികളായ ആളുകൾ അകന്നു പോകുമെന്ന് വിചാരിച്ചാണ് സര്‍ക്കാര്‍ മാറി നിൽക്കുന്നത്. പ്രത്യേകിച്ച് സിപിഎമ്മിനെ പറയാനൊന്നുമില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും കണക്കാണ്. സിപിഎമ്മിന്റെ ഭാഗത്തു നിന്നും കുറച്ചൂടെ നമ്മൾ പ്രതീക്ഷിക്കും. പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ലെന്ന നിരാശ മാത്രമേയുള്ളൂ. സിപിഎം പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല, ചെയ്യുന്ന ആരെങ്കിലും ഉണ്ടോയെന്ന് ചോദിച്ചാൽ അതുമില്ല.

സുപ്രീംകോടതി ഉത്തരവ് ഉണ്ടായിട്ടും എനിക്കുള്ള സംരക്ഷണം എവിടെ എന്നേ ചോദിക്കാനുള്ളൂ. രണ്ട് പേർക്ക് സുരക്ഷ ഒരുക്കണമെന്നു പറഞ്ഞിട്ട് ഒരാൾക്ക് സംരക്ഷണം കൊടുക്കുന്നു. എന്നാൽ എനിക്ക് നൽകുന്നില്ല. അത് എന്റെ ദളിത് സ്വത്വംകൊണ്ടാണെന്നാണ് ഞാൻ മനസിലാക്കുന്നത്. ഇവിടെ മെച്ചപ്പെട്ട സൗകര്യങ്ങൾ ഇല്ലാത്തവ‍ര്‍ ആക്രമിക്കപ്പെടാം എന്ന സന്ദേശമാണ് നൽകുന്നത്. ഇന്നലത്തെ സംഭവം നടക്കുന്നതിനു തൊട്ടു മുമ്പ് ഞാൻ പോലീസിനെ വിളിച്ചിട്ടുണ്ട്. ഇത്തരത്തിൽ ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് അവരെ അറിയിച്ചിരുന്നു. ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് തോന്നിയതുകൊണ്ടാണ് അറിയിച്ചത്. എന്നിട്ടു പോലും പോലീസ് വേണ്ട സംരക്ഷണം തരുന്നില്ല. സുരക്ഷ പോലും പിൻവലിച്ചു.

ആദ്യഘട്ടത്തിൽ പുരുഷന്മാരായ രണ്ടുപേ‍ര്‍ ഗൺമാൻമാരായി ഉണ്ടായിരുന്നു. അവർ നല്ല രീതിയിലാണ് പെരുമാറിയിരുന്നത്. പിന്നീട് ഞാൻ തന്നെയാണ് വനിതാ പോലീസുകാരെ മതിയെന്ന് ആവശ്യപ്പെട്ടത്. സ്ത്രീകൾ എത്തിയപ്പോൾ നമ്മളെ ഒരു പ്രതിയെപ്പോലെയാണ് അവ‍ര്‍ കൈകാര്യം ചെയ്യുന്നത്. അപ്പോൾ ഞാൻ ഡിജിപിക്ക് പരാതി നൽകി. അപ്പോൾ എനിക്ക് നീതി ലഭിക്കുന്നതിനു പകരം സുരക്ഷ പിൻവലിക്കുകയാണ് ഉണ്ടായത്. എന്തുകൊണ്ടാണ് വരാത്തത് എന്ന് എന്നെ അറിയിച്ചിട്ടില്ല. നോട്ടീസ് നൽകിയിട്ടുമില്ല.

ഇതിനു മുമ്പ് മറ്റൊരാളുടെ ആവശ്യത്തിനായി ഞാൻ മുഖ്യമന്ത്രിയെ കാണാൻ പോയിരുന്നു. ഒന്നര മണിക്കൂറോളം അദ്ദേഹത്തെ കാണാൻ കാത്തിരുന്നു. എനിക്ക് അദ്ദേഹത്തെ കാണാനുള്ള അനുമതി കിട്ടിയില്ല. എന്റെ മുന്നിലൂടെ അദ്ദേഹം നടന്നു പോകുമ്പോൾ ഒന്നു നോക്കുക പോലും ചെയ്തിട്ടില്ല. അതുകൊണ്ട് മുഖ്യമന്ത്രിയുടെ മുന്നിൽ പോയി ദയയ്ക്കു വേണ്ടി യാചിച്ച് നിക്കാനൊന്നും ഞാൻ തയ്യാറല്ല.സംഘപരിപാറിനെ പ്രമോട്ട് ചെയ്യുന്നതിൽ കോൺഗ്രസിന് വലിയ പങ്കുണ്ട്. അവര്‍ക്ക് വളംവെച്ചു കൊടുക്കുന്നതിൽ കോൺഗ്രസ് പിന്നിലല്ല. ഞാൻ രാജ്യം വിടാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയ അഭയത്തിനായി ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week