24.6 C
Kottayam
Friday, September 27, 2024

CONGRESS:ജയിച്ചാലും രക്ഷയില്ല,അട്ടിമറി സാധ്യത? ഹിമാചലില്‍ കോൺഗ്രസിന് ആശങ്ക, തെരഞ്ഞെടുക്കപ്പെട്ടവരെ ഛത്തിസ്ഗഡിലേക്ക് മാറ്റും

Must read

ഷിംല: ആശ്വാസ ജയം നേടിയിട്ടും രാഷ്ട്രീയ നാടകങ്ങള്‍ക്കവസരം അവശേഷിപ്പിച്ച് ഹിമാചല്‍ പ്രദേശ്. മോദി പ്രഭാവത്തില്‍ ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഹിമാചലിലെ വിജയം കോണ്‍ഗ്രസിന് നല്‍കുന്ന ആശ്വാസം ചെറുതല്ല. ഭരണം തിരിച്ചുപിടിച്ചെങ്കിലും അധികാരത്തിലേറും വരെ ആശങ്കയാണ്. കാലേകൂട്ടി എം എല്‍ എ മാരെ സംസ്ഥാനത്ത് നിന്ന് മാറ്റുന്നത് ഈ പശ്ചാത്തലത്തിലാണ്. നയരൂപീകരണ യോഗത്തിനെന്ന പേരിലാണ് ചണ്ഡീഗ‍ഡിലേക്ക് മാറ്റുന്നതെങ്കിലും രാഷ്ട്രീയ സാഹചര്യം നിരീക്ഷിച്ച് മാത്രമേ എം എല്‍ എ മാരെ തിരികെ എത്തിക്കു. ചണ്ഡീഗഡില്‍ നിന്ന് പിന്നീട് ഛത്തീസ്ഘട്ടിലെ റായ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റാനാണ് നീക്കം. ഗോവിയിലേതടക്കം അനുഭവങ്ങള്‍ മുന്‍പിലുള്ളപ്പോള്‍ ഒരു സാധ്യതയും തള്ളിക്കളയുന്നില്ല. 

ഛത്തീസ്‍ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍  മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ ഹൂഡ, രാജീവ് ശുക്ല എംപി എന്നിവരെയാണ് സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി നിയോഗിച്ചിരിക്കുന്നത്.   കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയടക്കമുള്ള നേതാക്കള്‍ സംസ്ഥാന നേതൃത്വവുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. വീണ്ടും അധികാരത്തിലേക്കെത്തുമ്പോള്‍ ആര് ഹിമാചലിനെ നയിക്കുമെന്നതിലും ചര്‍ച്ചകള്‍ തുടങ്ങി.

സംസ്ഥാന നേതൃത്വം തന്നെ വിജയശില്‍പികളാകുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിഭ സിംഗ്  അവകാശവാദം ഉന്നയിച്ചേക്കും. വനിത മുഖ്യമന്ത്രി വരുന്നതിനോട് പ്രിയങ്ക ഗാന്ധിക്കടക്കം താല്‍പ്പര്യമുണ്ടെന്നാണ് വിവരം. നിലവില്‍ മണ്ഡിലോക് സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രതിഭ സിംഗ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെങ്കില്‍ എംപി സ്ഥാനം രാജി വയ്‍ക്കണം. അക്കാര്യങ്ങളിലടക്കം ഹൈക്കമാന്‍ഡ് തീരുമാനം വരേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ് പ്രചാരണ വിഭാഗം ചുമതലയുണ്ടായിരുന്നു  സുഖ് വിന്ദര്‍ സിംഗ് സുഖു, മുന്‍ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളും കേള്‍ക്കുന്നുണ്ട്. 

ഒരുവട്ടം കോണ്‍ഗ്രസിനെങ്കില്‍ അടുത്ത തവണ ബി.ജെ.പിക്ക് അധികാരം നല്‍കുന്ന രീതിയാണ് 1985 മുതല്‍ ഹിമാചല്‍ പിന്തുടര്‍ന്നുവരുന്നത്. ആ രീതിക്ക് മാറ്റം വരുമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. മത്സരത്തിനിറങ്ങിയത്. മുന്‍തിരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യവും ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയിരുന്നു. ഡല്‍ഹി വഴി പഞ്ചാബ് കടന്ന എ.എ.പി., ഹിമാചലിലും ചുവടുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ആ നീക്കം അമ്പേ പരാജയപ്പെടുന്നതാണ് കാണാനായത്.

2021-ല്‍ നടന്ന നാല് ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. ഫത്തേപ്പുര്‍, അര്‍കി, ജുബ്ബല്‍- കോട്ഖായി നിയമസഭാ മണ്ഡലങ്ങളിലും മണ്ഡി ലോക്‌സഭാ മണ്ഡലത്തിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. ഇത്തരമൊരു വലിയ തിരിച്ചടി ബി.ജെ.പി. പ്രതീക്ഷിച്ചിരുന്നുമില്ല. ഉള്‍പ്പാര്‍ട്ടി കലഹവും വിമതസാന്നിധ്യവും തലപ്പൊക്കമുണ്ടായിരുന്ന വീരഭദ്ര സിങ്ങിനെ പോലൊരു നേതാവിന്റെ അഭാവവുമൊക്കെ ഹിമാചലിലെ കോണ്‍ഗ്രസിന്റെ തലവേദനകളായിരുന്നു. എന്നാല്‍ അതിനെയൊക്കെ അതിജീവിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനുമായി ബന്ധപ്പെട്ട ന്യൂ പെന്‍ഷന്‍ സ്‌കീം (എന്‍.പി.എസ്.), ഓള്‍ഡ് പെന്‍ഷന്‍ സ്‌കീം (ഒ.പി.എസ്.) എന്നിവ തമ്മിലുള്ള പോരാട്ടവേദികൂടിയായിരുന്നു ഹിമാചലിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പ്. രണ്ടരലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരുള്ള സംസ്ഥാനമാണ് ഹിമാചല്‍. രണ്ടുലക്ഷത്തോളം പെന്‍ഷന്‍കാരുമുണ്ട്. ഒരു വലിയ വോട്ടു ബാങ്കായി തന്നെ ഇവരെ പരിഗണിക്കാവുന്നതാണ്.

