25.3 C
Kottayam
Sunday, September 29, 2024

‘സുരക്ഷാഭീഷണി’ മുകേഷ് അംബാനിയുടെ സുരക്ഷ ഇസഡ് പ്ലസ് കാറ്റഗറിയിലേക്ക് ഉയർത്തി, റിപ്പോർട്ട്

Must read

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ സുരക്ഷ ആഭ്യന്തര മന്ത്രാലയം ഇസഡ് പ്ലസ് കാറ്റഗറിയായി ഉയർത്തിയതായി റിപ്പോർട്ട്. രാജ്യത്ത് സഞ്ചരിക്കുമ്പോൾ പൈലറ്റ് വാഹനങ്ങളും ആംഡ് കമാൻഡോസും അടക്കമുള്ള ഇസഡ് കാറ്റഗറി സുരക്ഷയാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്.

സുരക്ഷ ഇസഡ് പ്ലസ് കാറ്റഗറിയായി ഉയർത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ഇന്റലിജൻസും സുരക്ഷാ ഏജൻസികളും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംബാനിക്കും കുടുംബത്തിന് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുത്തതെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നത്. 

കഴിഞ്ഞ ഓഗസ്റ്റിൽ അംബാനിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ  ഒരാളെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭീഷണി സന്ദേശങ്ങളുടെ പശ്ചാത്തലത്തിൽ റിലയൻസ് ഫൌണ്ടേഷൻ ഹോസ്പിറ്റൽ പൊലീസിന് പരാതി നൽകിയിരുന്നു. നിരന്തരം അംബാനിക്കെതിരെ ഭീഷണി സന്ദേശങ്ങൾ എത്തുവെന്നായിരുന്നു പരാതി.

കഴിഞ്ഞ വർഷം അംബാനിയുടെ വീടിന് സമീപം  സ്ഫോടക വസ്തുക്കളുമായി എസ്യുവി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ജൂലൈയിൽ മുംബൈയിലുള്ള മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷ നൽകാൻ സുപ്രിംകോടതി അനുമതി നൽകുകയും ചെയ്തിരുന്നു. തൃപുര ഹൈക്കോടതിയുടെ പൊതുതാൽപര്യ ഹർജിയിലുള്ള വിധി ചോദ്യം ചെയ്ത് സർക്കാർ ഹർജിയിലായിരുന്നു സുപ്രിംകോടതി വിധി.

മുകേഷ് അംബാനിക്ക്  സുരക്ഷ നൽകുന്നത് സംബന്ധിച്ചും അദ്ദേഹത്തിനെതിരായ ഭീഷണികൾ സംബന്ധിച്ചും ആഭ്യന്തര മന്ത്രാലയത്തിന്റെ കയ്യിലുള്ള മുഴുവൻ രേഖകളും ഹാജറാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുകേഷ് അംബാനിക്കും കുടുംബത്തിനും എന്ത് ഭീഷണിയാണുള്ളതെന്നും അത് വ്യക്തമാക്കുന്ന രേഖകളെന്താണെന്നുമായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. രണ്ട് ഇടക്കാല ഉത്തരവുകളിലൂടെ ആയിരുന്നു കോടതി അംബാനിയുടെ സുരക്ഷ ചോദ്യം ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week