25.3 C
Kottayam
Sunday, September 29, 2024

സ്ഥാപിച്ചതിനു പിന്നാലെ നടുവൊടിഞ്ഞ് ‘ലയണല്‍ മെസി’ ആരാധകര്‍ ഓടിമാറിയതിനാല്‍ അപകടം ഒഴിവായി

Must read

മലപ്പുറം: ഫുട്ബോൾ ലോകകപ്പിനു മുന്നോടിയായി അർജന്റീന താരം ലയണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടയിൽ തകർന്നുവീണു. മലപ്പുറം എടക്കര മുണ്ടയിൽ നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തവന്നു. സിഎൻജി റോഡിന്റെ അരികിലാണ് 65 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചത്. പ്രദേശത്തെ അർജന്റീന ആരാധകർ എല്ലാം ഒത്തുചേർന്ന് ആഘോഷത്തോടെയാണ് കട്ടൗട്ട് സ്ഥാപിക്കൽ നടത്തിയത്.

എന്നാൽ അൽപസമയത്തിനകം കട്ടൗട്ട് നടുവെ ഒടിഞ്ഞ് മറിഞ്ഞു വീഴുകയായിരുന്നു. ഇതോടെ താഴെനിന്ന ആരാധകർ ഓടിമാറുന്നതും ദൃശ്യങ്ങളിൽ കാണാം. തകർന്നുവീണ കട്ടൗട്ട് പുനഃസ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ. കഴിഞ്ഞ ലോകകപ്പിൽ 40 അടി ഉയരമുള്ള കട്ടൗട്ട് ഇവിടെ സ്ഥാപിച്ചിരുന്നു.

നേരത്തെ, കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച് മെസ്സിയുടെ 30 അടി ഉയരമുള്ള കട്ടൗട്ട് വൈറലായിരുന്നു. എന്നാൽ ഇതു നീക്കം ചെയ്യണമെന്നു പഞ്ചായത്ത് നിർദേശം നൽകിയെന്ന തരത്തിലുള്ള റിപ്പോർട്ട് വിവാദമാകുകയും ചെയ്തു.

മെസ്സിയുടെ കട്ടൗട്ടിനു പിന്നാലെ ബ്രസീൽ ആരാധകർ നെയ്മാറുടെ കട്ടൗട്ടും സ്ഥാപിച്ചതോടെ പുഴയുടെ സ്വാഭാവികമായ നീരൊഴുക്ക് തടസപ്പെട്ടെന്ന പരാതി ലഭിച്ചതോടെയാണ് പഞ്ചായത്തിന്റെ നിർദേശം. എന്നാൽ കട്ടൗട്ടുകൾ മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week