24.6 C
Kottayam
Friday, September 27, 2024

നിങ്ങളെത്തിയ ഉയരം കണ്ട് സംതൃപ്തിയോടെയാവും ഉമ്മ പോയത്; മമ്മൂട്ടിയോട് കമൽ ഹാസൻ

Must read

കൊച്ചി:കഴിഞ്ഞദിവസമാണ് നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ അന്തരിച്ചത്. സിനിമാ മേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് അവർക്ക് ആദരാഞ്ജലികളർപ്പിച്ചത്. മമ്മൂട്ടിയുടെ ഉമ്മയേക്കുറിച്ച് നടൻ കമൽ ഹാസൻ പങ്കുവെച്ച ട്വീറ്റ് ശ്രദ്ധനേടുകയാണ്. ട്വീറ്റിന് നന്ദി പറഞ്ഞുകൊണ്ട് മമ്മൂട്ടിയുമെത്തി.

പ്രിയപ്പെട്ട മമ്മൂട്ടിക്ക് എന്നാണ് കമൽ ഹാസൻ ട്വീറ്റ് ആരംഭിച്ചത്. ‘താങ്കളുടെ മാതാവിന്റെ വിയോഗത്തെക്കുറിച്ചറിഞ്ഞു. നിങ്ങൾ ഭാഗ്യവാനാണ്. നിങ്ങളെത്തിയ ഉയരങ്ങൾ കാണാൻ ജീവിച്ചിരിക്കുമ്പോൾ ഉമ്മയ്ക്ക് സാധിച്ചു. വലിയ സംതൃപ്തിയോടെയാകും അവർ ഈ ലോകത്തോട് വിടപറഞ്ഞത്. കാലത്തിനു മാത്രമേ നിങ്ങളുടെ വേദനയെ സുഖപ്പെടുത്താനാകൂ. ആ വേദനയിൽ ഞാനും പങ്കുചേരുന്നു’. കമൽ ഹാസൻ എഴുതി.

വെള്ളിയാഴ്ച പുലർച്ചയായിരുന്നു മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മയിൽ (93) അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. മമ്മൂട്ടി, ഇബ്രാഹിം കുട്ടി എന്നിവരുൾപ്പെടെ ആറ് മക്കളുണ്ട്. നടന്മാരായ ദുൽഖർ സൽമാൻ, അഷ്കർ സൗദാൻ, മഖ്‌ബൂൽ സൽമാൻ എന്നിവർ ചെറുമക്കളാണ്. ചെമ്പ് ജുമാ മസ്ജിദിൽ വെള്ളിയാഴ്ച വൈകീട്ട് സംസ്‌കാര ചടങ്ങുകൾ നടന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

Popular this week