24.6 C
Kottayam
Friday, September 27, 2024

ദക്ഷിണാഫ്രിക്കക്കെതിരെ മിന്നും ഫോമിൽ കളിച്ചു,ന്യൂസിലാന്‍ഡില്‍ കളത്തിലിറക്കിയില്ല,ബംഗ്ലാദേശിനെതിരായ പരമ്പരയിൽ സഞ്ജുവിന് ഇടമില്ല,അവഗണന തുടര്‍ന്ന് ബി.സി.സി.ഐ

Must read

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിൽ മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടും ബം​ഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പര ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താതെ ബി സി സി ഐ. 17 അം​ഗ ടീമിൽ റിഷഭ് പന്തും ഇഷാൻ കിഷനും ഇടം പിടിച്ചു. ബുധനാഴ്ച വൈകിട്ടാണ് ടീമിനെ പ്രഖ്യാപിച്ചത്.

രണ്ട് ചതുർദിന മത്സരങ്ങൾക്കുള്ള എ ടീമിനെയും പ്രഖ്യാപിച്ചു. മലയാളി താരം രോഹൻ കുന്നുമ്മൽ എ ടീമിൽ ഇടംപിടിച്ചു.  ന്യൂസിലാൻഡിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.അതേസമയം, ശിഖർ ധവാൻ നയിക്കുന്ന ഏകദിന ടീമിൽ സഞ്ജു ഇടം പിടിച്ചു. 

ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യന്‍ ടീം

Rohit Sharma (C), KL  Rahul (VC), Shikhar Dhawan, Virat Kohli, Rajat Patidar, Shreyas Iyer, Rahul Tripathi, Rishabh Pant (WK), Ishan Kishan (WK), Shahbaz Ahmed, Axar Patel, Washington Sundar, Shardul Thakur, Mohd. Shami, Mohd. Siraj, Deepak Chahar, Kuldeep Sen

ന്യൂസിലൻറിനെതിരായ ടി20 പരമ്പരയിൽ സഞ്ജുവിന് അവസരം നൽകാഞ്ഞതിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിന് അവസരം നൽകിയെങ്കിലും താരം രണ്ട് മത്സരങ്ങളിലും പരാജയമായിരുന്നു. ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ഋഷഭ് പന്ത് ദേശീയ ടീമിലുണ്ട്. ടെസ്റ്റിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ഏകദിനത്തിലും ടി20യിലും താരം പരാജയമാണ്. 2019 ഏകദിന ലോകകപ്പിലും ഋഷഭ് ഇന്ത്യൻ ടീമിലുണ്ടായിരുന്നു. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലും സഞ്ജുവിന് സ്ഥാനം ഉണ്ടായിരുന്നില്ല. കിവീസിനെതിരായ ഏകദിന പരമ്പരയിലും സഞ്ജുവുണ്ട്. പ്ലേയിങ് ഇലവനിൽ ഇനിയെങ്കിലും അവസരം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആദ്യ മല്‍സരം മഴ കാരണം ഉപക്ഷിക്കപ്പെട്ടിരുന്നു. രണ്ടാം ടി20യിലെ ടീമില്‍ ഒരു മാറ്റം മാത്രം വരുത്തിയാണ് ഇന്ത്യ അവസാന മല്‍സരം കളിച്ചത്. സഞ്ജുവിനെക്കൂടാതെ ശുഭ്മാന്‍ ഗില്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക് എന്നിവരെയും ഇന്ത്യ പരമ്പരയില്‍ പുറത്തിരുത്തി. എന്തുകൊണ്ടാണ് സഞ്ജും ഉമ്രാനുമടക്കമുള്ളവരെ കളിപ്പിക്കാതിരുന്നതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. പരമ്പര നേട്ടത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഞ്ജു സാംസണിനെ കളിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അവന്റേത് നിര്‍ഭാഗ്യകരമായ സംഭവമാണ്. ചില തന്ത്രപരമായ കാരണങ്ങളാല്‍ ഞങ്ങള്‍ക്കു അവനെ കളിപ്പിക്കാന്‍ സാധിച്ചില്ല. എനിക്ക് സഞ്ജുവടക്കമുള്ള കളിക്കാരുടെ മാനസികാവസ്ഥ മനസ്സിലാവും. ഒരു ക്രിക്കറ്ററെന്ന നിലയില്‍ ഇതു ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരാള്‍ എന്തൊക്കെ പറഞ്ഞാലും നിങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. പക്ഷെ നിങ്ങള്‍ക്കു ഇലവനില്‍ ഇടം കിട്ടുന്നില്ലെങ്കില്‍ അതു ബുദ്ധിമുട്ടാണെന്നും ഹാര്‍ദിക് വ്യക്തമാക്കി.

