24.3 C
Kottayam
Saturday, September 28, 2024

‘ചെറുപ്പത്തിൽ മദ്രസയിൽ പഠിച്ചിട്ടുണ്ട്, അമ്പലങ്ങളിലും പോയിട്ടുണ്ട്’; അനു സിത്താര പറയുന്നു!

Must read

കൊച്ചി:നിരവധി ഹിറ്റ്‌ ചിത്രങ്ങളി ലൂടെ മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് അനു സിത്താര. മലയാള സിനിമയിലെ ശാലീന സുന്ദരിയാരാണെന്ന് ചോദിച്ചാല്‍ ഇന്ന് ഒറ്റ ഉത്തരമേയുള്ളൂ… അത് അനു സിത്താരയാണ്‌.

കാവ്യാ മാധവന് ശേഷം മലയാള സിനിമയില്‍ ശാലീന സുന്ദരികള്‍ ഇല്ലാതിരുന്ന സമയത്താണ് അനു സിത്താര വരുന്നത്. ആരാധകര്‍ രണ്ട് കൈയ്യും നീട്ടി അനുവിനെ സ്വീകരിക്കുകയായിരുന്നു. ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിങിലെ തേപ്പുകാരിയുടെ റോളിലാണ് അനുവിനെ മലയാള സിനിമ ആദ്യം കണ്ടത്.

പിന്നീട് സൂപ്പര്‍ താരങ്ങളുടെ നായികയായി മാറുകയായിരുന്നു അനു സിത്താര. മമ്മൂട്ടിക്കൊപ്പം കുട്ടനാടന്‍ ബ്ലോഗിലും മോഹന്‍ലാലിനൊപ്പം ട്വല്‍ത്ത് മാനിലും അനു സിത്താര അഭിനയിച്ചിരുന്നു. രണ്ടിലും പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെറുപ്പം മുതൽ ഡാൻസും അനു സിത്താര അഭ്യസിച്ചിട്ടുണ്ട്.

മാ​നു എ​ന്ന് അ​നു സിത്താര സ്​​നേ​ഹ​ത്തോ​ടെ വി​ളി​ക്കു​ന്ന പി​താ​വ് സ​ലാം ക​ൽ​പ​റ്റ നാ​ട​റി​യു​ന്ന നാ​ട​ക ​ന​ട​നാ​ണ്. 25 വ​ർ​ഷ​മാ​യി നാ​ട​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യ സ​ലാം 500ഓ​ളം വേ​ദി​ക​ളി​ൽ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

താരത്തിന്റെ അമ്മ രേ​ണു​ക​യാ​വ​ട്ടെ വ​യ​നാ​ട്ടി​ലെ അ​റി​യ​പ്പെ​ടു​ന്ന നൃ​ത്താ​ധ്യാ​പി​ക​യുമാണ്. അ​ഭി​ന​യ​വും നൃ​ത്ത​വു​മെ​ല്ലാം ര​ക്ത​ത്തി​ല​ലി​ഞ്ഞു​ചേ​ർ​ന്ന താരം തന്റെ ഉ​യ​ർ​ച്ച​ക്ക് പി​ന്നി​ലെ ശ​ക്തിേ​സ്രാ​ത​സ്സാ​യി അ​ഭി​മാ​ന​ത്തോ​ടെ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് ക​ല​യെ ഉ​പാ​സി​ച്ച കു​ടും​ബ​ത്തിെ​ന്റെ നി​റ​ഞ്ഞ പി​ന്തു​ണ​യാ​ണ്.

പൊ​ട്ടാ​സ്​ ബോം​ബ്​ എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ൽ അ​വ​ത​രി​ച്ച അ​നു സി​താ​ര സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കാൻ പോവുകയാണ്. പത്ത് വർഷത്തിനുള്ളൽ മുപ്പത്തിയഞ്ചിലധികം സിനിമകളിൽ അനു സിത്താര ഇതുവരെ അഭിനയിച്ചിട്ടുണ്ട്.

