23.8 C
Kottayam
Saturday, September 28, 2024

2 മാസം മുമ്പും ഇന്ദുലേഖ മാതാപിതാക്കളെ കൊല്ലാന്‍ ശ്രമിച്ചു’, അന്ന് 20 ഡോളോ ഗുളികകൾ വാങ്ങി, ഫോണിൽ തിരഞ്ഞത് എലിവിഷം; എട്ടുലക്ഷത്തിന്റെ കടം എങ്ങനെ?

Must read

തൃശ്ശൂര്‍: അമ്മയെ മകൾ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാതാപിതാക്കളെ അപായപ്പെടുത്താൻ രണ്ട് മാസം മുമ്പും ഇന്ദുലേഖ ശ്രമിച്ചിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. അതിനായി അന്ന് ഇന്ദുലേഖ 20 ഡോളോ ഗുളികകൾ വാങ്ങി. അതിൽ കുറച്ച് ഇരുവർക്കും നൽകി. തെളിവെടുപ്പിൽ അവശേഷിച്ച ഗുളിക പായ്ക്കറ്റും പൊലീസ് കണ്ടെത്തി. ഇന്ദുലേഖ അമ്മയെ കൊല്ലാനുപയോഗിച്ച എലി വിഷത്തിന്‍റെ ബാക്കിയും വിഷം നൽകിയ പാത്രവും തെളിവെടുപ്പിനിടെ കണ്ടെത്തിയിട്ടുണ്ട്. കിഴൂരിലെ വീട്ടിൽ പ്രതി ഇന്ദുലേഖയുമായി നടത്തിയ  തെളിവെടുപ്പിലാണ് വിഷം കണ്ടെത്തിയത്.

സ്വത്ത് തട്ടിയെടുക്കാനായി യുവതി സ്വന്തം അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തിയെന്ന വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് കുന്നംകുളം കിഴൂര്‍ നിവാസികള്‍. ചൂഴിയാട്ടില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ രുക്മിണി(58)യുടേത് അസുഖബാധയെ തുടര്‍ന്നുള്ള സാധാരണ മരണമാണെന്നായിരുന്നു നാട്ടുകാര്‍ കരുതിയിരുന്നത്. ആര്‍ക്കും ഇവരുടെ മരണത്തില്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞദിവസം രുക്മിണിയുടെ മകള്‍ ഇന്ദുലേഖ(39)യെ പോലീസ് അറസ്റ്റ് ചെയ്തതോടെ കൊലപാതകവാര്‍ത്ത പുറത്തുവരികയും നാട്ടുകാര്‍ നടുങ്ങുകയുമായിരുന്നു.

തിങ്കളാഴ്ചയാണ് തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രുക്മിണി മരിച്ചത്. കഴിഞ്ഞ 17-ാം തീയതിയാണ് രുക്മിണിയെ മഞ്ഞപ്പിത്തമാണെന്ന് പറഞ്ഞ് ഇന്ദുലേഖ കുന്നംകുളത്തെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ഇവിടെനിന്ന് തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ രുക്മിണിയുടെ ശരീരത്തില്‍ വിഷാംശമുണ്ടെന്ന ചില സൂചനകള്‍ ഡോക്ടര്‍മാര്‍ക്ക് ലഭിച്ചിരുന്നു. ഇതോടെ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും രുക്മിണിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് രുക്മിണിയുടെ ശരീരത്തില്‍ വിഷാംശമുണ്ടെന്ന കാര്യം സ്ഥിരീകരിച്ചത്. ഇതോടെ കുടുംബാംഗങ്ങളെ ചോദ്യംചെയ്യുകയും മകളായ ഇന്ദുലേഖ അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന് പോലീസിനോട് സമ്മതിക്കുകയുമായിരുന്നു.

