24.6 C
Kottayam
Friday, September 27, 2024

വികസനകാര്യത്തിൽ വിയോജിപ്പില്ലാതെ സർവ്വകക്ഷിയോഗം, അലയടിച്ച് പാലരുവി

Must read

ഏറ്റുമാനൂർ : വർഷങ്ങൾക്ക് ശേഷമാണ് പാർട്ടിക്കൊടികളും മുദ്രാവാക്യങ്ങളുമില്ലാതെ ഏറ്റുമാനൂരിലെ ജനപ്രതിനിധികളുടെ ഒരു സംഗമം നടക്കുന്നത്. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന്റെ വികസനം പ്രധാന അജണ്ടയായ വിഷയത്തിൽ തോമസ് ചാഴികാടൻ എം പി മുഖ്യപ്രഭാഷണം നടത്തി. കൺവീനർ ബി. രാജീവ്‌ സ്വാഗത പ്രസംഗത്തിൽ ആരോപിച്ച അടിസ്ഥാന സൗകര്യങ്ങളിലെ വീഴ്ചകൾ ഇതുവരെ ആരും തന്റെ ശ്രദ്ധയിൽ പ്പെടുത്തിയില്ലെന്നും നാളെ തന്നെ പരിഹരിക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുമെന്ന് എം. പി അറിയിച്ചു.

പാലരുവിയ്ക്ക് വേണ്ടി എം പി എന്ന നിലയിൽ താൻ നടത്തിയ ശ്രമങ്ങളും അധികാരികളിൽ നിന്നും ലഭിച്ച മറുപടികളും രേഖമൂലം ഉയർത്തി കാണിച്ച യോഗത്തിൽ കൊളോണിയൽ സംസ്കാരമാണ് റെയിൽവേ പിന്തുടരുന്നതെന്ന് തോമസ് ചാഴികാടൻ ആരോപിച്ചു. റെയിൽവേ മാനേജറും ബോർഡും ശുപാർശ ചെയ്ത സ്റ്റോപ്പ്‌ ഇപ്പോഴും ഉത്തരവ് കാത്തുകിടക്കുകയാണ്. തികച്ചും ന്യായവും അർഹതപ്പെട്ടതാണെന്നും ആവർത്തിച്ച എം പി ഇതിന്റെ പിന്നിലെ തടസ്സങ്ങൾ എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന നിസ്സഹായാവസ്ഥയും പങ്കുവെച്ചു. വിമർശനങ്ങളുടെ മുനയൊടിച്ച അദ്ദേഹം ശ്രമം തുടരുമെന്നും നിങ്ങളോടൊപ്പം ഞാനും ഉണ്ടെന്ന ഉറപ്പും നൽകി. ദിശാബോർഡുകൾ സ്ഥാപിക്കാനും ട്രെയിൻ നിർത്തുന്ന 2, 3 പ്ലാറ്റ് ഫോമിൽ കുടിവെള്ളം എത്തിക്കാനുമുള്ള നടപടികൾ ഉടനെ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏറ്റുമാനൂരിൽ 66 വർഷമായി വികസനമില്ലെന്ന വാക്കിനെ ഖണ്ഡിച്ച അദ്ദേഹം നീണ്ടൂർ റോഡിന്റെ വടക്കേ അറ്റത്ത് നിന്നും അതിരമ്പുഴ റോഡിലെ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റിസ്ഥാപിച്ചത് നേട്ടമായി ഓർമ്മപ്പെടുത്തി.

മണ്ഡലകാല ഒരുക്കങ്ങൾ പൂർത്തിയാക്കിയ കോട്ടയം സ്റ്റേഷനിൽ നിരന്തര പരിശ്രമങ്ങളുടെ ഫലമായി പൂർത്തിയാക്കിയ പിൽഗ്രിം സെന്റർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നതായും എം പി അറിയിച്ചു. പ്ലാറ്റ് ഫോമുകളുടെ എണ്ണത്തിൽ തിരുവനന്തപുരം, എറണാകുളം സ്റ്റേഷനുകളെ പിന്നിലാക്കിയ കോട്ടയം സ്റ്റേഷനിൽ നിന്ന് ഈ വർഷം മുതൽ നിരവധി ശബരിമല സ്പെഷ്യൽ ട്രെയിനുകൾ ആരംഭിക്കുന്നുണ്ട്.

മനയ്ക്കപ്പാടത്ത് നിന്നും സ്റ്റേഷനിലേയ്ക്കുള്ള 400 മീറ്ററോളം വരുന്ന പ്രധാനവീഥി റെയിൽവേയുടെ അധീനതയിൽ ആയതിനാൽ വഴിവിളക്ക് സ്ഥാപിക്കാൻ പഞ്ചായത്തിനുള്ള പരിമിതികൾ വിശദീകരിച്ച അതിരമ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ് സജി തടത്തിൽ അർഹമായ സ്റ്റോപ്പുകൾ നിഷേധിക്കുന്ന നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തണമെന്നും നിവേദനങ്ങളിലൂടെ നടന്നില്ലെങ്കിൽ ട്രെയിൻ തടയുന്നതടക്കം ഡൽഹിയിൽ വരെ പ്രകമ്പനം കൊള്ളിക്കുന്ന പ്രതിഷേധ പരിപാടികൾ ഏറ്റുമാനൂരിൽ നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സ്ത്രീ യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ അവതരിപ്പിച്ച് വേദിയിലെത്തിയ നഗരസഭാ കൗൺസിലർ ഉഷാ സുരേഷ് ഏറ്റുമാനൂർ സ്റ്റേഷനിലെ പാലരുവിയുടെ സ്റ്റോപ്പുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ രാധാകൃഷ്ണൻ നടത്തിയ ശ്രമങ്ങളെ സദസ്സിന് തുറന്നുകാട്ടി. വ്യാപാരി വ്യവസായി ഭാരവാഹികൾ, കിടങ്ങൂർ, കടപ്ലാമാറ്റം, കണക്കാരി, നീണ്ടൂർ പഞ്ചായത്തിലെ പ്രതിനിധികളും ഏറ്റുമാനൂർ നഗരസഭയിലെ കൗൺസിലറുമാരും പ്രാദേശിക നേതാക്കളും വേദിയിൽ സന്നിഹിതരായിരുന്നു. ഏറ്റുമാനൂർ പാസഞ്ചേഴ്‌സിനെ പ്രതിനിധീകരിച്ച് അജാസ് വടക്കേടം സംസാരിച്ചു.

പാലരുവിയ്ക്കായി ഇതുവരെ നടത്തിയ ശ്രമങ്ങളും നൽകിയ നിവേദനങ്ങളും പ്രതികരണങ്ങളും പത്ര വാർത്തകളും പ്രതിഷേധ പ്രകടനങ്ങളും അടങ്ങുന്ന ഫോട്ടോ ഗ്യാലറി പാസഞ്ചർ അസോസിയേഷൻ പ്രവേശനം കാവടത്തിൽ ഒരുക്കിയിരുന്നു. സ്റ്റോപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ ഇടപെടൽ നടത്തുമെന്നും നിവേദനങ്ങളുമായി മുമ്പോട്ട് പോകുമെന്നും ഫോറം ഭാരവാഹികൾ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

Popular this week