24.6 C
Kottayam
Friday, September 27, 2024

താരങ്ങളുടെ മക്കൾക്ക് ആ മര്യാദയുണ്ട്, ഇന്നലെ വന്നവർക്കാണ് പ്രശ്നം; തുറന്നടിച്ച് പൊന്നമ്മ ബാബു

Must read

കൊച്ചി:കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് പൊന്നമ്മ ബാബു. മിക്ക സിനിമകളിലം കോമഡി വേഷം തന്നെയാണ് പൊന്നമ്മ ബാബു ചെയ്തിരിക്കുന്നത്. സിനിമകളിൽ ഇപ്പോൾ പഴയത് പോലെ സജീവമല്ല പാെന്നമ്മ ബാബു.

സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്ന യുവ തലമുറയെ പറ്റി പൊന്നമ്മ ബാബു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. യുവതലമുറയിലെ പലർക്കും മുതിർന്നവരോട് ബഹുമാനക്കുറവുണ്ടെന്ന് പൊന്നമ്മ ബാബു പറയുന്നു. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ഇന്ന് പിള്ളേർക്ക് എല്ലാമുണ്ട്., ബുദ്ധിമുട്ട് അറിയിരുന്നില്ല അവരാരും. നമ്മളൊക്കെ ബുദ്ധിമുട്ട് എന്താണെന്നും മൂല്യമെന്താണെന്നും കൃത്യമായി അറിയുന്ന ആൾക്കാരല്ലേ. മോഹൻലാലും മമ്മൂട്ടിയും ജയറാമും ദിലീപുമെല്ലാം ഒത്തിരി കഷ്ടപ്പാടിലൂടെ വന്നവരാണ്’

‘അവർ ചെയ്യാത്ത വേഷങ്ങളില്ല. എന്ത് കാര്യമായിട്ടാണ് അവർ സോഷ്യൽ മീഡിയയൊക്കെ നോക്കുന്നത്. ഇന്ന് വന്ന പിള്ളേരൊക്കെ എങ്ങനെയിരുന്നാണ് സോഷ്യൽ മീഡിയയിലൊക്കെ സംസാരിക്കുന്നത്’

‘അതൊക്കെ ഞാൻ കാണാറുണ്ട്. അവർ ബുദ്ധിമുട്ടി വരാത്തതിന്റെ കുഴപ്പമാണെന്ന് തോന്നുന്നു. ബുദ്ധിമുട്ടില്ലാതെ ഒരു സാധനം കിട്ടുമ്പോൾ അതിനൊരും മൂല്യമില്ല. ബുദ്ധിമുട്ടി ഒരു സാധനം കിട്ടുമ്പോൾ ദൈവത്തിന് നന്ദി പറഞ്ഞേ നമ്മൾ നിൽക്കുള്ളൂ. അത് കൊണ്ടാണോ എന്ന് ഞാൻ ആലോചിക്കാറുണ്ട്’

‘അഭിനയം ഇന്നൊരുപാട് മാറി. റിയലിസ്റ്റിക്കായി. അതൊക്കെ നല്ലതാണ്. ഞാൻ സിനിമയെ അന്വേഷിച്ച് പോയ ആളല്ല. സിനിമ എന്നെ തേടി വന്നതാണ്. ഞാനങ്ങോട്ട് ചെന്ന് ചോദിച്ചിട്ടില്ല. ഞാനൊക്കെ സിനിമയിൽ അഭിനയിക്കുമ്പോൾ ക്യാമറയുടെ ശബ്ദം കേൾക്കാം. അഭിനയിച്ച് ഒറ്റ ടേക്കിൽ ശരിയാല്ലെങ്കിൽ പിന്നെ വിളിക്കില്ല’

‘ഇന്ന് നൂറ് പ്രാവശ്യം തെറ്റിക്കാം. ക്യാമറയുടെ ശബ്ദമില്ല. അന്നതല്ല കൂടെ നിൽക്കുന്നത് ജ​ഗതി ശ്രീകുമാർ, ദിലീപ്, ജയറാം, സുരേഷേട്ടൻ, ചാക്കോച്ചൻ തുടങ്ങിയവരാണ്. നമ്മൾ ഡയലോ​ഗ് തെറ്റിച്ചാൽ അവരെ വിളിക്കേണ്ട അവരൊരുപാട് ഫിലിം തിന്നുമെന്ന് പറയും, പൊന്നമ്മ ബാബു പറഞ്ഞതിങ്ങനെ.

