24.6 C
Kottayam
Friday, September 27, 2024

അഞ്ചടിച്ച് മിസോറമിനെയും തകര്‍ത്തു,കേരളം സന്തോഷ്ട്രോഫി ഫൈനല്‍ റൗണ്ടില്‍

Must read

കോഴിക്കോട്: ആധികാരികം…രാജകീയം… സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം ഫൈനല്‍ റൗണ്ടില്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ കരുത്തരായ മിസോറമിനെ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം ഫൈനല്‍ റൗണ്ടില്‍ സ്ഥാനമുറപ്പിച്ചത്.

ഗ്രൂപ്പ് രണ്ടിലെ ജേതാക്കളായാണ് കേരളം ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചത്. അഞ്ച് മത്സരങ്ങളും വിജയിച്ച കേരളം ആകെ അടിച്ചുകൂട്ടിയത് 24 ഗോളുകളാണ്. വഴങ്ങിയതോ വെറും രണ്ട് ഗോള്‍ മാത്രം.

മിസോറമിനെതിരേ മികച്ച പ്രകടനമാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ പുറത്തെടുത്തത്. കേരളത്തിനായി നരേഷ് ഭാഗ്യനാഥന്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ നിജോ ഗില്‍ബര്‍ട്ട്, ഗിഫ്റ്റി ഗ്രേഷ്യസ്, വിശാഖ് മോഹനന്‍ എന്നിവരും വലകുലുക്കി. മിസോറമിനായി മല്‍സംഫെല ആശ്വാസ ഗോള്‍ കണ്ടെത്തി.

ആറാം മിനിറ്റില്‍ തന്നെ മിസോറം കേരളത്തിന് ഭീഷണിയുയര്‍ത്തി. ആറാം മിനിറ്റില്‍ മിസോറമിന്റെ മികച്ച ഒരു ഷോട്ട് കേരളത്തിന്റെ ക്രോസ് ബാറിലിടിച്ച് തെറിച്ചു. 12-ാം മിനിറ്റില്‍ കേരളത്തിന്റെ ഉഗ്രന്‍ ഷോട്ട് മിസോറാം ഗോള്‍കീപ്പര്‍ തട്ടിയകറ്റി. 27-ാം മിനിറ്റില്‍ കേരളത്തിന്റെ വിഘ്‌നേഷിന്റെ ഗോളെന്നുറച്ച ഷോട്ട് ചെറിയ വ്യത്യാസത്തിന് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി.

എന്നാല്‍ മത്സരത്തിന്റെ 30-ാം മിനിറ്റില്‍ കേരളം മിസോറമിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ചു. നരേഷ് ഭാഗ്യനാഥനാണ് ടീമിനായി ലക്ഷ്യം കണ്ടത്. നിരന്തരം ആക്രമിച്ച് കളിച്ച കേരളം നരേഷിലൂടെ ഒടുവില്‍ ലക്ഷ്യം കണ്ടു. പന്ത് പിടിച്ചെടുക്കുന്നതില്‍ മിസോറം ഗോള്‍കീപ്പര്‍ പിഴവുവരുത്തി. പോസ്റ്റിലേക്ക് വന്ന ഷോട്ട് ക്ലിയര്‍ ചെയ്യുന്നതില്‍ പിഴവുവരുത്തിയ ഗോള്‍കീപ്പറുടെ ദേഹത്ത് തട്ടിയ പന്ത് നേരെയെത്തിയത് നരേഷിന്റെ കാലിലേക്കാണ്. പ്രതിരോധതാരങ്ങളെ കാഴ്ചക്കാരാക്കി നരേഷ് പന്ത് പോസ്റ്റിലേക്ക് അടിച്ചുകയറ്റി ടീമിന് നിര്‍ണായക ലീഡ് സമ്മാനിച്ചു.

