25.5 C
Kottayam
Friday, September 27, 2024

സ്‌പെയിനെ വിറപ്പിച്ച് മൊറോക്കോ; കളി എക്സ്ട്രാ ടൈമിലേക്ക്

Must read

ദോഹ: ഫിഫ ലോകകപ്പില്‍ മൊറോക്കോ-സ്പെയിന്‍ പ്രീ ക്വാർട്ടർ എക്സ്ട്രാ ടൈമിലേക്ക്. 90 മിനുറ്റിലും അഞ്ച് മിനുറ്റ് അധികസമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടർച്ചയായ രണ്ടാം ദിനമാണ് പ്രീ ക്വാർട്ടർ അധികസമയത്തേക്ക് നീളുന്നത്. 

മൊറോക്കോ-സ്പെയിന്‍ ആവേശ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. സ്പെയിന്‍ പാസിംഗിലൂന്നി കളിക്കുമ്പോള്‍ കൗണ്ടറുകളിലാണ് മൊറോക്കോയുടെ ശ്രമങ്ങളെല്ലാം. ഇരു ടീമുകളും ഗോള്‍മുഖത്തേക്ക് എത്തിയെങ്കിലും വല ചലിപ്പിക്കാനായില്ല. മത്സരത്തില്‍ കൂടുതല്‍ അവസരങ്ങള്‍ തുറന്നത് മൊറോക്കോയായിരുന്നു. ഓണ്‍ ടാർഗറ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാന്‍ 45 മിനുറ്റുകളില്‍ സ്പെയിനായില്ല. 

ഇരു ടീമുകളും 4-3-3 ശൈലിയില്‍ മൈതാനത്തെത്തിയപ്പോള്‍ തുടക്കത്തിലെ മത്സരം കടുത്തു. ഡാനി ഓല്‍മോയും മാർക്കോ അസെന്‍സിയോയും ഫെരാന്‍ ടോറസും സ്പെയിനിനായും ഹക്കീം സിയെച്ചും സൊഫൈന്‍ ബൗഫലും യൂസെഫ് എന്‍ നെസ്‍യിരിയും മൊറോക്കോയ്ക്കായും ആക്രമണം നയിക്കാനിറങ്ങി. സ്പെയിന്‍റെ മധ്യനിര പെഡ്രി-ബുസ്കറ്റ്സ്-ഗാവി ത്രയം കയ്യടക്കിയതോടെ മത്സരത്തില്‍ പന്തടക്കം സ്‍പാനിഷ് കാലുകളില്‍ തൂങ്ങിനിന്നു.

പക്ഷേ അതൊന്നും അവസരങ്ങള്‍ വഴിതുറക്കുന്നതിലേക്ക് നീക്കങ്ങളെ എത്തിച്ചില്ല. 25-ാം മിനുറ്റില്‍ ഓഫ്സൈഡ് എങ്കിലും ഗാവിയുടെ ഷോട്ട് ബാറില്‍ തട്ടി തെറിച്ചു. 33-ാം മിനുറ്റില്‍ മൊറോക്കോ താരം സരൗരിയുടെ ഗോളെന്നുറച്ച ഷോട്ട് സ്പാനിഷ് ഗോളി തടുത്തു. 42-ാം മിനുറ്റില്‍ ഫ്രീകിക്കിനൊടുവില്‍ ലീഡ് നേടാന്‍ ലഭിച്ച സുവർണാവസരം മുതലാക്കാന്‍ മൊറോക്കോയുടെ ബൗഫലിന് സാധിക്കാതെ പോയി. പിന്നാലെ ടോറസിന്‍റെ മുന്നേറ്റം ഗോളിലേക്ക് എത്തിയില്ല. 

രണ്ടാംപകുതിയിലേക്ക് എത്തിയപ്പോള്‍ ഇരു ടീമുകളും ആക്രമണത്തിന്‍റെ വേഗം കൂട്ടി. പക്ഷേ ഗോള്‍ മാറിനിന്നു. ഗാവിയെയും അസെന്‍സിയോയേയും പിന്‍വലിച്ച് ലൂയിസ് എന്‍‍റിക്വ അടവുകള്‍ മാറ്റിയെങ്കിലും പ്രയോജനമുണ്ടായില്ല. സ്പെയിനെ വിറപ്പിച്ചൊരു മുന്നേറ്റം 50-ാം മിനുറ്റില്‍ മൊറോക്കയുടെ ഭാഗത്തുനിന്നുണ്ടായി. ഇഞ്ചുറിടൈമിന്‍റെ അവസാന മിനുറ്റില്‍ വമ്പനൊരു ഫ്രീകിക്ക് മൊറോക്കോന്‍ ഗോളി തടഞ്ഞത് നിർണായകമായി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത്‌ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാർഥി ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കുട്ടി...

എ.ടി.എം ഗൂഗിൾമാപ്പിലൂടെ കണ്ടെത്തും,മെഷീൻ അടക്കം കടത്തും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’

തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചാ കേസില്‍ പിടിയിലായത് 'ഗ്യാസ് കട്ടര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവര്‍ മോഷണം പതിവാക്കിയിരുന്നത്. 2021-ല്‍ കണ്ണൂരിലെ എ.ടി.എം....

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

Popular this week