24.1 C
Kottayam
Monday, September 30, 2024

മോദിയുമായി വേദി പങ്കിടാന്‍ സാധിച്ചതില്‍ അഭിമാനം,വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നവ്യാനായര്‍

Must read

കൊച്ചി: കഴിഞ്ഞ മൂന്നു ദിവസമായി കേരളം സജീവമായി ചര്‍ച്ച ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു യുവം 2023. ഈ പരിപാടിയില്‍ മലയാള സിനിമ രംഗത്തെ പല പ്രമുഖ താരങ്ങളും പങ്കാളികളായിരുന്നു. നടന്‍ സുരേഷ് ഗോപി, ഉണ്ണി മുകുന്ദന്‍, വിജയ് യേശുദാസ്, അനില്‍ ആന്റണി, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ യുവം വേദിയിലെത്തി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ പദ്മശ്രീ ശോശാമ്മ ഐപ്പ് എന്നിവരും യുവം വേദിയിലെത്തി. ചലച്ചിത്രതാരം നവ്യാ നായര്‍ ഉള്‍പ്പടെയുള്ളവര്‍ നൃത്തം അവതരിപ്പിച്ചു.

മോദി വേദിയില്‍ എത്തി ഓരോരുത്തരെയും കൈ കൂപ്പി വണങ്ങുന്ന സമയത്ത് പലരും അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് വണങ്ങാന്‍ ശ്രമിച്ചിരുന്നു. സുരേഷ് ഗോപി നവ്യ നായര്‍ എന്നിവരും ഈ കൂട്ടത്തില്‍ ഉണ്ട്. പക്ഷെ മോദി അത് തടയുകയായിരുന്നു, പക്ഷെ അത് അരുത് എന്ന രീതിയില്‍ മോഡി ഇവരെ എല്ലാം പിന്തിരിപ്പിക്കുക ആയിരുന്നു.

ഇടതുയാത്രികയെന്ന പേരുള്ള നടി നവ്യനായര്‍ മാവേലിനാടിന്റെ ചെന്താരകം എന്ന പേരിലുളള അഭിമുഖത്തില്‍ ഉടനീളം പിണറായിയെ നവ്യാനായര്‍ പുകഴ്ത്തുന്നതും ഈ ഘട്ടത്തില്‍ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷവും അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവുമായും വളരെയടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നവ്യാനായര്‍ പ്രശംസാവാചകങ്ങളുമായി പാര്‍ട്ടി പത്രത്തിലും ചാനലിലും പലപ്പോഴും രംഗത്ത് വരാറുണ്ടായിരുന്നു. ഇങ്ങനെയൊക്കെയുളള നവ്യാനായര്‍ പെട്ടെന്ന് ബി.ജെ.പി പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത് ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചു.

പലരും ഈ ഞെട്ടല്‍ സമൂഹ മാധ്യമങ്ങളിലെ കമന്റുകളായില്‍ രേഖപെടുത്തുന്നുമുണ്ട്. അതേ സമയം ഈ കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിക്കുന്ന ദേശിയ പുരസ്‌കാരം നേടിയ അപര്‍ണ്ണ ബലമുരളിയും വേദിയില്‍ നിറ സാന്നിധ്യമായിരുന്നു. അപര്‍ണ്ണ പറഞ്ഞത് ഇങ്ങനെ, യൂത്ത് കോണ്‍ക്ലേവ് ആയതു കൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കുന്നത് എന്നാണ് അപര്‍ണ ബാലമുരളി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിക്കൊപ്പം ഒരു വേദി പങ്കിടാന്‍ സാധിച്ചതിന്റെ സന്തോഷവും താരം പങ്കുവയ്ക്കുന്നുണ്ട്. യൂത്ത് കോണ്‍ക്ലേവ് എന്നു പറയുമ്പോള്‍ നാളത്തെ ഫ്യൂച്ചര്‍ എന്ന കോണ്‍സെപ്റ്റ് ഉണ്ട്. പ്രധാനമന്ത്രിക്കൊപ്പം ഈയൊരു വേദി പങ്കിടാന്‍ സാധിച്ചതില്‍ ഭയങ്കര സന്തോഷമുണ്ട്. ഇതു പോലൊരു യൂത്ത് കോണ്‍ക്ലേവ് പ്രോത്സാഹിപ്പിക്കുന്നതിലും ഭയങ്കര സന്തോഷമുണ്ട്. ഭയങ്കര അത്യാവശ്യമായിട്ടുള്ള കാര്യമാണ്” എന്നാണ് അപര്‍ണ പറയുന്നത്.