ഹാ​പ്പി വെ​ഡി​ങ്സ്, ഫു​ക്രി, അ​ച്ചാ​യ​ൻ​സ്, രാ​മന്റെ ഏ​ദ​ൻ​തോ​ട്ടം, ക്യാ​പ്റ്റ​ൻ, സ​ർ​വോ​പ​രി പാ​ലാ​ക്കാ​ര​ൻ, ന​വ​ൽ എ​ന്ന ജു​വ​ൽ, ആ​ന അ​ല​റ​ലോ​ട​ല​റ​ൽ തു​ട​ങ്ങി​യവ അനു സിത്താരയുടെ മികച്ച സിനിമകളിൽ ചിലതാണ്. പ്രൊഫഷണൽ ഫോട്ടോ​ഗ്രാഫറായ വിഷ്ണു പ്രസാദാണ് അനു സിത്താരയുടെ ഭർത്താവ്. വിവാഹശേഷമാണ് അനു സിത്താരയ്ക്ക് സിനിമയിൽ അവസരം ലഭിച്ചത്.

കൊവിഡ് കാലത്ത് ഒരു യുട്യൂബ് ചാനലും അനു സിത്താര ആരംഭിച്ചിരുന്നു. തന്റെ നാട്ടിലേയും വീട്ടിലേയും വിശേഷങ്ങൾ അനു സിത്താര ഈ യുട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ട്. നാളുകൾക്ക് ശേഷം വീണ്ടും അനു സിത്താര തന്റെ വിശേഷങ്ങൾ‌ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ.

‘ട്വൽത്ത് മാനാണ് അവസാനം അഭിനയിച്ച് റിലീസ് ചെയ്ത സിനിമ. മോമോ ഇൻ ദുബായ്, വാതിൽ എന്നിവയാണ് ഇനി റിലീസിനെത്താനുള്ളത്. മോമോ ഇൻ ദുബായിലെ ഖദീജ എന്ന കഥാപാത്രം ഏറെ താൽപര്യത്തോടെ ചെയ്ത സിനിമയാണ്. മനോഹരമായ ദുബായിൽ ജീവിക്കുന്നവർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥയാണ് സിനിമ പറയുന്നത്.’

‘ചെറുപ്പം മുതൽ അമ്മ വേദികളിൽ ഡാൻസ് അവതരിപ്പിച്ച് കഴിയുമ്പോൾ എനിക്കും പാട്ട് ഇട്ട് തരും ആ സമയങ്ങളിൽ ഞാൻ ചുമ്മ കയറി നൃത്തം ചെയ്തിട്ടുണ്ട്. അമ്മയും മാനുവും വ്യത്യസ്ത മതത്തിൽപ്പെട്ടവരായതിനാൽ മറ്റാർക്കും ലഭിക്കാത്ത പല സുന്ദര നിമിഷങ്ങളും എനിക്ക് ലഭിച്ചിട്ടുണ്ട്.’

‘ഓണം വരുമ്പോൾ വീട്ടിൽ സദ്യയ്ക്കൊപ്പം ബിരിയാണിയും വെക്കും ബിരിയാണിയുടെ ഉപ്പ് നോക്കിയിരുന്നത് അമ്മയുടെ അമ്മയായിരുന്നു. സാമ്പാറിന്റെ ടേസ്റ്റ് നോക്കി അഭിപ്രായം പറയുന്നത് ഉമ്മുമ്മയുമായിരിക്കും. ഈദ് വന്നാലും എല്ലാവരും ഒരുമിച്ച് ഒന്നായി നിന്ന് ഭക്ഷണമൊരുക്കി ആഘോഷിക്കും.’

‘പണ്ട് ഞാൻ മദ്രസയിൽ പഠിച്ചിട്ടുണ്ട്. അന്ന് എന്നെ മദ്രസയിൽ കൊണ്ടുവിട്ടിരുന്നത് അമ്മയുടെ അച്ഛനായിരുന്നു. അവരൊന്നും മദ്രസയിൽ ഞാൻ പോകുന്നതിന് പരാതിപ്പെട്ടിട്ടില്ല. അതിലൊക്കെ ഞാൻ ഭാ​​ഗ്യവതിയാണ്. അമ്പലത്തിലും ഞാൻ പോയിട്ടുണ്ട്. ചെറുപ്പം മുതൽ സിനിമയ്ക്ക് പോകുമായിരുന്നു ഞങ്ങൾ’ അനു സിത്താര പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week