24.6 C
Kottayam
Friday, September 27, 2024

ഖത്തറിലും സഞ്ജു തരംഗം,പോസ്റ്ററുമായി ആരാധകർ ഫിഫ ലോകകപ്പ് വേദിയിൽ

Must read

ദോഹ: സഞ്ജു സാംസണിന്റെ ആരാധകർ ലോകത്തെവിടെയൊക്കെ ഉണ്ട്? ഇന്ത്യയിൽ സഞ്ജുവിനെ കളിപ്പിക്കാത്തതിൽ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലും സമൂഹമാധ്യമങ്ങളിലും ദിവസേന സിലക്ടർമാർക്കും ബിസിസിക്കുമെതിരെ മുറവിളി ഉയരുന്നുണ്ട്. അയർലൻഡ് , വെസ്റ്റിൻഡീസ്, സിംബാബ്‌വെ എന്നിങ്ങനെ ഇന്ത്യൻ ക്രിക്കറ്റ് ടീം മത്സരത്തിനായി പോയ വിവിധ രാജ്യങ്ങളിലും സഞ്ജുവിനായി ആരാധകവൃന്ദം ആർപ്പുവിളിച്ചിരുന്നു. ഇപ്പോഴിതാ ഫിഫ ഫുട്ബോൾ ലോകകപ്പ് നടക്കുന്ന ഖത്തറിൽ വിവിധ മത്സരങ്ങൾ നടക്കുന്ന വേദികളിലും തരംഗമായിരിക്കുകയാണ്  സഞ്ജു. 

സഞ്ജുവിന്റെ പോസ്റ്ററുമായാണ് ആരാധകർ ഫിഫ ലോകകപ്പ് വേദികളിലെത്തിയത്. ‘ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. ഖത്തറിൽനിന്ന് ഒരായിരം സ്നേഹത്തോടെ…’ എന്നാണ് രാജസ്ഥാൻ റോയൽസിന്റെയും ഇന്ത്യൻ ടീമിന്റെയും ജേഴ്സിയിലുള്ള സഞ്ജുവിന്റെ ചിത്രങ്ങളുള്ള ബാനറുകളിൽ ഇവർ കുറിച്ചത്.

സഞ്ജുവിന് പിന്തുണയുമായി ആരാധകർ ലോകകപ്പ് വേദിയിലെത്തിയതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ നിരവധി പേരാണ് പങ്കുവച്ചത്. സമാഹമാധ്യമങ്ങളിലെല്ലാം ഇതിന്റെ ചിത്രങ്ങൾ വൈറലാകുകയാണ്.‘ഫിഫ ലോകകപ്പിൽ നിങ്ങൾ ആരെയാണ് പിന്തുണയ്ക്കുന്നത്?’ എന്ന അടിക്കുറിപ്പോടെ രാജസ്ഥാൻ റോയൽസിന്റെ ഫെയ്സ്ബുക് പേജിലും ചിത്രം പങ്കുവച്ചിട്ടുണ്ട്. 

മികച്ച ഫോമിൽ തുടരുന്ന സഞ്ജുവിനെ ന്യൂസീലൻഡ‍ിനെതിരായ രണ്ടാം ഏകദിനത്തിൽ തഴഞ്ഞതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആരാധകരോഷം രൂക്ഷമായിരുന്നു. സഞ്ജുവിനെ കളിപ്പിക്കാത്തതിൽ മുൻ ഇന്ത്യൻ താരങ്ങളായ മുരളി കാർത്തിക്, ആശിഷ് നെഹ്റ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.  ആറാമത് ഒരു ബോളറെ ആവശ്യമാണെന്നു തോന്നിയപ്പോൾ ദീപക് ഹൂഡയ്ക്ക് അവസരം നൽകിയെന്നായിരുന്നു പതിവുപോലെ ടീം മാനേജ്മെന്റിന്റെ വിശദീകരണം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

Popular this week