24.3 C
Kottayam
Saturday, September 28, 2024

‘അത് മോഹന്‍ലാലിന്റെ നെയ്യാറ്റിന്‍കര ഗോപനല്ല മനോരമേ..ആറാടി ട്രോളന്‍മാര്‍

Must read

കൊച്ചി:സോഷ്യല്‍ മീഡിയയുടെ വരവോടെ മാധ്യമങ്ങളില്‍ വരുന്ന പിശകുകള്‍ വ്യാപകമായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. ചിലപ്പോള്‍ അച്ചടി പിശക് മൂലമുള്ള ചെറിയ അബദ്ധങ്ങളായിരിക്കും സംഭവിക്കാറുള്ളത്. എന്നാല്‍ അശ്രദ്ധ കൊണ്ട് സംഭവിക്കുന്ന ഗുരുതര പിശകുകളും ഉണ്ടാകാറുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഓസ്‌കാര്‍ പുരസ്‌കാരത്തിന് പിന്നാലെ കേരളത്തിലെ മാധ്യമങ്ങള്‍ എയറിലായത്. ആര്‍ആര്‍ആറിലെ ഗാനത്തിന് ഓസ്‌കാര്‍ നേടിയ സംഗീത സംവിധായകന്‍ കീരവാണി താന്‍ കാര്‍പെന്ററിന്റെ സംഗീതം കേട്ടാണ് വളര്‍ന്നത് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ കേട്ടപാതി കേള്‍ക്കാത്ത പാതി കേരളത്തിലെ മാധ്യമങ്ങള്‍ കാര്‍പെന്റര്‍ എന്ന വാക്ക് തര്‍ജ്ജമ ചെയ്ത് ആശാരി എന്നാക്കി.

പോരേ പൂരം, കീരവാണി ആശാരിമാരുടെ പാട്ട് കേട്ടാണ് വളര്‍ന്നത് എന്നും ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് കീരവാണിയുടെ ഉള്ളില്‍ സംഗീതം ഉടലെടുത്തത് എന്നും വരെ ചിലര്‍ തട്ടിവിട്ടു. എന്നാല്‍ കീരവാണി ഉദ്ദേശിച്ചത് പ്രമുഖ അമേരിക്കന്‍ സംഗീത ബാന്‍ഡായ കാര്‍പെന്ററിനെയായിരുന്നു. 70 കളിലും 80 കളിലും ലോകം മുഴുവന്‍ നിറഞ്ഞ കാര്‍പെന്ററിനെ ആയിരുന്നു കീരവാണി ഉദ്ദേശിച്ചത് എന്ന് മനസിലാക്കിയതോടെ പലരും വാര്‍ത്ത തിരുത്തി.

ഇപ്പോഴിതാ മറ്റൊരു അബദ്ധം കൂടി സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. മലയാള മനോരമ ദിനപത്രത്തിലാണ് ഈ അബദ്ധം അച്ചടിച്ച് വന്നിരിക്കുന്നത്. കേരളത്തിലെ പ്രശസ്ത സംഗീതജ്ഞനായ നെയ്യാറ്റിന്‍കര വാസുദേവനെ നെയ്യാറ്റിന്‍കര ഗോപന്‍ എന്നാക്കിയാണ് മനോരമയില്‍ വാര്‍ത്ത വന്നിരിക്കുന്നത്.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്ന സിനിമയില്‍ മോഹന്‍ലാല്‍ ചെയ്ത കേന്ദ്രകഥാപാത്രം നെയ്യാറ്റിന്‍കര ഗോപനായിരുന്നു. ഈ സിനിമയില്‍ ഗാനഭൂഷണം നെയ്യാറ്റിന്‍കര ഗോപന്‍ എന്നും മോഹന്‍ലാലിന്റെ കഥാപാത്രം അറിയപ്പെട്ടിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ ആണ് മനോരമ വാര്‍ത്തയെ സോഷ്യല്‍ മീഡിയ എയറിലാക്കുന്നത്. ഈ വര്‍ഷത്തെ നെയാറ്റിന്‍കര വാസുദേവന്‍ പുരസ്‌കാരം സംഗീതജ്ഞന്‍ കെ എസ് വിഷ്ണുദേവിനാണ് ലഭിച്ചിരിക്കുന്നത്. ഇത് അറിയിച്ച് കൊണ്ടുള്ള വാര്‍ത്തയിലാണ് നെയ്യാറ്റിന്‍കര ഗോപന്‍ എന്ന് മനോരമ തെറ്റായി കൊടുത്തിരിക്കുന്നത്.

