മലപ്പുറം: മലപ്പുറം ജില്ലയില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്‌സുമാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
അതേസമയം ജില്ലയില്‍ നിലവില്‍ സാമൂഹിക വ്യാപനമില്ലെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. സമ്പര്‍ക്കമുള്ളവരെ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. വട്ടംകുളത്തെ പരിശോധനയില്‍ ശനിയാഴ്ച അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ എടപ്പാള്‍, വട്ടംകുളം പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി മാറ്റും.
ഇന്നലെ മലപ്പുറത്ത് 47 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ നിലവില്‍ ഉള്ള രോഗബാധിതരുടെ എണ്ണം 246 ആയി ഉയര്‍ന്നിരിന്നു. 22 പേര്‍ ഇന്നലെ രോഗമുക്തി നേടിയിരിന്നു.