അധികാരത്തിലെത്തുന്നപക്ഷം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കൂടുതല്‍ ഗുണകരമായ ഒ.പി.എസ്. പുനഃസ്ഥാപിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം. അധികാരത്തിലുള്ള രാജസ്ഥാന്‍, ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ ഒ.പി.എസ്. നടപ്പാക്കിയത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പ്രഖ്യാപനം നടത്തിയത്. അത് ലക്ഷ്യം കണ്ടുവെന്ന് തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നുണ്ട്. അധികാരത്തിലെത്തിയാല്‍, ആദ്യത്തെ കാബിനറ്റ് യോഗത്തില്‍തന്നെ ഒ.പി.എസ്. നടപ്പാക്കുമെന്നാണ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സതൗണില്‍ സംഘടിപ്പിച്ച പരിവര്‍ത്തന്‍ പ്രതിജ്ഞാ റാലിയില്‍ ആവര്‍ത്തിച്ച് ഉറപ്പിച്ചത്.

ഭരണമാറ്റം എന്ന ചരിത്രം, ഭരണവിരുദ്ധ വികാരം, ഒ.പി.എസ്. പിന്നെ വിമതശല്യവും. ഇവയെല്ലാം സൃഷ്ടിച്ച വെല്ലുവിളിക്കു മുന്‍പില്‍ ഹിമാചലിലെ ബി.ജെ.പിക്ക് മുട്ടുമടക്കേണ്ടി വരികയായിരുന്നു. തൊഴിലില്ലായ്മ, ആപ്പിള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഇവയെല്ലാം പിന്നാലെയുമെത്തി. ഹിമാചല്‍ പ്രദേശില്‍നിന്നുള്ള രാജ്യസഭാ എം.പിയാണ് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലയില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടി ആഴമേറിയത് തന്നെയാണ്. പതിവുശൈലിയില്‍നിന്ന് മാറി തുടര്‍ഭരണം സാധ്യമാക്കുക എന്ന ജയ്‌റാം ഠാക്കൂറിന്റെയും സംഘത്തിന്റെയും സ്വപ്‌നമാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ ഒലിച്ചുപോയത്.

കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചെങ്കിലും ക്യാമ്പിലെ സ്ഥിതി അത്ര സുഖകരമല്ല. ബി.ജെ.പി. നടത്തിയേക്കാവുന്ന ഓപ്പറേഷന്‍ ലോട്ടസ് മുതല്‍ ഉള്‍പ്പാര്‍ട്ടി കലഹം വരെ ഹിമാചല്‍ കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. മുഖ്യമന്ത്രിസ്ഥാനം ആര്‍ക്ക് എന്ന ചോദ്യം സൃഷ്ടിക്കാവുന്ന പൊട്ടലും ചീറ്റലും പൊട്ടിത്തെറിയുമെല്ലാം കോണ്‍ഗ്രസിനെ വലയ്ക്കും എന്നത് ഉറപ്പാണ്. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ പ്രതിഭാ സിങ്, നിലവിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി, പ്രചാരണ സമിതി ചെയര്‍മാന്‍ സുഖ്‌വിന്ദര്‍ സുഖു, തുടങ്ങിയവരാണ് മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുള്ളവര്‍. അന്തരിച്ച മുന്‍മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയാണ് പ്രതിഭ. ഒരു മകന്‍ എന്ന നിലയില്‍ പ്രതിഭാജിക്ക് വലിയ ഉത്തരവാദിത്വം ലഭിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്-ഫലം വന്നതിന് തൊട്ടുപിന്നാലെ പ്രതിഭയുടെ മകനും ഷിംല റൂറലില്‍നിന്ന് വിജയിച്ച സിറ്റിങ് എം.എല്‍.എയുമായ വിക്രമാദിത്യ സിങ് പ്രതികരിച്ചത് ഇങ്ങനെയാണ്.

അദ്ഭുതം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഹിമാചല്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള എ.എ.പിയുടെ എന്‍ട്രി. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അവര്‍ക്കായില്ല. മത്സരം കോണ്‍ഗ്രസും ബി.ജെ.പിയുമായി ചുരുങ്ങുകയും എ.എ.പിക്ക് കളംപിടിക്കാനാകാതെ വരികയും ചെയ്തു. 2017-ല്‍ സി.പി.എമ്മിലെ രാകേഷ് സിംഘയായിരുന്നു ഠിയോഗ് മണ്ഡലത്തില്‍നിന്ന് വിജയിച്ചത്. എന്നാല്‍ ഇക്കുറി അദ്ദേഹം കോണ്‍ഗ്രസിന്റെ കുല്‍ദീപ് സിങ് റാത്തോഡിനോടു പരാജയപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

Popular this week