24.7 C
Kottayam
Monday, September 30, 2024

‘ടോവിനെയേക്കാള്‍ നല്ല അഭിനയം ഷൈനിന്റേത്, പ്രതിഫലം കൂടുതൽ ടൊവിനോയ്ക്ക്, സൗന്ദര്യത്തിന് വിലയിടുന്നു’; ഒമർ ലുലു

Must read

കൊച്ചി:തന്റെ സിനിമകളിലൂടെ തെന്നിന്ത്യയൊട്ടാകെ അറിയപ്പെട്ട് തുടങ്ങിയ സംവിധായകനാണ് ഒമർ ലുലു. സിനിമയോടുള്ള ആ​ഗ്രഹം കൊണ്ട് സംവിധാനത്തിലേക്ക് വന്ന വ്യക്തി കൂടിയാണ് ഒമർ ലുലു. മുപ്പത്തിയെട്ടുകാരനായ ഒമർ ലുലു ഇതുവരെ അഞ്ച് സിനിമകൾ സംവിധാനം ചെയ്തു.

അ‍ഞ്ചും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ വൈറലായ സിനിമകളാണ്. മറ്റുള്ള സംവിധായകരിൽ നിന്നും കാഴ്ചപ്പാടിന്റെ കാര്യത്തിലും സിനിമയോടുള്ള സമീപനത്തിലും വളരെ വ്യത്യസ്തനാണ് ഒമർ ലുലു.

സിനിമ ചെയ്ത് പണം സമ്പാദിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഇതുവരേയും നല്ല സിനിമ താൻ ചെയ്തിട്ടില്ലെന്ന് അറിയാമെന്നും ഒമർ ലുലു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഒമര്‍ ലുലു സംവിധാനത്തിലെത്തിയ ഏറ്റവും പുതിയ ചിത്രം നല്ല സമയം ‌തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു.

ഇർഷാദ് നായകനായ സിനിമയിൽ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർബോർഡ് നൽകിയിരിക്കുന്നത്.

ഇപ്പോഴിത സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ മലയാളികളുടെ കാഴ്ചപ്പാടുകളെ കുറിച്ചും നടന്മാർക്ക് നൽക്കുന്ന പ്രതിഫലത്തെ കുറിച്ചും സംസാരിച്ച ഒമർ ലുലുവിന്റെ വീ‍ഡിയോയാണ് വൈറലാകുന്നത്.

അഭിനയത്തിനല്ല സൗന്ദര്യത്തിനാണ് മലയാളത്തിൽ നടന്മാർക്ക് പ്രതിഫലം കൊടുക്കുന്നത് എന്നാണ് ഒമർ ലുലു പറയുന്നത്. ‘ഞാൻ വിവാ​ദമുണ്ടാക്കുന്നതല്ല. അത് ഉണ്ടാക്കുന്നതല്ലേ. കറക്ടായി പ്രതികരിക്കുമ്പോൾ കൊള്ളേണ്ടവർക്ക് കൊള്ളും അപ്പോൾ വിവാ​ദം ഉണ്ടാകും.’

‘പുതുമുഖങ്ങളെ അഭിനയിപ്പിക്കുന്നതാണ് എളുപ്പം. കംഫേർട്ടുമാണ്. സമയം നഷ്ടപ്പെടില്ല. മാത്രമല്ല മലയാളത്തിലെ മെയിൻ നടന്മാരെ വിളിച്ചാൽ ഫോൺ എടുക്കുമോ?. അതുകൊണ്ട് നിർമാതാവിനെ കിട്ടുന്ന കാലത്തോളം നമ്മളെ തേടി വരുന്നവരെ വെച്ച് സിനിമയെടുക്കും. മലയാളികൾക്ക് എന്നും കപടസദാചാരമുണ്ട്.’