എനിക്കു എന്തു വേണമെങ്കിലും പറയാം. പക്ഷെ അവയെല്ലാം വെറും വാക്കുകള്‍ മാത്രമാണ്. അവര്‍ക്കു ഇതു നേരിടാന്‍ ബുദ്ധിമുട്ട് തന്നെയായിരിക്കും. പക്ഷെ ടീമിനകത്തു ആരോഗ്യകരമായ ഒരു അന്തരീഷം സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ കളിക്കാര്‍ക്കു എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എന്നോടു നേരിട്ടു വന്ന് ഇതു സംസാരിക്കാം. അല്ലെങ്കില്‍ കോച്ചിനോടു പോയി ഇക്കാര്യം സംസാരിക്കാം. ക്യാപ്റ്റനായി ഞാന്‍ തുടര്‍ന്നാല്‍ അതു പ്രശ്‌നമാവില്ലെന്നു കരുതുന്നു. കാരണം എല്ലാവരും ഒരുമിച്ചാണെന്ന് ഉറപ്പ് വരുത്തുന്നയാളാണ് താനെന്നും ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി

ഇതു എന്റെ ടീമാണ്. ഏറ്റവും മികച്ചതെന്നു തോന്നുന്ന ടീമിനെയാണ് ഞാനും കോച്ചും തിരഞ്ഞെടുക്കാറുള്ളത്. ഒരുപാട് സമയം ഇനിയുമുണ്ട്, എല്ലാവര്‍ക്കും അവസരം കിട്ടുക തന്നെ ചെയ്യും. നന്നായി പെര്‍ഫോം ചെയ്യുന്നവര്‍ക്കു കൂടുതല്‍ അവസരങ്ങളും മുന്നോട്ട് ലഭിക്കും. പക്ഷെ ഇതു ദൈര്‍ഘ്യം കുറഞ്ഞ പരമ്പരയായതിനാല്‍ എല്ലാവര്‍ക്കും അവസരം നല്‍കുകയെന്നത് ബുദ്ധിമുട്ടാണ്. ഇതു കൂടുതല്‍ മല്‍സരങ്ങളുള്ള ദൈര്‍ഘ്യമേറിയ പരമ്പരയായിരുന്നെങ്കില്‍ കൂടുതല്‍ പേര്‍ക്ക് അവസരം കിട്ടുമായിരുന്നുവെന്നും ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.

പ്ലെയിങ് ഇലവനില്‍ ഒരുപാട് അഴിച്ചുപണികളും മാറ്റങ്ങളും കൊണ്ടുവരുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഭാവിയിലും ഞാന്‍ ഇതു ചെയ്യാന്‍ പോവുന്നില്ല. അതുകൊണ്ടു തന്നെ കാര്യങ്ങള്‍ സിംപിളാണ്. ആവശ്യമായ ടീമുമായിട്ടായിരിക്കും ഞാന്‍ ഒരു മല്‍സരത്തെ സമീപിക്കുക. ആറാമതൊരു ബൗളിങ് ഓപ്ഷനെ എനിക്കു വേണ്ടിയിരുന്നു. ദീപക് ഹൂഡയിലൂടെ അതു ലഭിക്കുകയും ചെയ്തു. ടി20 ക്രിക്കറ്റില്‍ അവസരങ്ങളുണ്ടാവും. ഒരു ഗെയിമില്‍ കാര്യങ്ങള്‍ നിങ്ങളുടെ വഴിക്കു വന്നില്ലെങ്കില്‍ പുതിയ ബൗളര്‍മാരെയും സര്‍പ്രൈസ് ബാറ്റര്‍മാരെയും കൊണ്ടു വന്ന് നിങ്ങള്‍ക്കു കാര്യങ്ങളെ മിക്‌സ് ചെയ്യാന്ഡ സാധിക്കുമെന്നും ഹാര്‍ദിക് പാണ്ഡ്യ വിശദീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

സംസ്ഥാനത്ത്‌ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാർഥി ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കുട്ടി...

എ.ടി.എം ഗൂഗിൾമാപ്പിലൂടെ കണ്ടെത്തും,മെഷീൻ അടക്കം കടത്തും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’

തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചാ കേസില്‍ പിടിയിലായത് 'ഗ്യാസ് കട്ടര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവര്‍ മോഷണം പതിവാക്കിയിരുന്നത്. 2021-ല്‍ കണ്ണൂരിലെ എ.ടി.എം....

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

Popular this week