26.9 C
Kottayam
Friday, November 29, 2024

എനിക്കെതിരെ ചിലരൊക്കെ പ്രവര്‍ത്തിച്ചിരുന്നു!സിനിമയിലെ ഒതുക്കലിനെക്കുറിച്ച് നവ്യ നായര്‍

Must read

കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. നന്ദനത്തിലൂടെ കടന്നു വന്ന നവ്യ നായര്‍ ആദ്യ സിനിമയിലൂടെ തന്നെ ആരാധകരുടെ മനസില്‍ ഇടം നേടി. തങ്ങളുടെ കുടുംബത്തിലെ ഒരാളെ പോലെയോ തൊട്ടടുത്ത വീട്ടിലെ പെണ്‍കുട്ടിയെ പോലേയും മലയാളികള്‍ നവ്യയെ സ്‌നേഹിച്ചു. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിക്കാന്‍ നവ്യയ്ക്ക് സാധിച്ചിട്ടുണ്ട്.

വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു നവ്യ നായര്‍. എന്നാല്‍ നീണ്ട പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍ തിരികെ വന്നിരിക്കുകയാണ്. തിരിച്ചുവരവിലും ഇരുകൈയും നീട്ടിയാണ് മലയാളികള്‍ നവ്യയെ സ്വീകരിച്ചത്. ഇപ്പോള്‍ അഭിനേത്രിയായി മാത്രമല്ല റിയാലിറ്റി ഷോ വിധികര്‍ത്താവായും സജീവമായിരിക്കുകയാണ് നവ്യ നായര്‍.

Navya Nair

ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനെക്കുറിച്ച് മനസ് തുറക്കുകയാണ് നവ്യ നായര്‍. തിരിച്ചുവരവില്‍ തനിക്ക് അനുഭവപ്പെട്ട മാറ്റങ്ങളെക്കുറിച്ചാണ് നവ്യ സംസാരിക്കുന്നത്. പഴയ നായികമാരില്‍ നിന്നും വ്യത്യസ്തമായി ഇന്നത്തെ നായികമാര്‍ പരസ്പരം പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ടെന്നാണ് നവ്യ നായര്‍ പറയുന്നത്. തന്റെ തിരിച്ചുവരവ് സമയത്ത് മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ തന്നെ പിന്തുണച്ചതിനെക്കുറിച്ചും നവ്യ മനസ് തുറക്കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

പണ്ട് നായികമാരെ ഒതുക്കാനുള്ള ശ്രമങ്ങളൊക്കെ നടക്കുമായിരുന്നുവെന്നും നവ്യ നായര്‍ പറയുന്നുണ്ട്. എന്നാല്‍ എന്നും ഇന്ന് അങ്ങനെയല്ലെന്നും താരം പറഞ്ഞു. തനിക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് നവ്യ പറയുന്നത്. എന്നാല്‍ ആ കാര്യത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും നവ്യ പറയുന്നു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നവ്യ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

‘ഇന്നത്തെ നായികമാര്‍ പഴയതിനേക്കാളും സപ്പോര്‍ട്ടിങ്ങാണ്. ഇപ്പോള്‍ എന്റെ സിനിമയുടെ ഇന്നുമുതല്‍ എന്നുപറയുന്ന പോസ്റ്ററില്‍ മഞ്ജു ചേച്ചിയാണ് ഓഡിയന്‍സിനെ അഡ്രസ് ചെയ്യുന്നത്. പ്രൊഡക്ഷനില്‍ നിന്ന് ഇക്കാര്യം ആദ്യം പറഞ്ഞപ്പോള്‍ തന്നെ ചേച്ചിക്ക് ഭയങ്കര സന്തോഷമായിരുന്നു.അതുപോലെ തന്നെ ഒരുത്തിയുടെ ട്രെയ്ലറും ടീസറുമൊക്കെ റിലീസ് ചെയ്തതും എനിക്ക് പരിചയമുള്ളതും, പുതിയതും പഴയതുമായിട്ടുള്ള ഒരുപാട് ആര്‍ട്ടിസ്റ്റുകളാണ്. നായികമാരെ ഒതുക്കാന്‍ മറ്റ് നായികമാര്‍ ശ്രമിക്കുന്ന രീതിയൊന്നും ഇപ്പോഴില്ല. പണ്ട് ആ രീതിയൊക്കെ കുറച്ചുണ്ടായിരുന്നു” എന്നാണ് നവ്യ പറയുന്നത്.

