25.7 C
Kottayam
Sunday, September 29, 2024

ഒറ്റ രാത്രികൊണ്ട് സംഭവിച്ചതല്ല,വിശദീകരണവുമായി എന്‍സിഇആര്‍ടിസിലബസില്‍ ‘ഗാന്ധിവധം’ ഒഴിവാക്കിയതില്‍ വിശദീകരണവുമായി എന്‍സിഇആര്‍ടി

Must read

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഗാന്ധിജിയുടെ മരണവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഒഴുവാക്കിയതില്‍ വിശദീകരണവുമായി എന്‍സിഇആര്‍ടി. പാഠ ഭാഗങ്ങള്‍ മാറ്റിയതിന്റെ പിന്നില്‍ ദുരുദ്ദേശമൊന്നുമില്ലെന്നും സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി ഒഴിവാക്കിയതാണെന്നും എന്‍സിഇആര്‍ടി പറഞ്ഞു.

ഭാഗങ്ങള്‍ ഒഴിവാക്കിയത് കഴിഞ്ഞ വര്‍ഷമാണമാണെന്നും ഈ വര്‍ഷം പുതിയതായി ഒന്നും ചെയ്തിട്ടില്ലെന്നും എന്‍സിആര്‍ടി കൂട്ടിച്ചേര്‍ത്തു. എന്‍സിആര്‍ടിസി ഡയറക്ടര്‍ ദിനേഷ് സക്ലാനിയാണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്. ‘ചില ഭാഗങ്ങള്‍ ഉപേക്ഷിക്കാന്‍ വിഷയ വിദഗ്ധ സമിതിയാണ് ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ വര്‍ഷമായിരുന്നു മാറ്റം കൊണ്ടുവന്നത്. ഒറ്റരാത്രികൊണ്ട് ഒന്നും ഒഴിവാക്കാനാകില്ല. ഇതിന് കൃത്യമായ നടപടിക്രമങ്ങളുണ്ട്. മനഃപൂര്‍വം ഒന്നും ചെയ്തിട്ടില്ല.’ ദിനേഷ് സക്ലാനി വ്യക്തമാക്കി.

ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍എസ്എസിനെ നിരോധിച്ചത്, ഗാന്ധിയോട് ഹിന്ദു തീവ്രവാദികള്‍ക്ക് വെറുപ്പായിരുന്നു, ഗാന്ധി വധത്തിലെ മുഖ്യ പ്രതിയായ നാഥൂറാം ഗോഡ്‌സെ പൂനയില്‍ നിന്നുള്ള ബ്രാഹ്മണനായിരുന്നു എന്നീ ഭാഗങ്ങളാണ് പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയത്. പന്ത്രണ്ടാം ക്ലാസ് പുസ്തകത്തില്‍ നിന്നാണ് പ്രസ്തുത ഭാഗങ്ങള്‍ നീക്കം ചെയ്തിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി ഈ ഭാഗങ്ങള്‍ രാഷ്ട്രമീമാംസ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പഠഭാഗങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ എന്‍സിആര്‍ടി പുറത്തിറക്കാറുള്ള കുറിപ്പില്‍ പക്ഷെ പന്ത്രണ്ടാം ക്ലാസിലെ പാഠഭാഗങ്ങള്‍ മാറ്റിയതിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. ‘ദ ഇന്ത്യന്‍ എക്‌സ്പ്രസ്’ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്‍സിആര്‍ടിസി പാഠ പുസ്തകത്തില്‍ നിന്നും മുഗള്‍ രാജവംശത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീക്കം ചെയ്തത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

സി.പി.എമ്മിനെ ഞെട്ടിച്ച് അൻവർ, നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി  

മലപ്പുറം : പി.വി.അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി വൻ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്. സിപിഎം...

ടൂത്ത് പേസ്റ്റ് കവറിൽ ചെറിയ അനക്കം, തുറന്നപ്പോൾ പുറത്ത് ചാടിയത് മുതലക്കുഞ്ഞുങ്ങൾ, അറസ്റ്റ്

മുംബൈ: ടൂത്ത് പേസ്റ്റ് കവറിനുള്ളിൽ ചെറിയ അനക്കം. കസ്റ്റംസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് മുതലകൾ. മുംബൈ വിമാനത്താവളത്തിലാണ് മുതല കുഞ്ഞുങ്ങളുമായി എത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി പൊലീസിന് കൈമാറി. ഹാൻഡ് ബാഗിൽ...

സിം കാർഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും...

Popular this week