വിവാഹിതയും രണ്ട് മക്കളുമുള്ള ഇന്ദുലേഖയ്ക്ക് എട്ടുലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. സ്വര്‍ണം പണയം വെച്ച് വായ്പ എടുത്തതിനെ തുടര്‍ന്നാണ് ഇത്രയധികം ബാധ്യത വന്നതെന്നാണ് കരുതുന്നത്. എന്നാല്‍ വിദേശത്തായിരുന്ന ഇന്ദുലേഖയുടെ ഭര്‍ത്താവിന് ഈ ബാധ്യതയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് പോലീസ് കരുതുന്നത്. ഭര്‍ത്താവ് 18-ാം തീയതി നാട്ടില്‍ വരാനിരിക്കെ, മാതാപിതാക്കളെ കൊലപ്പെടുത്തി അവരുടെ പേരിലുള്ള 14 സെന്റ് ഭൂമിയും വീടും പണയപ്പെടുത്തി തന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് ഇന്ദുലേഖ ലക്ഷ്യമിട്ടതെന്നും പോലീസ് കരുതുന്നു.

കഴിഞ്ഞദിവസം പോലീസ് നടത്തിയ ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തില്‍ ഇന്ദുലേഖ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇവരുടെ ഫോണ്‍ പരിശോധിച്ച പോലീസ് സംഘത്തിന്‌
നിര്‍ണായകമായ പലവിവരങ്ങളും ലഭിച്ചു. എലിവിഷത്തെക്കുറിച്ചും ഇത് കഴിച്ചാല്‍ എങ്ങനെ മരണം സംഭവിക്കുമെന്നതിനെക്കുറിച്ചും ഇന്ദുലേഖ ഗൂഗിളില്‍ തിരഞ്ഞിരുന്നതായാണ് സൂചന. ഇക്കാര്യം പോലീസ് ചൂണ്ടിക്കാട്ടിയതോടെയാണ് ഇന്ദുലേഖ കുറ്റം സമ്മതിച്ചതെന്നും പറയുന്നു.

അമ്മയ്‌ക്കൊപ്പം അച്ഛന്‍ ചന്ദ്രനെയും ഇന്ദുലേഖ കൊലപ്പെടുത്താന്‍ ശ്രമിച്ചത് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചായയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താനായിരുന്നു ശ്രമം. എന്നാല്‍ രുചിച്ചപ്പോള്‍ കയ്പുരസം തോന്നിയ ചന്ദ്രന്‍ ചായ കുടിച്ചില്ല. പിന്നീട് വീട്ടില്‍നിന്ന് പാറ്റഗുളികയുടെ ഒഴിഞ്ഞ കവര്‍ കണ്ടെത്തിയതായും ചന്ദ്രന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

ഛര്‍ദി കാരണം രുക്മിണിയെ ആശുപത്രിയില്‍ കൊണ്ടുപോയതാണെന്നാണ് തങ്ങളെല്ലാം അറിഞ്ഞിരുന്നതെന്ന് നാട്ടുകാരിലൊരാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ”അവരുടെ വീട്ടില്‍ കുഴപ്പങ്ങളൊന്നും കണ്ടിട്ടില്ല. ഇന്ദുലേഖയുടെ കടബാധ്യതയെക്കുറിച്ചും അറിയില്ല. ഇന്ദുലേഖ കുഴപ്പമൊന്നും ഇല്ലാത്ത ആളാണ്. ജോലിക്കൊന്നും പോകുന്നില്ല. അവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. രുക്മിണിയുടെ മരണത്തില്‍ നാട്ടുകാര്‍ക്കൊന്നും സംശയമുണ്ടായിരുന്നില്ല. പോലീസ് കണ്ടെത്തിയപ്പോളാണ് ഇത് കൊലപാതകമാണെന്ന് എല്ലാവരും അറിയുന്നത്.”- നാട്ടുകാരന്‍ പറഞ്ഞു.

അതേസമയം, എങ്ങനെയാണ് ഇന്ദുലേഖയ്ക്ക് ഇത്രയധികം കടബാധ്യത വന്നതെന്ന് പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വ്യാഴാഴ്ച രാവിലെ ഇന്ദുലേഖയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വിശദമായ ചോദ്യംചെയ്യലിന് ശേഷം സാമ്പത്തിക ബാധ്യതയെക്കുറിച്ചും കൊലപാതകത്തിന്റെ ആസൂത്രണത്തെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week