അത്തരത്തിലുള്ള അനുഭവങ്ങള്‍ കുറച്ചൊക്കെ എനിക്കും ഉണ്ടായിട്ടുണ്ട്. അനുഭവങ്ങള്‍ വിശദീകരിക്കാനൊന്നും എന്നോട് പറയരുത്. അത് ഞാന്‍ ചെയ്യില്ലെന്നാണ് നവ്യ പറയുന്നത്. എനിക്കെതിരെ അങ്ങനെ ചിലരൊക്കെ പ്രവര്‍ത്തിച്ചിരുന്നു എന്ന് മറ്റുള്ളവരൊക്കെ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. അതിന്റെ പൂര്‍ണ വിശദാംശം പറഞ്ഞ് തരാന്‍ എനിക്കറിയില്ലെന്നും നവ്യ പറയുന്നു. താരത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

Navya Nair

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍ മടങ്ങിയെത്തുന്നത് കന്നഡ സിനിമയിലൂടെയായിരുന്നു. ദൃശ്യം ടുവിന്റെ കന്നഡ റീമേക്കിലൂടെയായിരുന്നു നവ്യയുടെ തിരിച്ചുവരവ്. പിന്നാലെ മലയാളത്തിലേക്കും മടങ്ങിയെത്തുകയായിരുന്നു. ഒരുത്തീ എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യയുടെ തിരിച്ചുവരവ്. വി.കെ.പ്രകാശിന്റെ സംവിധാനത്തില്‍ 2022ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഒരുത്തീ. സൈജു കുറുപ്പ്, കെ.പി.എ.സി ലളിത തുടങ്ങിയ താരങ്ങളാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ജനപ്രീതി നേടുകയും ചെയ്തു.

അഭിനയത്തിന് പുറമെ മികച്ചൊരു നർത്തകി കൂടിയാണ് നവ്യ നായർ. താരം ഇപ്പോഴും വേദികളില്‍ സജീവമാണ്. അഭിനയത്തിന് പുറമെ ഇപ്പോഴിതാ റിയാലിറ്റി ഷോ വിധി കർത്താവായും കയ്യടി നേടുകയാണ് നവ്യ നായർ. മഴവില്‍ മനോരമയിലെ കിടിലം എന്ന പരിപാടിയിലാണ് നവ്യ വിധികർത്താവായി എത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

വിവാഹം നടക്കാൻ 'മന്ത്രവാദം' നടത്തിയ 19 കാരി ഗർഭിണി, 'ഡിഎൻഎ'യിൽ മന്ത്രവാദി കുടുങ്ങി; പ്രതിക്ക് 16 വർഷം കഠിനതടവ്

മലപ്പുറം: വിവാഹം പെട്ടെന്ന് നടക്കാനായി മന്ത്രവാദ ചികിത്സ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 19 കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56 കാരന് കോടതി 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും...

ഗോവിന്ദച്ചാമിക്ക് പകരം അമീറുള്‍ ഇസ്ളാം, നേതൃത്വത്തിനെതിരെ കരുനാ​ഗപ്പള്ളി സിപിഎമ്മിൽ പരസ്യ പ്രതിഷേധം

കൊല്ലം:  ​കൊല്ലം കരുനാഗപ്പള്ളിയിൽ വിഭാഗീയതയെ തുടർന്ന് ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെട്ടതിൽ സിപിഎം ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തി. വിഭാഗീയ പ്രശ്നങ്ങൾ കയ്യാങ്കളിയിലേക്ക് നീളുന്നത് പാർട്ടിക്ക് അവതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. എന്നാൽ തിടുക്കപ്പെട്ടുള്ള നടപടി ഒഴിവാക്കി പരാതികൾ...

'ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചന, കേസിന് താൽപര്യമില്ലെന്ന് അന്നേ പറഞ്ഞു'; പ്രതികരിച്ച് നടി മാലാ പാർവ്വതി

കൊച്ചി: ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്ന് ‌നടി മാലാ പാർവതി. തങ്ങൾക്ക് ഉണ്ടായ ദുരനുഭവമാണ് മൊഴിയായി നൽകിയത്. മറ്റുളളവർക്കുണ്ടായ കേട്ടറിവുകളും പറഞ്ഞിരുന്നു. കേസിന് താൽപര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്. റിപ്പോർട്ടിൽ പേരുപോലും വരരുതെന്ന്...

മേപ്പയ്യൂരിൽ കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കൊയിലാണ്ടി മുത്താമ്പിപുഴയില്‍ നിന്നുമാണ് മേപ്പയ്യൂര്‍ സ്വദേശി സ്നേഹയുടെ (25) മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം യുവതി പുഴയില്‍ ചാടിയെന്ന് സംശയമുണ്ടായിരുന്നു....

ശബരിമലയിൽ കഴിഞ്ഞ തവണത്തെക്കാൾ 15 കോടി കോടി അധികവരുമാനം; കണക്കുകള്‍ ഇങ്ങനെ

പത്തനംതിട്ട: ശബരിമലയിൽ ഇക്കുറി വരുമാനത്തിൽ വൻ വർധനവെന്ന് ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത്. ആദ്യ 12 ദിവസത്തെ വരുമാനത്തിന്‍റെ കാര്യത്തിൽ ഇക്കുറി വലിയ വർധനവുണ്ടെന്നാണ് ദേവസ്വം പ്രസിഡന്‍റ് വിവരിച്ചത്. കഴിഞ്ഞ വർഷം...

Popular this week