അതുപോലെ ഉണ്ണി മുകുന്ദനും മോദിയെ കാണാനും സംസാരിക്കാരും സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് എത്തിയിരുന്നു. 45 മിനിറ്റ് തന്നോടൊപ്പം അദ്ദേഹം സമയം ചിലവഴിച്ചു എന്നും, അദ്ദേഹം എന്നോട് പറഞ്ഞ കാര്യങ്ങള്‍ എല്ലാം എന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നവ്യയുടെ വാക്കുകള്‍ എന്ന പേരില്‍ വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ‘അപര്‍ണയെ പോലെ താനും പ്രധാനമന്ത്രിയുടെ പ്രോഗ്രാമില്‍ പങ്കെടുത്തത് പ്രതിഫലം പ്രതീക്ഷിച്ച് മാത്രം, അന്നുമിന്നും തന്റേത് ഇടത് രാഷ്ട്രീയം’ എന്ന് നവ്യ പറഞ്ഞതായുള്ള വാര്‍ത്തയാണ് പ്രചരിക്കുന്നത്.

എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണ്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ലോഗോയോടെ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് റിപ്പോര്‍ട്ടര്‍ ടിവി ഓണ്‍ലൈന്‍ ആണ് വ്യക്തമാക്കിയിരിക്കുന്നത്. അപര്‍ണ ബാലമുരളിയും നവ്യ നായരും ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതായി വാര്‍ത്ത നല്‍കിയിട്ടില്ല. പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുമായി യാതൊരു ബന്ധവുമില്ലെന്നും റിപ്പോര്‍ട്ടര്‍ ടിവി വ്യക്തമാക്കി.

അപര്‍ണയും നവ്യയും അടക്കം പ്രമുഖ താരങ്ങളുടെ നീണ്ടനിര തന്നെ യുവം പരിപാടിയില്‍ ഉണ്ടായിരുന്നു. ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്ണു മോഹന്‍, ഗായകരായ വിജയ് യേശുദാസ്, ഹരി ശങ്കര്‍, സ്റ്റീഫന്‍ ദേവസ്യ എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

തനിയ്‌ക്കെതിരായി സൈബര്‍ ആക്രമണം കനത്തതിനുപിന്നാലെയാണ് നവ്യ നായര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.പ്രധാനമന്ത്രിയ്‌ക്കൊപ്പമുള്ള ചിത്രം സമഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് നവ്യ വിഷയത്തില്‍ വിമര്‍ശകര്‍ക്കുള്ള പ്രതികരണം നല്‍കിയത്.

ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഈ വേദി പങ്കിടാൻ സാധിച്ചതിൽ അഭിമാനമുണ്ട്

ഇതായിരുന്നു നവ്യയുടെ പ്രതികരണം.ഇടതുസഹയാത്രികയായി അറിയപ്പെട്ടിരുന്ന നവ്യയുടെ പ്രവര്‍ത്തിയില്‍ അസ്വഭാവികതയില്ല എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനടക്കമുള്ളവരുടെ പ്രതികരണം. പ്രായമുള്ള ഒരാഴുടെ കാലില്‍ വീഴുന്നതില്‍ എന്താണ് തെറ്റെന്നാണ് ഗോവിന്ദന്‍ ചോദിയ്ക്കുന്നത്.

എന്നാല്‍ ഇടതുപ്രൊഫൈലുകളില്‍ നിന്ന് വലിയ ആക്രമണം നവ്യയ്ക്ക് നേരെയുണ്ടാവുന്നുണ്ട്. നവ്യയ്ക്ക് പിന്തുണയുമായി സംഘപരിവാര്‍ അനുകൂലികള്‍ വന്‍തോതില്‍ എത്തുന്നുമുണ്ട്.നവ്യ ബി.ജെ.പി ക്യാമ്പില്‍ എത്തുമോയെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week