24.6 C
Kottayam
Friday, September 27, 2024

Bella Hadid:നഗ്നയായി വേദിയിലേയ്ക്ക് ,സ്പ്രേ ചെയ്ത് വസ്ത്രം;ബെല്ല ഹഡീഡിന്റെ വീഡിയോ വൈറല്‍

Must read

ഫാഷന്‍ റാംപുകളില്‍ വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിച്ച് എത്താറുള്ള  അമേരിക്കൻ സൂപ്പർ മോഡൽ ആണ് ബെല്ല ഹഡീഡ്. 74–ാമത് കാൻസ് ഫിലം ഫെസ്റ്റിവലിന് എത്തിയപ്പോൾ ബെല്ല അണിഞ്ഞ നെക്ലേസ് ഇന്നും ഫാഷന്‍ ലോകത്തിന് മറക്കാനാവില്ല. ശ്വാസകോശത്തിന്റെ ആകൃതിയിലുള്ള നെക്ലേസ് ആണ് അന്ന് താരം അണിഞ്ഞത്. ഇപ്പോഴിതാ ഒരിടവേളയ്ക്കുശേഷം വീണ്ടും വാർത്തകളിൽ നിറയുകയാണ് താരം.

View this post on Instagram

A post shared by Schiaparelli (@schiaparelli)

നഗ്നയായി വേദിയിലേയ്ക്ക് എത്തി, അവിടെ വച്ച് വസ്ത്രം ഒരുക്കിയുമാണ് താരം ഇത്തവണ ഫാഷൻ ലോകത്തെ ഞെട്ടിച്ചത്. പാരിസ് ഫാഷൻ വീക്കിലായിരുന്നു ബെല്ല അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ട് വേദിയില്‍ എത്തിയത്. ബെല്ലയ്ക്ക് പിന്നാലെ രണ്ട് പേർ എത്തി, വെള്ള നിറത്തിലുള്ള ദ്രാവകം ബെല്ലെയുടെ ശരീരത്തിലേക്ക് സ്പ്രേ ചെയ്യാൻ തുടങ്ങി. ഏറെ വൈകാതെ ഇത് ഉണങ്ങുകയും വസ്ത്രം പോലെ തോന്നിക്കുകയും ചെയ്തു. തുടർന്ന് ഡിസൈനർ എത്തി സ്ലിറ്റും സ്ലീവും നൽകി ഒരു ഗൗണിന്‍റെ രൂപത്തിലേയ്ക്ക് ഇതിനെ മാറ്റി. 
കോപർണി എന്ന ലേബലിനു വേണ്ടിയാണ് താരം ഇങ്ങനെ റാംപിലെത്തിയത്. ഫാബ്രിക്കൻ എന്ന മെറ്റീരിയൽ ആണ് ബെല്ലയുടെ ശരീരത്തില്‍ സ്പ്രേ ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ ഇതിന്‍റെ വീഡിയോയും പ്രചരിച്ചു. രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ ലൈക്ക് ചെയ്തത്.  നിരവധി പേര്‍ ഞെട്ടല്‍ രേഖപ്പെടുത്തുകയും കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

സംസ്ഥാനത്ത്‌ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാർഥി ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കുട്ടി...

എ.ടി.എം ഗൂഗിൾമാപ്പിലൂടെ കണ്ടെത്തും,മെഷീൻ അടക്കം കടത്തും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടർ ഗ്യാങ്’

തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചാ കേസില്‍ പിടിയിലായത് 'ഗ്യാസ് കട്ടര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവര്‍ മോഷണം പതിവാക്കിയിരുന്നത്. 2021-ല്‍ കണ്ണൂരിലെ എ.ടി.എം....

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

Popular this week