‘മമ്മൂക്ക വന്നാൽ പോവും ചില ആൾക്കാർ കാലിൻ മേൽ കാൽ കയറ്റി വെച്ചിരിക്കും. ഒരു ബഹുമാനക്കുറവ് ആര് വന്നാലുമുണ്ട്. പ്രായത്തെ മൂത്ത ആരെ കണ്ടാലും എഴുന്നേൽക്കണമെന്നാണ് എന്റെ അമ്മ എന്നെ പഠിപ്പിച്ചത്. എന്നെ പഠിപ്പിച്ചത് അങ്ങനെയാണ്. അത് തന്നെയാണ് ഞാനെന്റെ മക്കൾക്കും കൊടുത്തിരിക്കുന്നത്’

‘ബഹുമാനമൊന്നും ചോദിച്ച് മേടിക്കേണ്ടതല്ല. ഇങ്ങോട്ട് തരാത്തപ്പോൾ അങ്ങോട്ട് പറയും. ആർട്ടിസ്റ്റിന്റെ മക്കൾക്കൊക്കെ പിന്നെയുമുണ്ട് ആ മര്യാദ. ദുൽഖറിനും പൃഥിക്കുമൊക്കെ. കാരണം അവർ ആർട്ടിസ്റ്റിന്റെ മക്കളാണ്. അവരുടെ അമ്മയോ അച്ഛനോ ചെയ്തതൊക്കെ അറിയാം. അതിന്റെ ​ഗുണവും അവർക്കുണ്ട്’

‘മറ്റവർക്ക് എങ്ങനെയോ വന്നു. പെട്ടന്ന് ഒരു പടം ഹിറ്റായി അപ്പോഴേക്കും താരമായി. ഞാനെന്ന ഭാവം മാറ്റിയാൽ മാത്രം മതി. നമ്മൾ വളരുന്തോറും എളിമപ്പെടുക. പ്രതിഷേധിക്കേണ്ടിടത്ത് പ്രതിഷേധിക്കണം, സ്ത്രീകളായാലും പുരുഷനായാലും’

‘എംടി സാറൊക്കെ സെറ്റിലുണ്ടെങ്കിൽ ഇല വീഴുന്ന ശബ്ദം പോലും സെറ്റിൽ കേൾക്കില്ല. ഞാനൊക്കെ വായിൽ തുണി വെച്ചാണ് ചിരിക്കുക. ഇന്നത്തെ പിള്ളേരൊക്കെ ഓപ്പണായിരുന്നങ്ങ് ചിരിക്കുകയല്ലേ. മമ്മൂക്കയായാലും വലിയ ആൾക്കാരായാലും അവരെ ബഹുമാനിക്കാതെ ചിരിക്കുകയാണ്. ഒരു ഒതുക്കവും ഇല്ല,’ പൊന്നമ്മ ബാബു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

സംസ്ഥാനത്ത്‌ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാർഥി ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കുട്ടി...

എ.ടി.എം ഗൂഗിൾമാപ്പിലൂടെ കണ്ടെത്തും,മെഷീൻ അടക്കം കടത്തും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’

തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചാ കേസില്‍ പിടിയിലായത് 'ഗ്യാസ് കട്ടര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവര്‍ മോഷണം പതിവാക്കിയിരുന്നത്. 2021-ല്‍ കണ്ണൂരിലെ എ.ടി.എം....

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

Popular this week