ഗോള്‍ നേടിയ ശേഷം ആക്രമണം ശക്തിപ്പെടുത്തിയ കേരളം ഗോളെന്നുറച്ച മൂന്നോളം അവസരങ്ങളാണ് പാഴാക്കിയത്. ഫിനിഷിങ്ങിലെ പോരായ്മയാണ് ടീമിന് തിരിച്ചടിയായത്. വൈകാതെ ആദ്യപകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കേരളം വീണ്ടും ലീഡുയര്‍ത്തി. ഇത്തവണ സൂപ്പര്‍ താരം നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തിനായി വലകുലുക്കിയത്. തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയാണ് താരം ഗോളടിച്ചത്. ബോക്‌സിന്റെ പുറത്തുനിന്ന് നിജോയെടുത്ത അത്യുഗ്രന്‍ ഫ്രീകിക്ക് മിസോറം ഗോള്‍കീപ്പറെ നിസ്സഹായനാക്കി പോസ്റ്റിന്റെ വലത്തേമൂലയിലേക്ക് പറന്നിറങ്ങി. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്.

രണ്ടാം പകുതിയില്‍ കേരളത്തിന്റെ ആക്രമണങ്ങളുടെ ശക്തി പതിന്മടങ്ങായി വര്‍ധിച്ചു. 65-ാം മിനിറ്റില്‍ വീണ്ടും ടീം ഗോളടിച്ചു. ഇത്തവണ നരേഷാണ് ലക്ഷ്യം കണ്ടത്. അഞ്ച് പ്രതിരോധതാരങ്ങളെ കബിളിപ്പിച്ചുകൊണ്ട് നരേഷ് തൊടുത്തുവിട്ട ഗ്രൗണ്ടര്‍ ഗോള്‍കീപ്പറെയും നിസ്സഹായനാക്കി വലയിലെത്തി. നരേഷിന്റെ തകര്‍പ്പന്‍ ഗോള്‍ കണ്ട് മിസോറം പ്രതിരോധം അത്ഭുതപ്പെട്ടുനിന്നു. അത്രമേല്‍ ലോകോത്തര നിലവാരം പുലര്‍ത്തിയ ഗോളായിരുന്നു അത്. മത്സരത്തില്‍ നരേഷിന്റെ രണ്ടാം ഗോള്‍ കൂടിയായിരുന്നു ഇത്.

പിന്നാലെ കേരളം മത്സരത്തിലെ നാലാം ഗോളും കണ്ടെത്തി. ഇത്തവണ ഗിഫ്റ്റി ഗ്രേഷ്യസാണ് ടീമിനായി ലക്ഷ്യം കണ്ടത്. 76-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. ശിഥിലമായിക്കിടന്ന മിസോറം പ്രതിരോധപ്പടയുടെ ഇടയിലൂടെ പന്ത് ലഭിച്ച ഗിഫ്റ്റി അനായാസം ലക്ഷ്യം കാണുകയായിരുന്നു.

എന്നാല്‍, 80-ാം മിനിറ്റില്‍ മിസോറം ഒരു ഗോള്‍ തിരിച്ചടിച്ചു. മല്‍സംഫെലയാണ് ടീമിനായി വലകുലുക്കിയത്. പെനാല്‍റ്റി ബോക്‌സിന് തൊട്ടുപുറത്തുവെച്ച് ലഭിച്ച ഫ്രീകിക്ക് മല്‍സംഫെല അനായാസം വലയിലെത്തിച്ചു. താരത്തിന്റെ ഷോട്ട് കേരള പോസ്റ്റിന്റെ ഇടത്തേ മൂലയില്‍ ചെന്ന് പതിച്ചു.

ഒരു ഗോള്‍ നേടിയതിന്റെ ആഘോഷം മിസോറം ക്യാമ്പില്‍ അവസാനിക്കും മുന്‍പ് കേരളം വീണ്ടും ഗോളടിച്ചു. ഇത്തവണ വിശാഖാണ് കേരളത്തിനായി വലകുലുക്കിയത്. റഹീമിന്റെ ക്രോസിന് കൃത്യമായി കാലുവെച്ച വിശാഖ് 85-ാം മിനിറ്റില്‍ ലക്ഷ്യം കണ്ട് കേരളത്തിനായി അഞ്ചാം ഗോള്‍ നേടി. ഇതോടെ കേരളം വിജയമുറപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

Popular this week