‘ കെ.എസ് വിഷ്ണുദേവിന് നെയ്യാറ്റിന്‍കര ഗോപന്‍ പുരസ്‌കാരം’ എന്നാണ് മനോരമയുടെ വാര്‍ത്തയുടെ തലക്കെട്ട്. എന്നാല്‍ വാര്‍ത്തക്കുള്ളില്‍ നെയ്യാറ്റിന്‍കര വാസുദേവന്‍ എന്ന് തന്നെയാണ് മനോരമ കൊടുത്തിരിക്കുന്നത്. തലക്കെട്ടിലെ ഈ പിശക് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്.

ഭാവിയില്‍ പൂവള്ളി ഇന്ദുചൂഡന്‍ പുരസ്‌കാരവും മുണ്ടക്കല്‍ ശേഖരന്‍ പുരസ്‌കാരവും നര്‍ത്തകന്‍ എസ് കെ വിഷ്ണുശങ്കറിന് ലഭിക്കട്ടെ എന്നാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ പരിഹസിച്ചത്.വിഷ്ണൂ, എല്ലാം വിധിയെന്നു കരുതി സമാധാനിക്കൂ എന്നാണ് ശ്രീചിത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ നെയ്യാറ്റിന്‍കര വാസുദേവനെയൊന്നും കേട്ടിട്ടില്ല എന്നും കീരവാണി കേട്ട കൊട്ടും മുട്ടും കേള്‍ക്കുന്ന അവര്‍ക്കറിയാവുന്ന ക്ലാസിക്കല്‍ സംഗീതജ്ഞനായ നെയ്യാറ്റിന്‍കരക്കാരന്‍ തട്ടുപൊളിപ്പടത്തിലെ നെയ്യാറ്റിന്‍കര ഗോപനാണ് എന്നും ശ്രീചിത്രന്‍ പറയുന്നു. ഇപ്പോഴും ആറാട്ട് സിനിമ കഴിഞ്ഞിറങ്ങിയ സുഖമില്ലാത്തൊരു പാവം ചെറുപ്പക്കാരന്റെ പിന്നാലെ മൈക്കും പിടിച്ച് നടക്കുന്ന കൂട്ടരാണ് എന്നും ശ്രീചിത്രന്‍ പറയുന്നു.

നെയ്യാറ്റിന്‍കര ഗോപന്റെ മാത്രമല്ല, മംഗലശ്ശേരി നീലകണ്ഠന്റെയും ജഗന്നാഥന്റെയും പേരിലുള്ള അവാര്‍ഡിന് കൂടി അര്‍ഹനാണ് വിഷ്ണു എന്നാണ് സംഗീതകാരനും ദി മ്യൂസിക് സര്‍ക്കിള്‍ ഗ്രൂപ്പ് അഡ്മിനുമായ അനൂപ് ശിവശങ്കരന്‍ പറയുന്നത്. വിഷ്ണുദേവ് ഇനി ആറാടും എന്നാണ് ചിലര്‍ ഒരേസമയം പുരസ്‌കാര ജേതാവിനെ അഭിനന്ദിച്ചും മലയാള മനോരമയെ ട്രോളിക്കൊണ്ടും പറയുന്നത്.

അതേസമയം മനോരമയുടെ അക്ഷരപിശകില്‍ എല്ലാ മാധ്യമങ്ങളേയും ചിലര്‍ ട്രോളുന്നുണ്ട്. എല്ലാ ദിവസവും എയറില്‍ കയറാന്‍ ശപഥമെടുത്തവരാണ് മാപ്രകള്‍ എന്നാണ് ചിലര്‍ പറയുന്നത്. കര്‍ണാടിക് സംഗീതത്തില്‍ അഗ്രഗണ്യനായ നെയ്യാറ്റിന്‍കര വാസുദേവന്‍ പത്മശ്രീ ജേതാവാണ്. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു.

കെ.ജെ. യേശുദാസ്, എം.ജി. രാധാകൃഷ്ണന്‍, തിരുവിഴ ജയശങ്കര്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ നെയ്യാറ്റിന്‍കര വാസുദേവന്റെ സഹപാഠികളായിരുന്നു. 2006-ല്‍ കേരള സര്‍ക്കാര്‍ സ്വാതി പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week