24.6 C
Kottayam
Saturday, September 28, 2024

467 കോടി രൂപയിൽ മോദിക്ക് പുതിയ വസതി; പാ‌ർലമെന്റിലേക്കും പി എം ഓഫീസിലേക്കും ഭൂഗർഭ തുരങ്കം പ്രധാന ആകർഷണം

Must read

ന്യൂഡൽഹി:പ്രധാനമന്ത്രിയ്ക്ക് പുതിയ വസതിയൊരുക്കുന്നതിനുള്ള നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കേന്ദ്രസർക്കാർ. ഡൽഹിയിലെ സൗത്ത് ബ്ലോക്കിന് സമീപമുള്ള ദാരാ ഷിക്കോ റോഡിലെ എ, ബി ബ്ലോക്കുകളിൽ സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പുതിയ വീട് ഒരുങ്ങുന്നത്.

2,26,203 ചതുരശ്ര അടിയിൽ നിർമിക്കുന്ന സമുച്ചയത്തിന് 467 കോടി രൂപയാണ് നിർമാണച്ചെലവ്. ഇതിൽ മോദിയുടെ വസതി 36,326 ചതുരശ്ര അടിയിലാണ് നിർമിക്കുന്നത്. താഴത്തെയും ഒന്നാം നിലയിലുമായി മോദിയുടെ വസതിക്ക് പുറമേ സൗത്ത് ബ്ളോക്കിൽ പിഎം ഓഫീസ്, കായിക സൗകര്യങ്ങൾ, ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകൾ, പ്രത്യേക സുരക്ഷാ സംഘത്തിന്റെ ( എസ് പി ജി) ഓഫീസ്, സേവാ സദൻ, സുരക്ഷാ ഓഫീസ് തുടങ്ങിയവയുണ്ടാകുമെന്നാണ് വിവരം.

പ്രധാനമന്ത്രിയുടെ ഹോം ഓഫീസിൽ നിന്ന് നേരിട്ടെത്താൻ കഴിയുന്ന ഒരു ഭൂഗർഭ വിഐപി തുരങ്കമാണ് സമുച്ചയത്തിന്റെ പ്രധാന ആകർഷണം. ഇത് പ്രധാനമന്ത്രിയുടെ വസതിയെ ഭരണനിർവ്വഹണ സമിതിയുമായി നേരിട്ട് ബന്ധിപ്പിക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ), പുതിയ പാർലമെന്റ്, ഉപരാഷ്ട്രപതിയുടെ വസതി എന്നിവ ചേർന്നതായിരിക്കും ഭരണനിർവ്വഹണ സമിതി. പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ പരിവാരങ്ങളുടെയും യാത്രയ്ക്കിടെയുള്ള നിയന്ത്രണങ്ങളും ബാരിക്കേഡുകളും കാരണം സെൻട്രൽ വിസ്ത മേഖലയിലെ പതിവ് ഗതാഗത തടസങ്ങൾ ലഘൂകരിക്കാൻ സഹായിക്കാനാണ് ഭൂഗർഭ തുരങ്കം നിർമ്മിക്കുന്നത്.

സെൻട്രൽ വിസ്ത പുനർവികസന പദ്ധതി നിയന്ത്രിക്കുന്ന കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം, പ്രധാനമന്ത്രിയുടെ വസതി സമുച്ചയം 2024 സെപ്റ്റംബറിൽ പൂർത്തിയാക്കുമെന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ധനമന്ത്രാലയത്തിന്റെ എക്‌സ്‌പെൻഡിച്ചർ ആൻഡ് ഫിനാൻസ് കമ്മിറ്റിയുടെ (ഇഎഫ്‌സി) അംഗീകാരത്തിനായി പദ്ധതിയുടെ വിശദാംശങ്ങൾ ഉടൻ സമർപ്പിക്കും. കേന്ദ്ര ഭവന മന്ത്രാലയത്തിന്റെ ബജറ്റ് ഗ്രാന്റിൽ നിന്നാണ് സമുച്ചയം നിർമിക്കുന്നതിനുള്ള ചെലവ് കണ്ടെത്തുക. 2022-23 ബജറ്റിൽ 70 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു. നിർമാണത്തിന് മുന്നോടിയായി പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചുകഴിഞ്ഞു. മറ്റ് അനുമതികൾക്കായുള്ള നടപടികൾ പുരോഗമിക്കുകയാണ്.

പിഎം ഓഫീസ്, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, നാഷണൽ കൗൺസിൽ സെക്രട്ടറിയേറ്റ് എന്നിവയുമായി ബന്ധിപ്പിക്കുക മാത്രമല്ല പ്രധാനമന്ത്രിയുടെ സുരക്ഷാ പാത കൂടുതൽ മികച്ചതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സമുച്ചയം നിർമിക്കുന്നത്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സുരക്ഷാ പരിവാരങ്ങളും നടത്തുന്ന യാത്രകൾ സെൻട്രൽ വിസ്ത മേഖലയിൽ നഗര ഗതാഗതത്തിന് വലിയ തടസങ്ങൾ സൃഷ്ടിക്കുകയും പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുകയും ചെയ്യുന്നു. പുതിയ സ്ഥലം പ്രധാനമന്ത്രിയുടെ റൂട്ട് വേർതിരിക്കുകയും ഗതാഗത തടസങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week