കോട്ടയം:എം സി റോഡിൽ ഏറ്റുമാനൂർ തെള്ളകത്ത് വാഹനാപകടം.അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു.അപകടത്തിൽ രണ്ടു ബൈക്കുകളിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ഇതുവഴി എത്തിയ ആംബുലൻസിലും എക്സൈസിന്റെ ജീപ്പിലുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ എം.സി റോഡിൽ തെള്ളകത്തായിരുന്നു അപകടം.
ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ സ്വിഫ്റ്റ് കാർ, എതിർ ദിശയിൽ നിന്നും എത്തിയ രണ്ട് ബൈക്കുകളിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് ബൈക്ക് യാത്രക്കാർ തെറിച്ചു വീണു. ഈ സമയം ഇതുവഴി എത്തിയ ആംബുലൻസിലും, എക്സൈസിന്റെ ജീപ്പിലുമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.അപകടത്തിൽ കാറിന്റെ എയർ ബാഗ് പൊട്ടിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News