‘ഷക്കീലയുടെ പടം കാണാൻ എല്ലാവരും പോകും. അവർ പരിപാടിക്ക് വരുന്നതാണ് കുഴപ്പം. ഞാൻ ലിസ്റ്റ് അടക്കം അയച്ചുകൊടുത്തതാണ്. ഹൈലൈറ്റ് മാൾ അധികൃതർ പരിപാടി നടത്താൻ തടസം പറഞ്ഞ് തുടങ്ങുന്നതിന് മുമ്പ് ഷക്കീല ചേച്ചി ട്രെയിൻ കേറിയിരുന്നു. ബാരിക്കേഡ് കെട്ടണമെന്ന് വരെ അധിക‍ൃതർ പറഞ്ഞു.’

‘അതിന് അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരും. ഞങ്ങളുടേത് കൊച്ചുപടമാണ് അതിനുള്ള വരുമാനമില്ല. ഷക്കീല ചേച്ചിക്ക് പടമില്ല ഇപ്പോൾ. ഇത്തരം പരിപാടികൾക്ക് പോയാണ് വരുമാനം കണ്ടെത്തുന്നത്. ഇനി ചേച്ചിയെ ഇത്രയും പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് ആരേലും പരിപാടിക്ക് വിളിക്കുമോ?. ചേച്ചിയോട് കാര്യം പറഞ്ഞപ്പോൾ ചേച്ചി പറഞ്ഞു എനിക്ക് ഇത് അറിയാമായിരുന്നുവെന്ന്.’

‘എനിക്കറയാം ആ മാളുകാരുടെ പ്രശ്നം അതൊന്നുമല്ല. മറ്റ് ചില മാളുകാരെ വിളിച്ചപ്പോൾ അവർക്കും ഷക്കീല വരുന്നത് താൽപര്യമില്ല.’

‘നന്നായിട്ട് അഭിനയിക്കുന്ന നടന്മാർക്കല്ല മലയാളത്തിൽ പ്രതിഫലം കൂടുതൽ കിട്ടുന്നത്. ഫാൻ ഫൈറ്റിന് വേണ്ടി പറയുന്നതല്ല. ഷൈൻ ടോം ചാക്കോയേയും ടൊവിനോയേയും എടുത്താൽ നന്നായി അഭിനയിക്കുന്നത് ഷൈൻ ടോം ചാക്കോയാണെന്ന് എല്ലാവർക്കും അറിയാം പക്ഷെ പ്രതിഫലം കൂടുതൽ ടൊവിനോയ്ക്കാണ്.’

‘അതുപോലെ ഒരു വീട്ടിലെ തന്നെ രണ്ടുപേരായ പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനേയും എടുക്കാം. പൃഥിരാജിലും അഭിനയമികവ് ഇന്ദ്രജിത്തിനാണ്.’

‘അത് നോക്കിയാൽ മനസിലാകും മലയാളി സൗന്ദര്യത്തിനാണ് വിലയിടുന്നത് കഴിവിനല്ലെന്ന്. പക്ഷെ തമിഴിൽ അങ്ങനെയല്ല. ധനുഷ് ഏത് ലെവലിലെത്തിയെന്ന് നോക്കൂ. അതുപോലെ തന്നെയാണ് രജനികാന്തും. മലയാളത്തിൽ ശമ്പളം അഭിനയത്തിനല്ല ലുക്കിനാണ്. സെക്കന്ററിയാണ് ഇവിടുത്തുകാർക്ക് അഭിനയം.’

‘പ്രേക്ഷകർക്കും ഒരു പങ്കുണ്ട്. സാക്ഷകരതയുള്ളവരെന്ന് പറഞ്ഞാലും മലയാളി ബോഡി ഷെയ്മിങ് ചെയ്യുന്നതിൽ മുന്നിലാണ്. എന്റെ അടുത്ത പടത്തിൽ നല്ല കഥാപാത്രമുണ്ടെങ്കിൽ ഷക്കീല ചേച്ചിക്ക് കൊടുക്കും. ഞാൻ ചേച്ചിയെ നന്നായി ട്രീറ്റ് ചെയ്തിട്ടാണ് പറഞ്ഞ് വിട്ടത്’ ഒമർ ലുലു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week